പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ രണ്ടു പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ എക്സ്200 സീരീസിലെ പുതിയ അപ്ഡേറ്റായി എക്സ്200 എഫ്ഇ, വിവോ എക്‌സ് ഫോള്‍ഡ് ഫൈവ് എന്നിവയാണ് ലോഞ്ച് ചെയ്തത്. വിവോ എക്സ്200 എഫ്ഇ സ്മാര്‍ട്ട്‌ഫോണ്‍ 6.31 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് വരുന്നത്. മീഡിയാടെക് ഡൈമെന്‍സിറ്റി 9300+ ചിപ്‌സെറ്റും 16 ജിബി വരെ എല്‍പിഡിഡിആര്‍ 5 എക്സ് റാമും 90വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയുമാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റും 50 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടറും ഇത് വാഗ്ദാനം ചെയ്യുന്നു. വിവോ എക്സ് 200 എഫ്ഇയിലെ 12 ജിബി + 256 ജിബി ഓപ്ഷന് 54,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 16 ജിബി + 512 ജിബി വേരിയന്റിന് 59,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ആംബര്‍ യെല്ലോ, ഫ്രോസ്റ്റ് ബ്ലൂ, ലക്സ് ഗ്രേ എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്. ജൂലൈ 23 മുതല്‍ ഫ്ലിപ്കാര്‍ട്ടിലൂടെയും വിവോ ഇന്ത്യ ഇ-സ്റ്റോര്‍ വഴിയും ഹാന്‍ഡ്‌സെറ്റ് രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തും. നിലവില്‍ പ്രീ-ഓര്‍ഡര്‍ ലഭ്യമാണ്.