ഇ-കൊമേഴ്സ് വില്പന സ്ഥാപനങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ, വില്പന രീതികള്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം കേന്ദ്രം അന്‍പതിലേറെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ യോഗം വിളിച്ചിരുന്നു. ഉപയോക്താക്കളില്‍ ആശയക്കുഴപ്പവും ആശങ്കയും ജനിപ്പിക്കുന്ന തരത്തിലുള്ള വില്പന രീതികളാണ് ഡാര്‍ക്ക് പാറ്റേണ്‍ ഗണത്തില്‍ പെടുന്നത്. സേവനങ്ങളോ ഉത്പന്നങ്ങളോ തീരാന്‍ പോകുന്നുവെന്ന തരത്തില്‍ ഉപയോക്താക്കളില്‍ ഭീതി ജനിപ്പിച്ച് വാങ്ങലിലേക്ക് നയിക്കുന്ന രീതിയാണിത്. ഒട്ടുമിക്ക ഇ-കൊമേഴ്സ് പോര്‍ട്ടലുകളും ഈ രീതി പിന്തുടരുന്നുണ്ട്. ഇതിന് തടയിടുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിശ്ചിത സേവനം ലഭിക്കാനോ വാങ്ങാനോ സൈന്‍ അപ്പ് ചെയ്യണമെന്ന വ്യവസ്ഥ, പരസ്യത്തില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടിയതോ കുറഞ്ഞതോ ആയ നിരക്കില്‍ വില്‍ക്കുക, വാര്‍ത്തയെന്ന് തോന്നിക്കുന്ന രീതിയില്‍ പരസ്യം നല്‍കുക, ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍, ഉത്പന്നങ്ങള്‍ കാര്‍ട്ടിലേക്ക് ചേര്‍ക്കുമ്പോള്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ അനുബന്ധ ഉത്പന്നങ്ങളെ കൂടി ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി നിയന്ത്രിക്കപ്പെടും.
ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍
