മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ‘വല’ സിനിമയുടെ ആദ്യ അപ്ഡേഷന് എത്തി. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ വേഷത്തിലാണ് താരം എത്തുന്നത് എന്നാണ് ആദ്യ ദൃശ്യങ്ങള്‍ നല്കുന്ന സൂചന. പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണ.ആര് എന്നാണ് ജഗതിയുടെ കഥപാത്രത്തിന്റെ പേര്. ഗഗാനചാരിയിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന അനാര്‍ക്കലി മരയ്ക്കാറിന്റെ കഥാപാത്രം ടീസറിലുണ്ട്. ജഗതിയുടെ ശബ്ദം തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ‘അനിയാ നില്’ എന്ന ഡയലോഗോടെ ടീസറില്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് ജഗതിയുടെ ശബ്ദമാണ്. സംവിധായകന് അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്.