S3 yt cover 1

https://dailynewslive.in/ അവധിയില്‍ പോയ ഉദ്യോഗസ്ഥരുടെ സ്ഥാനത്ത് ഇനി ഉടന്‍ ആളെ നിയമിക്കാന്‍ അനുമതി നല്‍കി കേരള സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. മൂന്നു മാസത്തേക്കോ അതില്‍ കൂടുതലായിട്ടുള്ള അവധിയില്‍ പോയ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ക്ക് ഇനി ഉടന്‍ തന്നെ സ്ഥാനക്കയറ്റം നല്‍കി ആളെ നിയമിയ്ക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. വകുപ്പുകളുടെ ജോലി തടസ്സപ്പെടാതെ നടക്കാന്‍ വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

https://dailynewslive.in/ പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

https://dailynewslive.in/ പാക് ഭീകരതയെക്കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കാണുന്നുവെന്നും ദേശ താല്‍പര്യം തന്നെയാണ് മുഖ്യമെന്നും അഞ്ച് രാജ്യങ്ങളിലേക്കുള്ളപ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമെന്നും തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറും വിശദീകരിക്കാന്‍, ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന സര്‍വ്വകക്ഷി സംഘവുമായി സഹകരിക്കുമെന്ന് സിപിഎം നേതൃത്വം. ഇന്ത്യയുടെ നിലപാട് ഉന്നയിക്കാന്‍ പോകുന്ന സംഘത്തോട് നിസഹകരിക്കുന്നത് ഉചിതമാവില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിലയിരുത്തല്‍.

https://dailynewslive.in/ പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തിയെന്ന ജി സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയുള്ള കേസിന്റ പുരോഗതി അറിയിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലപ്പുഴ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവം വിവാദമായതിന് പിന്നാലെ സുധാകരന്‍ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

https://dailynewslive.in/ കേരള സന്ദര്‍ശനത്തില്‍ നിന്ന് ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന പിന്മാറിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്കെതിരെ കായിക മന്ത്രി വി അബ്ദുറഹിമാന്‍. ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ട് വരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സര്‍ ആണെന്ന് കായിക മന്ത്രി വ്യക്തമാക്കി. അര്‍ജന്റൈന്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. അതില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കുമെന്നു മാത്രമാണ് വിവരം.

https://dailynewslive.in/ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍തുക പിരിച്ച് ഒരു വിഭാഗം തട്ടിപ്പ് നടത്തിയെന്ന് സ്വര്‍ണവ്യാപാരി സംഘടന എകെജിഎസ്എംഎ. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

https://dailynewslive.in/ മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. മൂന്ന് ടേമില്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട എ പ്രദീപ് കുമാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ നവീകരണ പദ്ധതികളിലൂടെ ശ്രദ്ധേയനാണ്.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എ പ്രദീപ് കുമാര്‍. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം. അത് സ്ഥാനലബ്ധിയല്ല ചുമതലയാണ്. ആ ചുമതല നന്നായി ചെയ്യാന്‍ ശ്രമിക്കും. സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ നേതൃത്വവുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആറാം ദിവസവും തുടരുകയാണ്. നരഭോജി കടുവയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

https://dailynewslive.in/ അഭിഭാഷകയെ മുഖത്തടിച്ച സംഭവത്തില്‍ വാട്സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ച വിലക്കി ബാര്‍ അസോസിയേഷന്‍. ബാര്‍ അസോസിയേഷന്‍ അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പില്‍ ശ്യാമിലി വോയിസ് മെസേജ് അയച്ചതിനെ തുടര്‍ന്നാണ് വിലക്ക്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം എന്നാണ് ബാര്‍ അസോസിയേഷന്റെ നിലപാട്. ശ്യാമിലി തനിക്കെതിരായ പ്രചാരണത്തില്‍ വാട്സാപ് ഗ്രൂപ്പില്‍ പ്രതികരിച്ചിതിനെ തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്റെ നീക്കം.

https://dailynewslive.in/ സീനിയര്‍ അഭിഭാഷകന്റെ ക്രൂരമായ മര്‍ദനത്തിന് ഇരയായ യുവഅഭിഭാഷക ശ്യാമിലി, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. അഭിഭാഷകരുടെ വാട്‌സാപ് ഗ്രൂപ്പിലാണ് ശ്യാമിലിയുടെ പ്രതികരണം. വിഷയത്തില്‍ സഹപ്രവര്‍ത്തകര്‍ തന്റെ കൂടെ നില്‍ക്കില്ലെന്ന് പൂര്‍ണ ബോധ്യമായെന്ന് ശ്യാമിലി പറഞ്ഞു.

https://dailynewslive.in/ പരോള്‍ നല്‍കുന്നതില്‍ ജയില്‍ മേധാവിയെ തിരുത്തി ആഭ്യന്തരവകുപ്പ്. പൊലീസ് റിപ്പോര്‍ട്ട് എതിരായ പ്രതികള്‍ക്ക് ജയില്‍ മേധാവിയുടെ അധികാരം ഉപയോഗിച്ച് പരോള്‍ നല്‍കരുതെന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കി. വിസ്മയ കേസിലെ പ്രതി കിരണ്‍കുമാര്‍ അടക്കമുള്ളവര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് അവഗണിച്ച് പരോള്‍ നല്‍കിയതില്‍ സര്‍ക്കാരിന് പരാതി വന്ന സാഹചര്യത്തിലാണ് നടപടി.

https://dailynewslive.in/ ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അവളുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും നിഷ്മയുടെ അമ്മ ജെസീല. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോയെന്നും എന്തുകൊണ്ടാണ് തന്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചതെന്നും അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടാന്‍ ശ്രമിച്ച കേസിലെ വിജിലന്‍സ് അന്വേഷണം എത്തി നില്‍ക്കുന്നത് ഇഡി ഉദ്യോഗസ്ഥനില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പേരില്‍ നടത്തിയ വമ്പന്‍ പണം തട്ടിപ്പില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ഒന്നാം പ്രതിയാക്കി.

https://dailynewslive.in/ ഇടുക്കി കോട്ടപ്പാറ വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് പതിച്ച യുവാവിനെ അഗ്നിരക്ഷ സേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം വ്യൂ പോയിന്റിലേക്ക് കയറിയ ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ ആണ് കാല്‍ വഴുതി അപകടത്തില്‍പ്പെട്ടത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. കണ്ടക്ടര്‍ ബിനോജിനെയാണ് ബസ് ഡ്രൈവര്‍ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹനമോടിക്കാന്‍ അനുവദിക്കാത്തതിനാണ് കുത്തിയത്. പ്രതി ബാബുരാജിനെ ഫോര്‍ട്ട് പൊലീസ് പിടികൂടി.

https://dailynewslive.in/ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ജോബി ബന്ധുവിന്റെ വീട്ടില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍. മരിച്ച ജോബിയുടെ സുഹൃത്ത് വിശാഖിനെ ഒന്നാംപ്രതിയും ബന്ധു കൂടിയായ റെജിയെ രണ്ടാംപ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

https://dailynewslive.in/ ജമ്മു കശ്മീരിലെ സോപ്പോരയില്‍ സംസ്ഥാന അന്വേഷണ ഏജന്‍സിയുടെ വ്യാപക റെയിഡ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം. അതിര്‍ത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കരസേന നോര്‍ത്തണ്‍ കമാന്‍ഡര്‍ ലഫ് ജനറല്‍ പ്രതീക് ശര്‍മ്മ നേരിട്ടെത്തി വിലയിരുത്തി.

https://dailynewslive.in/ ഇന്ത്യ പാക് സംഘര്‍ഷത്തെ സംബന്ധിച്ചും, ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറിയെന്ന് സമ്മതിച്ച് ഹരിയാനയിലെ കൈതാളില്‍ അറസ്റ്റിലായ യുവാവ്. ഗുഹ്ല പോലീസ് സ്റ്റേഷന് കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തില്‍ താമസിക്കുന്ന ദേവേന്ദര്‍ സിംഗ് എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്.

https://dailynewslive.in/ നോയിഡയില്‍ വീടുകളുടെയും ഫ്ലാറ്റുകളുടെയും ബാല്‍ക്കണിയിലെ പാരപെറ്റില്‍ നിന്ന് പൂച്ചട്ടികള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം. പൂനെയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ബാല്‍ക്കണി റെയിലിംഗില്‍ വച്ചിരുന്ന പൂച്ചട്ടി വീണ് ഒരു കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. അപകടങ്ങള്‍ ഉണ്ടായാല്‍ ഫ്ലാറ്റ് ഉടമ, അസോസിയേഷന്‍ പ്രസിഡന്റ്, ബില്‍ഡര്‍ എന്നിവര്‍ക്ക് എതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് നോയിഡ അതോറിറ്റി അറിയിച്ചു.

https://dailynewslive.in/ എയിംസ് ഋഷികേഷിന്റെ ഹെലി ആംബുലന്‍സ് കേദാര്‍നാഥിന് സമീപം ഇടിച്ചിറക്കി. ഹെലികോപ്റ്ററിന്റെ പിന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചതിനാലാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് വിശദീകരണം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും സുരക്ഷിതരാണ്.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഒരേ സ്വകാര്യ ക്ലിനിക്കില്‍ മുടി മാറ്റിവയ്ക്കല്‍ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ചതായി പരാതി. വിനീത് ദുബെ, മായങ്ക് കത്യാര്‍ എന്നീ എഞ്ചിനീയര്‍മാരുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഡോ. അനുഷ്‌ക തിവാരിയുടെ എംപയര്‍ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് എത്തിയവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

https://dailynewslive.in/ മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗ്ദീഷ് ദേവ്ഡ ദളിതനായതുകൊണ്ടാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നതെന്നും, ദേവ്ഡയെ ഉപമുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും ബിജെപി വക്താവ് അമിത് മാളവ്യ. രാജ്യം മുഴുവന്‍ സൈനികരുടെ കാല്‍ക്കല്‍ വണങ്ങുന്നു എന്നാണ് ഉപമുഖ്യമന്ത്രി പറഞ്ഞതെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്ഥാനെയും കോണ്‍ഗ്രസിനെയും പിടിച്ചു കുലുക്കിയെന്നും അമിത് മാളവ്യ പ്രതികരിച്ചു.

https://dailynewslive.in/ ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്താന് നല്‍കിയ പിന്തുണയില്‍ വെട്ടിലായി തുര്‍ക്കി. പാകിസ്താന് നല്‍കിയ പിന്തുണ രാജ്യത്തിന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് വ്യവസായത്തെ അടക്കം ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വെഡിങ് പ്ലാനര്‍മാരുടെ വ്യാപക ബഹിഷ്‌കരണത്തെ തുടര്‍ന്ന് ആഡംബര ടൂറിസത്തിന്റെ പ്രധാന ഘടകമായിരുന്ന ഈ മേഖല തകര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ യുഎസില്‍ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോള്‍ 5% നികുതി ചുമത്താന്‍ തീരുമാനം. 25 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നുവെന്നും ഇവര്‍ ഓരോ വര്‍ഷവും 2300 കോടി ഡോളര്‍ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നുമാണ് കണക്ക്. ഇതില്‍ അഞ്ചു ശതമാനം നികുതി വന്നാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബില്‍ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.

https://dailynewslive.in/ കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി അമേരിക്ക. ഡിപാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ് ആണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുന്ന കാര്യം പരിഗണിക്കുന്നത്. പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് യുഎസ് പൗരത്വം സമ്മാനിക്കും. ഇത്തരമൊരു നിര്‍ദ്ദേശം പരിഗണനയിലുണ്ടെന്ന് ഡിപാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ് സ്ഥിരീകരിച്ചു. പരാജയപ്പെടുന്നവര്‍ക്ക് രാജ്യം വിട്ടുപോകേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം.

https://dailynewslive.in/ 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വന്തം റെക്കോര്‍ഡ് തിരുത്തി ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടിയ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ശ്രമത്തിലാണ് നീരജ് വ്യക്തിഗത റെക്കോര്‍ഡ് തിരുത്തിയത്.

https://dailynewslive.in/ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പ്രമുഖ ടെലികോം കമ്പനി വൊഡാഫോണ്‍-ഐഡിയ പാപ്പരത്ത ഹര്‍ജി നല്‍കാന്‍ നീക്കം നടത്തുന്നതായി സൂചന. കമ്പനി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് മുന്നോട്ട് പോകാനാകില്ലെന്നും പാപ്പരത്ത ഹര്‍ജി നല്‍കേണ്ടി വരുമെന്നും കേന്ദ്ര ടെലികോം വകുപ്പിന് നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയതായി സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ഷെയറുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും സഹായം നല്‍കാന്‍ രാജ്യത്തെ ബാങ്കുകള്‍ തയ്യാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ രണ്ട് രീതികളിലായി 63,000 കോടി രൂപയുടെ ഷെയറുകള്‍ ഏറ്റെടുത്തിട്ടുണ്ട്. കമ്പനിക്ക് ഇപ്പോഴും 17.5 കോടി വരിക്കാരുണ്ട്. എന്നാല്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ വിമുഖത കാണിക്കുകയാണ്. ബാങ്കുകളോ സര്‍ക്കാരോ പിന്തുണച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത ഓഹരികളുടെ മൂല്യമുള്‍പ്പടെ വലിയ തോതില്‍ ഇടിയുമെന്നും മുന്നറിയിപ്പുണ്ട്. പിഴ ഇനത്തിലും പലിശ ഇനത്തിലും കമ്പനി നല്‍കാനുള്ള 30,000 കോടി രൂപ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് വൊഡാഫോണ്‍-ഐഡിയ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

https://dailynewslive.in/ മുഖം വിശകലനംചെയ്ത് രോഗിയുടെ ആരോഗ്യം വിശകലനംചെയ്യാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന എ.ഐ ടൂള്‍ വന്നിരിക്കുന്നു. ഫേസ്ഏജ് എന്ന പേരിലുള്ള, വൈദ്യരംഗത്തുള്ളവര്‍ പറയുന്ന ‘ഐബാള്‍ ടെസ്റ്റ്’ അടിസ്ഥാനമാക്കിയുള്ള മോഡലാണിത്. ഒരാളുടെ ഏകദേശ ആരോഗ്യം, ഒറ്റനോട്ടത്തിലൂടെ വിലയിരുത്തുന്നു എന്നര്‍ഥം. ബോസ്റ്റണിലെ മാസ് ജനറല്‍ ബ്രിഗ്ഹാം എന്ന നോണ്‍ പ്രോഫിറ്റ് ഹെല്‍ത്ത്കെയര്‍ ഇനീഷ്യേറ്റിവാണ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ ഉപയോഗത്തിനായി ചികിത്സാരംഗത്ത് അവതരിപ്പിക്കുന്നതിനു മുമ്പ് ഇനിയും ഗവേഷണം നടത്തുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഒരാള്‍ ജനിച്ച വര്‍ഷം മുതല്‍ കണക്കാക്കുന്നതാണല്ലോ ക്രോണോളജിക്കല്‍ ഏജ് എന്നത്. എന്നാല്‍, ഒരാളുടെ ആരോഗ്യത്തിന്റെയും ജീവിതശൈലിയുടെയും അടിസ്ഥാനത്തില്‍ അയാളുടെ ശരീരത്തിന് എത്ര പ്രായമായെന്ന് കണക്കാക്കുന്നതിനെയാണ് ബയോളജിക്കല്‍ ഏജ് എന്നു പറയുന്നത്. ശാരീരികനിലയുടെയും പ്രവര്‍ത്തനക്ഷമതയുടെയും ആകത്തുകയെ, ജന്മദിനം അടിസ്ഥാനമാക്കിയുള്ള വയസ്സുമായി താരതമ്യം ചെയ്താണ് ഇത് കണ്ടെത്തുക. ഒരു സെല്‍ഫിയിലൂടെ ഒരാളുടെ ബയോളജിക്കല്‍ വയസ്സ് വിശകലനംചെയ്ത് പറയാന്‍ സാധിക്കുന്ന ഒരു ഡീപ് ലേണിങ് അല്‍ഗോരിതമാണ് ഫേസ് ഏജ്. യഥാര്‍ഥ ചികിത്സാരംഗത്ത് ഇത് വിന്യസിക്കണമെങ്കില്‍ ഇനിയും ഗവേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും അണിയറക്കാര്‍ വിശദീകരിക്കുന്നു.

https://dailynewslive.in/ ശ്രീനാഥ് ഭാസി, പ്രതാപ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. മെയ് മുപ്പതിന് മൂവി സോണ്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിനു ശ്രീധര്‍ തിയേറ്ററിലെത്തിക്കുന്ന ഈ ചിത്രത്തില്‍ സുധീഷ്, കോട്ടയം നസീര്‍, ടിനി ടോം, ശ്രീകുമാര്‍, എ കെ വിജുബാല്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, വനിത കൃഷ്ണചന്ദ്രന്‍, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ പുത്തൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. കലവൂര്‍ രവികുമാര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

https://dailynewslive.in/ നാല് വര്‍ഷത്തിലേറെയായി മലയാളികള്‍ നെഞ്ചിലേറ്റിയ ടാന്‍സാനിയന്‍ സോഷ്യല്‍ മീഡിയ താരമാണ് കിലി പോള്‍. റീല്‍സിലൂടെയാണ് കിലി പോള്‍ ശ്രദ്ധേയനായത്. മലയാളികള്‍ക്ക് കിലി പോള്‍ ഉണ്ണിയേട്ടനാണ്. ആദ്യമെല്ലാം ഹിന്ദി ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ഡാന്‍സ് ചെയ്തുമാണ് ഇദ്ദേഹം വൈറലായത്. പിന്നീട്, ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും കിലി റീല്‍സ് ചെയ്ത് തുടങ്ങി. മലയാളം പാട്ടുകള്‍ക്ക് ലിപ് സിങ്ക് ചെയ്ത് തുടങ്ങിയതോടെ കേരളത്തിലും വൈറലായി കിലി പോള്‍. ഇപ്പോഴിതാ കിലി കേരളത്തിലെത്തിയിരിക്കുകയാണ്. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആയാണ് കിലി കേരളത്തിലെത്തിയിരിക്കുന്നത്. ‘പ്രൊഡക്ഷന്‍ നമ്പര്‍ 1’ എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. അല്‍ത്താഫ് സലിം, ജോമോന്‍ ജ്യോതിര്‍, അനാര്‍ക്കലി മരിക്കാര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

https://dailynewslive.in/ രാജ്യത്തെ ഏറ്റവും വില കൂടിയ നമ്പറിന് പിന്നാലെ ആദ്യത്തെ റോള്‍സ് ഗോസ്റ്റ് സീരിസ് 2 ബ്ലാക് ബാഡ്ജും കേരളത്തില്‍. 46.99 ലക്ഷം രൂപയ്ക്ക് കെഎല്‍07 ഡിജി 0007 എന്ന നമ്പര്‍ സ്വന്തമാക്കിയ സോഫ്‌റ്റ്വെയര്‍ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കണ്‍സല്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിലേയ്ക്കാണ് ബ്ലാക് ബാഡ്ജും എത്തിയത്. റോള്‍സ് റോയ്സിന്റെ ഗോസ്റ്റ് സീരിസ് 2 ലെ ഇന്ത്യയിലെ ആദ്യത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഈ വാഹനം. റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് 2 ബ്ലാക്ക് ബാഡ്ജ് കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇന്ത്യയില്‍ എത്തിയത്. ഏകദേശം 10.52 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഗോസ്റ്റിലുമുള്ളത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സ്. 592എച്ച്പി കരുത്തും 900എന്‍എം ടോര്‍ക്കുമുണ്ട് കാറിന്. ലംബോര്‍ഗിനി ഉറുസിന് വേണ്ടിയായിരുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും അധികം പണം മുടക്കി കെഎല്‍07ഡിജി0007 എന്ന ഫാന്‍സി നമ്പര്‍ സോഫ്‌റ്റ്വെയര്‍ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കണ്‍സല്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് ഈ നമ്പര്‍ സ്വന്തമാക്കിയത്.

https://dailynewslive.in/ എഴുത്തിനും വായനക്കും ഇടയില്‍ ഒരു ലോകമുണ്ട്. എഴുത്തുകാരന്‍ തിട്ടപ്പെടുത്തിയ വാക്കുകളിലൂടെ, ക്രമീകരിക്കപ്പെട്ട സന്ദര്‍ഭങ്ങളിലൂടെ സസൂക്ഷ്മം യാത്രചെയ്ത് വായനക്കാരന്‍ തന്റെ ഹൃദയത്തില്‍ കെട്ടിപണിയുന്ന ഒരു മായാലോകം. അത്തരത്തില്‍ താന്‍ കോറിയിട്ട കഥകളുടെ മാന്ത്രികലോകത്തിലേക്ക് നമ്മെ എത്തിക്കുകയാണ് ഈ പുസ്തകത്തിലൂടെ. വികാരതീക്ഷ്ണമായ കഥാസന്ദര്‍ഭങ്ങള്‍ കൊണ്ടും, ആകാംക്ഷ നിറഞ്ഞ കഥാതന്തുക്കള്‍ കൊണ്ടും വായനക്കാരെ സംതൃപ്തിപ്പെടുത്താന്‍ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു വായന അനുഭവം. നാം ജീവിക്കുന്ന സമൂഹത്തില്‍, നമ്മള്‍ കാണുന്ന ആളുകളില്‍ നാം കാണാതെ പോകുന്ന ഒരു മുഖമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന പുസ്തകം. ഉള്ളില്‍ കാടുപൂക്കുന്നവര്‍’. ഇബിലൂ. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 171 രൂപ.

https://dailynewslive.in/ പ്രായമായവരില്‍ മാത്രമല്ല, ഉയര്‍ന്ന രക്തസമ്മര്‍ദം ഇപ്പോള്‍ ചെറുപ്പക്കാരിലേക്കും ആശങ്കാജനകമായ രീതിയില്‍ വ്യാപിക്കുന്നുണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്. ഐസിഎംആര്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 40 വയസിന് താഴെയുള്ള മുതിര്‍ന്നവരില്‍ 20 ശതമാനത്തിലധികം പേര്‍ക്കും മാനസിക സമ്മര്‍ദം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ കാരണം ഉയര്‍ന്ന രക്തസമ്മര്‍ദം നേരിടുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ക്രമേണ തകരാറിലാക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ അവസ്ഥയെ സൈലന്റ് കില്ലര്‍ എന്നും വിളിക്കുന്നു. ഫാറ്റി ലിവര്‍ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഏകദേശം ഒന്‍പതു ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികളും 19 ശതമാനം കോളജ് വിദ്യാര്‍ഥികളും ഉയര്‍ന്ന രക്തസമ്മര്‍ദ അപകടസാധ്യതയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ചെറുപ്പക്കാരില്‍ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം സമ്മര്‍ദത്തിന്റെ അളവു വര്‍ധിപ്പിക്കുകയും ഉറക്കരീതികളെ ബാധിക്കുകയും ചെയ്യുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. 120-80 ആണ് സാധാരണ രക്തസമ്മര്‍ദത്തിന്റെ അളവ്. ഉപ്പിന്റെ വര്‍ധിച്ച ഉപഭോഗം, മധുരപലഹാരങ്ങള്‍, ജങ്ക് ഫുഡ് എന്നിവ പതിവായാല്‍ രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യുന്നതിനായി മാറ്റിവെക്കുക. വിട്ടുമാറാത്ത മാനസിക സമ്മര്‍ദം രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകും. മാനസിക സമ്മര്‍ദം കൈകാര്യം ചെയ്യുന്നതിന് ധ്യാനം, യോഗ പോലുള്ള പരിശീലിക്കുന്നത് ഗുണകരമാണ്. മാത്രമല്ല, ഉറക്കത്തില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുന്‍പ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ അകറ്റിവെയ്ക്കാനും ശ്രമിക്കുക. പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യം മോശമാക്കാനും രക്തസമ്മര്‍ദം ഉയരാനും കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.60, പൗണ്ട് – 113.69, യൂറോ – 95.40, സ്വിസ് ഫ്രാങ്ക് – 102.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.71, ബഹറിന്‍ ദിനാര്‍ – 227.10, കുവൈത്ത് ദിനാര്‍ -278.38, ഒമാനി റിയാല്‍ – 222.35, സൗദി റിയാല്‍ – 22.82, യു.എ.ഇ ദിര്‍ഹം – 23.28, ഖത്തര്‍ റിയാല്‍ – 23.50, കനേഡിയന്‍ ഡോളര്‍ – 61.18.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *