രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഉടമകള്‍ക്ക് 2024-25 വര്‍ഷത്തേക്ക് 26 ശതമാനം ഇടക്കാല ലാഭവിഹിതം നല്‍കാന്‍ അനുമതി നല്‍കി. അംഗങ്ങളുടെ രജിസ്റ്ററില്‍ 2025 ഏപ്രില്‍ 25ന് പേരുള്ളവര്‍ക്കാണ് ഇടക്കാല ലാഭവിഹിതം നല്‍കുക. പ്രഖ്യാപനം നടത്തി 30 ദിവസത്തിനകം സെബിയുടെ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഈ ഇടക്കാല ലാഭവിഹിതം നല്‍കും. 2011 മുതല്‍ കമ്പനി എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നുണ്ട്. അന്നു മുതല്‍ ഇതുവരെ പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണ് നല്‍കിയിട്ടുള്ളത്. ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ 4,423 കോടി രൂപ വരുമാനവും 1,363 കോടി രൂപ ലാഭവും നേടാന്‍ മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചിരുന്നു.