അനുഷ്‌ക ഷെട്ടി-ക്രിഷ് ജാഗര്‍ലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയിലര്‍ എത്തി. 2025 സെപ്റ്റംബര്‍ 5 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലമുഡിയും ചേര്‍ന്നാണ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുഷ്‌ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടന്‍ വിക്രം പ്രഭുവും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുഷ്‌കയുടെ മാസ് അവതാരത്തെ സിനിമയില്‍ കാണാം. ഉയര്‍ന്ന ബജറ്റില്‍ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.