ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി മനു സ്വരാജ് സംവിധാനം ചെയ്ത ‘പടക്കളം’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. രാഹുകാലം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. രാജേഷ് മുരുകേശനാണ് സംഗീതം. ഷാന്‍ റഹ്മാനും സുറൂര്‍ മുസ്തഫയും ചേര്‍ന്നാണ് ആലാപനം. സന്ധീപ് പ്രദീപ് ഫ്രാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുണ്‍ അജികുമാര്‍ (ലിറ്റില്‍ ഹാര്‍ട്ട്‌സ് ഫെയിം), യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് പ്രധാനമായും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷരാകുന്ന അഭിനേതാക്കള്‍. നവാഗതനായ മനു സ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സൗഹൃദവും നര്‍മ്മവും പ്രണയവുമൊക്കെ നിലനില്‍ക്കുന്ന ഒരു ക്യാമ്പസ് പടക്കളമാകുന്നതെപ്പോള്‍, ഇതിനുള്ള ഉത്തരം നല്‍കുകയാണ് ഈ സിനിമ. വലിയ മുതല്‍മുടക്കില്‍ അവതരിപ്പിക്കുന്ന ചിത്രവുമാണിത്. അദ്ധ്യാപകരായി ജനപ്രിയ നടന്മാരായ സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും മുഴുനീള വേഷങ്ങളിലെത്തുന്നു. ഇഷാന്‍ ഷൗക്കത്ത് (മാര്‍ക്കോ ഫെയിം), പൂജ മോഹന്‍രാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.