വിജയ് സേതുപതി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘തലൈവന് തലൈവി’. നിത്യ മേനനാണ് നായികയായി എത്തിയിരിക്കുന്നത്. പസങ്ക, എതര്‍ക്കും തുനിന്തവന് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവന് തലൈവി സംവിധാനം ചെയ്തിരിക്കുന്നത്. തലൈവന് തലൈവി ആദ്യയാഴ്ച 25 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഏസ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രമായിരിക്കും തലൈവന് തലൈവി. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരന്റെ ഭാര്യ പേരരശിയെയാണ് നിത്യ മേനന് അവതരിപ്പിക്കുന്നത്. ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകന്.