അമിത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്ത തേരിന്റെ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തേര്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ചക്കാലക്കലിനൊപ്പം കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും തേരില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഉടന്‍ തിയേറ്ററുകളിലേക്കെത്തും.
ഫിഫ ലോകകപ്പ് ആവേശം കൂട്ടാന്‍ ആരാധകര്‍ക്ക് സമ്മാനവുമായി നടന്‍ മോഹന്‍ലാല്‍. താരം ഒരുക്കിയ സംഗീത ആല്‍ബം ഈ മാസം 30ന് ഖത്തറില്‍ പ്രകാശനം ചെയ്യും. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍’ എന്ന വിഡിയോ. ഇന്ത്യന്‍ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ചേര്‍ന്നാണ് റിലീസിങ് നടത്തുന്നത്. 31ന് ‘ഡൈന്‍ വിത്ത് മോഹന്‍ലാല്‍’ എന്ന പരിപാടിയിലൂടെ മോഹന്‍ലാലുമായി നേരിട്ട് സംവദിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുക്കും.
ഗൂഗിളിന് വീണ്ടും പിഴ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഗൂഗിളിന് 936 കോടി രൂപ പിഴയിട്ടത്. കമ്പനിയുടെ പേയ്മെന്റ് ആപ്പിനും പേയ്മെന്റ് സിസ്റ്റത്തിനും കൂടുതല്‍ പ്രചാരണം ലഭിക്കാന്‍ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് വീണ്ടും പിഴയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ഗൂഗിളിന് 133.76 കോടി രൂപയാണ് പിഴ ചുമത്തിയത്. ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെയ്തതിനാണ് വന്‍ പിഴ ചുമത്തിയത്. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ നിന്ന് ലാഭവിഹിതമായി ലഭിച്ച 126 കോടി രൂപയ്ക്ക് ബ്രിട്ടനില്‍ നികുതി അടച്ചോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതായി റിപ്പോര്‍ട്ട്. നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ 3.89 കോടി ഓഹരികളാണ് ഉള്ളത്. 2022ല്‍ ഇതുവരെ 126.61 കോടി രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്. ചൊവ്വാഴ്ചത്തെ ഇന്‍ഫോസിസിന്റെ വ്യാപാര നിരക്ക് അനുസരിച്ച് അക്ഷതയുടെ ഓഹരി മൂല്യം ആറായിരം കോടിയോട് അടുത്ത് വരും. ഇന്ത്യക്കാരി എന്ന നിലയില്‍ അക്ഷതയ്ക്ക് ബ്രിട്ടനില്‍ നോണ്‍ ഡൊമിസൈല്‍ഡ് സ്റ്റാറ്റസ് ആണ്. അങ്ങനെ വരുമ്പോള്‍ പതിനഞ്ച് വര്‍ഷം വരെ വിദേശരാജ്യത്ത് നിന്ന് സമ്പാദിക്കുന്ന വരുമാനത്തിന് ബ്രിട്ടനില്‍ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കും.
സ്‌കോഡ കുഷാക്ക് ആനിവേഴ്സറി പതിപ്പ് കാന്‍ഡി വൈറ്റ്, കാര്‍ബോള്‍ സ്റ്റീല്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പെയിന്റ് സ്‌കീമുകളിലാണ് എത്തുക. 110 ബിഎച്ച്പി, 1.0 എല്‍ ടിഎസ്‌ഐ പെട്രോള്‍, 147 ബിഎച്ച്പി, 1.5 എല്‍ ടിഎസ്‌ഐ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കുഷാക്ക് ലഭ്യമാവുക. സ്പെഷ്യല്‍ എഡിഷന്‍ മോഡലിന് അതിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ 20,000 രൂപ മുതല്‍ 30,000 രൂപ വരെ വില കൂടിയേക്കാം.
മരങ്ങളാലും ചെടികളാലും വിവിധതരം ജീവജാലങ്ങളാലും നിറഞ്ഞ കാടിനെ എത്ര അറിഞ്ഞാലും മതിവരില്ല. പ്രശസ്ത എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീര്‍ കാട്ടിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണമാണ് ഈ പുസ്തകം. വൈവിധ്യമാര്‍ന്ന വനസൗന്ദര്യത്തെ വളെര ലളിതമായി ഇതില്‍ പരിചയപ്പെടുത്തുന്നു.കാട് എന്ന വിസ്മയത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും. ‘കാടറിയാന്‍ ഒരു യാത്ര’. എന്‍ എ നസീര്‍. മാതൃഭൂമി ബുക്‌സ്. വില 171 രൂപ.
ശ്വാസകോശത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഏറ്റവും സ്വാഭാവിക മാര്‍ഗമാണ് പഴം കഴിക്കുന്നത്. സീതപ്പഴം വായു മലിനീകരണത്തെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതായി മിക്ക പഠനങ്ങളും പറയുന്നു. 100 ഗ്രാം കസ്റ്റാര്‍ഡ് ആപ്പിളില്‍ മൊത്തം കലോറി അളവ് 94 കലോറിയാണ്. പ്രോട്ടീനുകള്‍ 2.1 ഗ്രാം, ഭക്ഷണ നാരുകള്‍ 4.4 ഗ്രാം, കാര്‍ബോഹൈഡ്രേറ്റ് 23.6 ഗ്രാം. കസ്റ്റാര്‍ഡ് ആപ്പിളില്‍ പോളിഫിനോളിക് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഇന്‍സുലിന്‍ ഉല്‍പ്പാദനവും ഗ്ലൂക്കോസ് ആഗിരണവും വളരെയധികം വര്‍ദ്ധിപ്പിക്കുകയും അതുവഴി പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. പഴം ഗ്ലൂക്കോസിന്റെ പേശികളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുകയും അതുവഴി അതിന്റെ പെരിഫറല്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 100 ഗ്രാം കസ്റ്റാര്‍ഡ് ആപ്പിളില്‍ 20 മില്ലിഗ്രാം വിറ്റാമിന്‍ സി ഉള്ളതിനാല്‍ ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, മഗ്‌നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ഇന്‍സുലിന്‍ ഉല്‍പാദനത്തെ പരോക്ഷമായി ബാധിക്കുകയും അങ്ങനെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു. കസ്റ്റാര്‍ഡ് ആപ്പിള്‍ ധാരാളം പൊട്ടാസ്യം നല്‍കുന്നു, ഇത് പേശികളുടെ ബലഹീനത ഇല്ലാതാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കസ്റ്റാര്‍ഡ് ആപ്പിളില്‍ സോഡിയം, പൊട്ടാസ്യം എന്നിവയുടെ സമതുലിതമായ അനുപാതം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. കസ്റ്റാര്‍ഡ് ആപ്പിള്‍ ഹൃദയപേശികളെ അയവുവരുത്തുകയും സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.