പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാർ സ്വദേശിയുമായ ജ്യോതി മൽഹോത്ര ഇന്ന് അറസ്റ്റിലായി. ഇതോടെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.2023ൽ പാക്കിസ്ഥാനടക്കം സന്ദർശിച്ച് വീഡിയോകൾ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് യുവതിക്ക് പാക്കിസ്ഥാനിലേക്ക് പോകാൻ വേണ്ട സഹായം ചെയ്തത് പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷാണെന്നും യുവതി ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിലെ വിവിധ മേഖലകളെകുറിച്ച് വിവരം നല്കിയെന്നും ഏജൻസികൾ പറയുന്നു. പാക്കിസ്ഥാനെ പുകഴ്ത്തി സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവച്ചതും അറസ്റ്റിന് കാരണമാണ്.
പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കൂടുതൽപേർ അറസ്റ്റിൽ
