Untitled design 20250606 145157 0000

നിർമാതാവ് സാന്ദ്ര തോമ6സിനെതിരായ ഭീഷണി സന്ദേശത്തില്‍ നടപടിയെടുത്ത് ഫെഫ്ക. ഫെഫ്കയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജനറൽ സെക്രട്ടറി ഷിബു ജി സുശീലനാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. മാർച്ച് മാസത്തിൽ സന്ദേശം ഗ്രൂപ്പിലിട്ടപ്പോൾ തന്നെ റെനിയെ താക്കീത് ചെയ്തിരുന്നെന്നും സംഘടന അറിയിച്ചു. അതോടൊപ്പം പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെതിരെ കേസെടുത്തെങ്കിലും ഫെഫ്ക ജനറൽ സെക്രട്ടറിയുടെ സ്വാധീനം മൂലമാണ് തുടർ നടപടികൾ ഉണ്ടാകാത്തതെന്നാണ് സാന്ദ്രയുടെ ആക്ഷേപം. ഡിജിപിക്ക് പരാതി നൽകുമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും സാന്ദ്ര പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *