◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ 87 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 48 എണ്ണവും താല്‍ക്കാലികമായി അടയ്ക്കുന്നു. അനന്ത്‌നാഗിലെ സൂര്യക്ഷേത്രം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടും. ഭീകരര്‍ക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാല്‍ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീര്‍ സര്‍ക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരര്‍ മറയാക്കുന്നുവെന്ന സംശയവും ശക്തമാണ്. അതേസമയം കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കശ്മീര്‍ പൊലീസിനും രഹസ്യാന്വേഷണ ഏജന്‍സുകള്‍ക്കും നിര്‍ദ്ദേശം ലഭിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
◾https://dailynewslive.in/ കശ്മീരില്‍ സൈന്യത്തിനും ഭീകരര്‍ക്കും ഇടയില്‍ ഏറ്റുമുട്ടല്‍. എവിടെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണ്. ആക്രമണ സമയത്ത് മരത്തിന് മുകളില്‍ കയറി ഒളിച്ച പ്രാദേശികവാസിയുടെ മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരര്‍ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാള്‍ പൊലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്‍ഐഎയും ഇയാളെ ബൈസരണ്‍വാലിയില്‍ എത്തിച്ച് തെളിവെടുത്തു.
*റഷ്യയിലേക്കൊരു യാത്ര ഫോര്‍ച്ചൂണിനൊപ്പം*
പഴയ സോവ്യറ്റ് യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന, ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമായ റഷ്യയിലേക്ക് 8 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7510911777* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘പഹല്‍ഗാം ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും പ്രകോപിപ്പിച്ചിരിക്കുന്നുവെന്നും ഈ നിര്‍ണായക സമയത്ത്, ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടെന്ന് കാട്ടി കൊടുക്കണമെന്നും അതിനായി പ്രത്യേക സമ്മേളനം എത്രയും പെട്ടെന്ന് വിളിക്കണമെന്നും രാഹുല്‍ ഗാന്ധി വ്.ക്തമാക്കി.
◾https://dailynewslive.in/ പാകിസ്ഥാന്‍ ‘തെമ്മാടി രാജ്യം’ എന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തില്‍ അതിശയമില്ലെന്നും ഇന്ത്യ യുഎന്നില്‍ പറഞ്ഞു. അതേ സമയം പാകിസ്ഥാന്റെ പ്രസ്താവനകള്‍ ഭയത്തിന്റെ സൂചനയെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോര്‍ന്നെന്ന പാക് ആരോപണവും ഇന്ത്യ തള്ളി. ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
◾https://dailynewslive.in/ പാകിസ്ഥാന്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും അനുമതി നിഷേധിക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യ വഴി പറക്കാനുള്ള അനുമതി നിഷേധിക്കും. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ അനുമതി തടഞ്ഞിരുന്നു. ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ അടുക്കുന്നതും തടഞ്ഞേക്കും.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ ഭീകരരുടെ വീടുകളടക്കമാണ് ഇതുവരെയായി തകര്‍ത്തത്.പ്രദേശിക വികാരം എതിരാകുന്നുവെന്നും വീടുകള്‍ തകര്‍ക്കുമ്പോള്‍ സമീപമുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നും പാര്‍ട്ടികള്‍ കേന്ദ്രത്തെ അറിയിച്ചു.
◾https://dailynewslive.in/ എസ്എസ്എല്‍സി ഫലം മെയ് 9 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവന്‍കുട്ടി. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിര്‍ണ്ണയം കഴിഞ്ഞ് മാര്‍ക്ക് എന്‍ട്രി നടപടികള്‍ പൂര്‍ത്തീകരിച്ചു. മെയ് ഒമ്പതിന് ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങില്‍ പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയതിനെ ചൊല്ലി വിവാദം. കമ്മീഷനിംഗ് സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമാണെന്നും നാലാം വാര്‍ഷിക ആഘോഷപരിപാടികള്‍ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചത് കൊണ്ടാണ് ക്ഷണിക്കാത്തതെന്നുമാണ് തുറമുഖ മന്ത്രിയുടെ വാദം. എന്നാല്‍ പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിനാണോ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.
◾
◾https://dailynewslive.in/ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും കാവിവല്‍ക്കരിക്കുന്നതിനുള്ള ഒടുവിലത്തെ ഉദാഹരണങ്ങളാണ് ദേശീയ തലത്തില്‍ എന്‍.സി.ഇ.ആര്‍.ടി യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പാഠപുസ്തകങ്ങളുടെ പരിഷ്‌കരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡിന്റെ മറവില്‍ കുട്ടികളുടെ പഠനഭാരം കുറക്കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളില്‍ നിന്നും വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയിരുന്നു ഇതിന്റെ തുടര്‍ച്ചയാണ് പുതുക്കിയ പാഠപുസ്തകങ്ങളില്‍ നിന്നും മുഗള്‍ ഭരണാധികാരികളെ മാറ്റി പകരം അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കേര പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. പണം കിട്ടാത്തതിന്റെ കാരണം കൃഷി വകുപ്പും വിശദീകരിക്കണം. പണം പദ്ധതി അക്കൗണ്ടിലേക്ക് കൈമാറിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനോട് പരാതിപ്പെടുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ നവീകരണത്തിനായുള്ള വായ്പാതുകയുടെ ആദ്യ ഗഡു ലോക ബാങ്ക് ട്രഷറിയിലേക്ക് നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും പണം പദ്ധതി അക്കൗണ്ടിലെത്താത്തതാണ് വിവാദമായത്.
◾https://dailynewslive.in/ പാലക്കാട് നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി യുഡിഎഫും എല്‍ഡിഎഫും. സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍പേഴ്സിനെ കയ്യേറ്റം ചെയ്തതോടെ പ്രതിഷേധം കയ്യാങ്കളിയിലെത്തി. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പുറത്ത് നിന്ന് ആളെ കൊണ്ടുവന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസും എല്‍ഡിഎഫും രംഗത്തെത്തിയത്.
◾https://dailynewslive.in/ പാലക്കാട്ടെ നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കി. പേരിടാനുള്ള അജണ്ട പാസായി എന്നും അജണ്ട പാസാകാന്‍ മാത്രമുള്ള അംഗ സംഖ്യ തങ്ങള്‍ക്കുണ്ടെന്നും പാലക്കാട് നഗരസഭ ബി ജെ പി യാണ് ഭരിക്കുന്നതെന്നും അതുകൊണ്ട് പേരിടാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.
◾https://dailynewslive.in/ മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാന്‍ഡോ ഹവില്‍ദാര്‍മാരായ പയസ് സെബാസ്റ്റ്യന്‍, മുഹമ്മദ് ഇല്യാസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അരിക്കോട് ക്യാമ്പില്‍ ഹവില്‍ദാര്‍ വിനീത് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമങ്ങള്‍ക്കും പി വി അന്‍വറിനും വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് നടപടി.
◾https://dailynewslive.in/ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് നഗരത്തില്‍ പേരു മാറ്റല്‍ ആവശ്യവുമായി ബിജെപി. നഗരത്തിലെ ജിന്നാ സ്ട്രീറ്റ് എന്ന സ്ഥലത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ ബി ജെ പി കൗണ്‍സിലര്‍മാര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. വലിയങ്ങാടിയോട് ചേര്‍ന്നുള്ള മഞ്ഞക്കുളം റോഡ് മുതല്‍ വിത്തുണി വരെയുള്ള പ്രദേശമാണ് ജിന്നാ സ്ട്രീറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്.
◾https://dailynewslive.in/ കേരള ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് പരാതി നല്‍കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കിടയിലാണ് ലഹരി ഉപയോഗം കൂടുതല്‍ എന്ന സജി നന്ത്യാട്ടിന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി
◾https://dailynewslive.in/ വിരമിക്കാര്‍ ഒരു ദിവസം ബാക്കി നില്‍ക്കേ ഐഎം വിജയന് സ്ഥാനകയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. എംഎസ് പിയില്‍ അസി.കമാണ്ടന്റായ വിജയനെ ഡെപ്യൂട്ടി കമാണ്ടന്റാക്കിയാണ് ഉത്തരവിറക്കിയത്. ഫുട്ബോളിന് നല്‍കിയ സംഭാവനകള്‍ പ്രത്യേകമായി പരിഗണിച്ചാണ് സ്ഥാനകയറ്റം.
◾https://dailynewslive.in/ മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ അറസ്റ്റ് ചെയ്ത റാപ്പര്‍ വേടനെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകളും വനംവകുപ്പ് ചുമത്തി. പുല്ലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വനംവകുപ്പ് പരിശോധന നടത്തും. ചോദ്യം ചെയ്യലിനുശേഷമാണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടികള്‍ക്കുശേഷം വേടനെ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും. ഇതിനുശേഷമായിരിക്കും കേസില്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുക.
◾https://dailynewslive.in/ തന്റെ മാലയില്‍ ലോക്കറ്റായി ഉപയോഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്ന് റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താന്‍ മദ്യപിക്കുമെന്നും കഞ്ചാവ് വലിക്കുമെന്നും അതെല്ലാവര്‍ക്കും അറിയാമെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു.
◾https://dailynewslive.in/ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ശ്രീനാഥ് ഭാസി. ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. അതേസമയം ലഹരി വിമുക്ത ചികിത്സപൂര്‍ത്തിയാക്കുന്നതോടെ ഷൈന്‍ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കും. ചികിത്സ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല.
◾https://dailynewslive.in/ നിര്‍മ്മാതാവ് സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. നിര്‍മാതാവ് ആന്റോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
◾https://dailynewslive.in/ തിരുവനന്തപുരം പോത്തോന്‍കോട് യുവാവിനെ വെട്ടികൊലപ്പെടുത്തി കാല്‍വെട്ടി റോഡിലെറിഞ്ഞ കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു പ്രദീപ്, സച്ചിന്‍ എന്നീ 11 പ്രതികളും കൊലകുറ്റത്തിന് കുറ്റക്കാരാണെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്.ടി കോടതിയാണ് വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷാവിധി നാളെ പറയും.
◾https://dailynewslive.in/ മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി സിയ ഫാരിസ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിന്‍ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.
◾https://dailynewslive.in/ എറണാകുളം കുട്ടമ്പുഴയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. പിണവൂര്‍ക്കുടി സ്വദേശി ചക്കനാനിക്കല്‍ പ്രകാശനാണ് മരിച്ചത്. പ്രകാശന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തിപ്പോഴും കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
◾https://dailynewslive.in/ കാനഡയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡിപ്ലോമ വിദ്യാര്‍ഥിയായ വന്‍ഷികയെയാണ് ദുരൂഹ സാഹചര്യത്തില്‍ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കല്‍ പോലീസ് അറിയിച്ചു.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തെച്ചൊല്ലി സമൂഹമാധ്യമത്തില്‍ ബിജെപി-കോണ്‍ഗ്രസ് പോര് .ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. എന്നാല്‍ പാകിസ്ഥാന്റെ പിആര്‍ ഏജന്റുമാരാണ് കോണ്‍ഗ്രസെന്നാണ് ബിജെപിയുടെ പ്രചാരണം.
◾https://dailynewslive.in/ അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാന്‍. ജവാന്‍ കസ്റ്റഡിയിലെന്ന ഔദ്യോഗിക കുറിപ്പ് ഇതുവരെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. കര്‍ഷകരെ സഹായിക്കാന്‍ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചര്‍മാര്‍ കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാന്റെ ഭാഗത്തെ അതിര്‍ത്തിയില്‍ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാന്‍ അബദ്ധത്തില്‍ കടന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
◾https://dailynewslive.in/ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പ്രതിയായ ജാതി അധിക്ഷേപക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഐഐഎസ്സിയിലെ മുന്‍ അധ്യാപകനാണ് ജാതി അധിക്ഷേപം നേരിട്ടെന്ന് കാണിച്ച് പരാതി നല്‍കിയത്. ക്രിസ് അടക്കമുള്ള ഐഐഎസ്സിയിലെ ഉപദേശകസമിതിയിലെ അംഗങ്ങള്‍ക്കെതിരെയാണ് പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. പരാതി ക്രിസ് അടക്കമുളളവരുടെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ളതെന്നും കോടതി നിരീക്ഷിച്ചു.
◾https://dailynewslive.in/ 2025-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറികളിലൊരാളായി പായല്‍ കപാഡിയ തിരഞ്ഞെടുക്കപ്പെട്ടു. 2024-ല്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സംവിധായികയാണ് പായല്‍.
◾https://dailynewslive.in/ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ നോഷ്‌കിയില്‍ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് അറുപത് പേര്‍ക്ക് ഗുരുതര പരിക്ക്. ഡ്രൈവര്‍ മരിച്ചു. പ്രാദേശിക കടകളിലേക്ക് പെട്രോള്‍ വിതരണം ചെയ്യാനായി വന്ന ട്രക്ക് ആണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ ആക്രമണം അല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഉണ്ടായ തീ ടാങ്കറിലേക്ക് പടര്‍ന്നതാണെന്നുമാണ് പാകിസ്ഥാന്‍ പറയുന്നത്.
◾https://dailynewslive.in/ കാനഡയില്‍ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. ഒന്റാരിയോയില്‍ ലിബറല്‍ പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ മാര്‍ക്ക് കാര്‍ണി ഔദ്യോഗികമായി വിജയിച്ചു. 64 ശതമാനം വോട്ടാണ് ഒന്റാരിയോയില്‍ മാര്‍ക്ക് കാര്‍ണി നേടിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി പ്രതികരിച്ചത്. അത് ഒരിക്കലും വിജയിക്കില്ലെന്നും മാര്‍ക്ക് കാര്‍ണി വിശദമാക്കി.
◾https://dailynewslive.in/ താന്‍ ഇന്ന് എന്താണോ, അതിന് എന്റെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ താരോദയം വൈഭവ് സൂര്യവംശി. ടി20 യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎല്‍ സെഞ്ചുറി എന്നിങ്ങനെ ഒരുപിടി നേട്ടങ്ങളാണ് വൈഭവ് സൂര്യവംശി എന്ന പതിനാലുകാരന്‍ ഐപിഎല്ലിലെ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരത്തില്‍ നേടിയത്. എനിക്ക് പരിശീലനത്തിന് പോകേണ്ടതിനാല്‍ എന്റെ അമ്മ നേരത്തെ എഴുന്നേല്‍ക്കുകയും എനിക്കുവേണ്ടി ഭക്ഷണം തയ്യാറാക്കുകയും ചെയ്യുമായിരുന്നുവെന്നും രാത്രി 11 മണിക്ക് ഉറങ്ങി രണ്ട് മണിക്ക് എഴുന്നേല്‍ക്കുമെന്നും അവര്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ഉറങ്ങുമായിരുന്നൂള്ളൂവെന്നും എന്റെ അച്ഛന്‍ എനിക്കുവേണ്ടി അദ്ദേഹത്തിന്റെ ജോലി ഉപേക്ഷിച്ചുവെന്നും വൈഭവ് പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഏപ്രില്‍ 22ന് സര്‍വകാല റെക്കോഡിലെത്തിയ ശേഷം തുടര്‍ച്ചയായി ദിവസങ്ങളില്‍ കുറയുന്ന പ്രവണതയായിരുന്നു സ്വര്‍ണം കാണിച്ചത്. എന്നാല്‍ ഇന്ന് ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്‍ വിലയില്‍ 320 രൂപയുടെ വര്‍ധനയുണ്ടായി. ഇന്നത്തെ നിരക്ക് 71,840 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,395 രൂപയാണ്. വെള്ളി വില ഗ്രാമിന് 109 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. നാളെ (ഏപ്രില്‍ 30) അക്ഷയതൃതീയയാണ്. കേരളത്തിലെ ജുവലറികളെല്ലാം പുലര്‍ച്ചെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സ്വര്‍ണവില റെക്കോഡ് നിലയില്‍ നിന്ന് ചെറിയ കുറവുണ്ടായത് വില്പനയെ സ്വാധീനിക്കുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
◾https://dailynewslive.in/ ഓപണ്‍ എ.ഐ തങ്ങളുടെ ഡീപ് റിസര്‍ച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളിനെ എല്ലാ ചാറ്റ് ജി. പി.ടി ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നു. ‘ലൈറ്റ് വെയ്റ്റ്’ വേര്‍ഷന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടൂള്‍, പെയ്ഡ് ഉപയോക്താക്കള്‍ക്കുവേണ്ടി മാത്രമായി ചുരുക്കിയതായിരുന്നു. ഒ4-മിനി എഐ മോഡലിലൂടെ ലഭ്യമാക്കുന്ന ഈ വേര്‍ഷന് ചില നിരക്ക് പരിധികളുണ്ട്. അതായത് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും സൗജന്യ ഉപയോക്താക്കള്‍ക്ക് കിട്ടില്ല. ഗൂഗ്ള്‍ തങ്ങളുടെ ഡീപ് റിസര്‍ച്ച് മോഡല്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയതിന് പിന്നാലെയാണ് ഓപണ്‍ എ.ഐയും ഈ വഴിയിലെത്തുന്നത്. സൗജന്യ ഉപയോക്താക്കള്‍ക്ക് ഒരു മാസം അഞ്ച് ലൈറ്റ് വെയ്റ്റ് ഡീപ് റിസര്‍ച്ച് ചോദ്യങ്ങള്‍ക്ക് അവസരമുണ്ട്. ചാറ്റ് ജി.പി.ടി പ്രോ ഉപയോക്താക്കള്‍ക്കാകട്ടെ, നിലവിലെ 100 ഡീപ് റിസര്‍ച്ച് അന്വേഷണങ്ങള്‍ എന്നത് 250 ആക്കി ഉയര്‍ത്തും. റെഗുലര്‍ വേര്‍ഷന്റെ അത്ര വിശദമായി മറുപടി ഉണ്ടാവില്ലെങ്കിലും ഗുണമേന്മയില്‍ ഒട്ടും കുറവപണ്ടാകില്ല. ഒരു വിഷയത്തെക്കുറിച്ച് ഒട്ടേറെ വിശ്വസനീയ ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച്, വിശകലനം ചെയ്ത്, സമന്വയിപ്പിച്ച് ആ വിഷയം ആഴത്തില്‍ മനസ്സിലാക്കാനുപയോഗിക്കുന്ന എ.ഐ ടൂളുകളാണ് ഡീപ് റിസര്‍ച്ച്.
◾https://dailynewslive.in/ മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫിസില് കളക്ഷനിലേക്കു കുതിക്കുകയാണ് മോഹന്‍ലാല്‍തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’. മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ചിത്രം ആഗോള കളക്ഷനായി വാരിയത്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷന്‍ പുറത്തുവിട്ടത്. കേരളത്തില്‍ നിന്നു മാത്രം മൂന്ന് ദിവസം കൊണ്ട് ലഭിച്ച കളക്ഷന്‍ 20 കോടിയാണ്. ഞായറാഴ്ച എട്ട് കോടിയായിരുന്നു കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയത്. അവധി ദിനമല്ലായിരുന്നിട്ടു കൂടി തിങ്കളാഴ്ചയും കളക്ഷന്‍ ആറുകോടിക്കു മുകളില്‍പോയി. കേരളത്തില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. 41 കോടിയാണ് വിദേശത്തുനിന്നുള്ള കളക്ഷന്‍. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴ് കോടി. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിര്‍മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
◾https://dailynewslive.in/ അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ ആകെ കളക്ഷനില്‍ സര്‍പ്രൈസ് മുന്നേറ്റമാണ്. ഗുഡ് ബാഡ് അഗ്ലി 243 കോടിയാണ് ആകെ നേടിയിരിക്കുന്നത്. ആദിക് രവിചന്ദന്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി 151.42 കോടി രൂപയാണ് നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്. അജിത് കുമാറിന്റെ ആക്ഷന്‍ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
◾https://dailynewslive.in/ റേഞ്ച് റോവര്‍ ഇന്ത്യയില്‍ പുതിയ ഇവോക്ക് ഓട്ടോബയോഗ്രഫി പുറത്തിറക്കി. പുതിയ പനോരമിക് സണ്‍റൂഫ്, മെച്ചപ്പെട്ട ഇന്റീരിയര്‍, ആധുനിക സവിശേഷതകള്‍ എന്നിവയും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. റേഞ്ച് റോവര്‍ തങ്ങളുടെ പുതിയ ഇവോക്ക് ഓട്ടോബയോഗ്രഫി വേരിയന്റ് ഇന്ത്യയില്‍ പുറത്തിറക്കി. 69.50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഈ ആഡംബര എസ്യുവിയില്‍ ബ്രാന്‍ഡ് നിരവധി അപ്‌ഗ്രേഡുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ വേരിയന്റില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍, മെച്ചപ്പെട്ട ഇന്റീരിയര്‍, ആധുനിക സവിശേഷതകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഐക്കണിക് ഡിസൈന്‍ വലിയതോതില്‍ മാറ്റമില്ലാതെ തുടരുന്നു. 246 ബിഎച്പി കരുത്തും 365 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പി250 പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 200 ബിഎച്പി കരുത്തും 430 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡി200 ഡീസല്‍ മൈല്‍ഡ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിന്‍ വകഭേദങ്ങളില്‍ ആണ് ഈ കാര്‍ എത്തുന്നത്.
◾https://dailynewslive.in/ ഓരോ വായനയിലും ഓരോ അനുഭവങ്ങള്‍ നല്‍കുന്ന കവിതകള്‍. താന്‍ കടന്ന് പോയ ജീവിതവും കണ്ടുമുട്ടിയ മനുഷ്യരും നടന്നു നീങ്ങിയ വഴികളും ഓര്‍മ്മകളായ കാലഘട്ടവും ഒരു പുസ്തകത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ കവിതകളിലൂടെ തന്റെ ജീവിതം പറയാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. വളരെ ലളിതമായ അവതരണത്തിലൂടെ വായനക്കാരന്റെ മനസിലേക്ക് ആഴ്ന്നിറങ്ങാന്‍ പാകത്തിന് ചിട്ടപ്പെടുത്തിയ വരികള്‍ പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നുണ്ട്. ‘ആരാണ് നീ’ എന്ന ഈ പുസ്തകം കവിതകളിലൂടെ ഒരു വലിയ കഥ പറയുന്നുണ്ട് നാം ഓരോരുത്തരും അനുഭവിച്ചുതീര്‍ത്ത നമ്മുടെ ജീവിത കഥ!. ‘ആരാണ് നീ’. സാന്‍ജോ സൈമണ്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 142 രൂപ.
◾https://dailynewslive.in/ എത്ര ക്ഷീണമാണെങ്കിലും ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാല്‍ ഉടനടി ഉഷാറാക്കും. ഇതെന്ത് മാജിക് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ? കഫീന്‍ അടങ്ങിയ ഇത്തരം പാനീയങ്ങളെ നൂട്രോപിക്‌സ് അഥവാ സ്മാര്‍ട്ട് ഡ്രഗ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കാനുള്ള കഴിവു ഉണ്ട്. കൂടാതെ നാഡീകോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും ഊര്‍ജ്ജ ഉല്‍പ്പാദനം കൂട്ടുന്നതിനും ഇവ സഹായിക്കുന്നു. കഫീന്‍ വളരെ പെട്ടെന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും എല്ലാ കോശങ്ങളിലേക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. തലച്ചോറിലെ നാഡികളെ സ്വാധീനിക്കുകയും പെട്ടെന്ന് ഊര്‍ജ്ജം തോന്നുകയും ചെയ്യുന്നു. ഒരു ദിവസം 400 മില്ലിഗ്രാം വരെ കഫീന്‍ കഴിക്കാം എന്നതാണ് സാധാരണ അളവ് (മൂന്ന് എസ്‌പ്രെസോകള്‍ക്ക് തുല്യം). ഇതില്‍ കൂടിയാല്‍ കഫീന്‍ അപകടകാരിയാണ്. അമിത ഉത്കണ്ഠ, പരിഭ്രാന്തി, ഉറക്കമില്ലായ്മ, കുടല്‍ അസ്വസ്ഥതകള്‍ എന്നിവയ്ക്ക് കാരണമാകും. അശ്വഗന്ധ ഒരു സ്മാര്‍ട്ട് ഡ്രഗ് ആണ്. ഇവയ്ക്ക് ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും മാനസിക ഉത്തേജനമുണ്ടാക്കാനും സഹായിക്കും. കോഗ്നിറ്റീവ് ഫ്ലെക്സിബിലിറ്റി, വിഷ്വല്‍ മെമ്മറി, തീരുമാനം എടുക്കാനുള്ള കഴിവ് എന്നിവയില്‍ പുരോഗതി കണ്ടെത്തി. ശരീരം ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതും സ്പോര്‍ട്സ് സപ്ലിമെന്റായും ഉപയോഗിക്കുന്ന ഒരു ജൈവ സംയുക്തമാണ് ക്രിയേറ്റിന്‍. ഇവയ്ക്കും തലച്ചോറിനെ സ്വാധീനിക്കാന്‍ കഴിയും. എന്നാല്‍ ശരീരഭാരം കൂടുന്നതും, ദഹനനാളത്തിന്റെ അസ്വസ്ഥത എന്നിവ ക്രിയേറ്റിന്‍ സ്ഥിരമായി കഴിക്കുന്നതു കൊണ്ട് ഉണ്ടാവാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.23, പൗണ്ട് – 114.26, യൂറോ – 97.15, സ്വിസ് ഫ്രാങ്ക് – 103.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.77, ബഹറിന്‍ ദിനാര്‍ – 226.14, കുവൈത്ത് ദിനാര്‍ -278.19, ഒമാനി റിയാല്‍ – 221.33, സൗദി റിയാല്‍ – 22.72, യു.എ.ഇ ദിര്‍ഹം – 23.21, ഖത്തര്‍ റിയാല്‍ – 23.48, കനേഡിയന്‍ ഡോളര്‍ – 61.64