◾https://dailynewslive.in/ ദേശീയ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന്റെ പേരിലും ഗോധ്ര കലാപരംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലും വിവാദമായ എമ്പുരാന് സിനിമയുടെ സഹനിര്‍മാതാവ് കൂടിയായ ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന. കേരളത്തിലും തമിഴ്നാട്ടിലുമായി 5 ഇടങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. ഗോകുലത്തിന്റെ സ്ഥാപനങ്ങളില്‍ തുടരുന്ന പരിശോധന ഫെമ, പിഎംഎല്‍എ ചട്ടലംഘനങ്ങളിലെന്ന് ഇഡി വ്യക്തമാക്കുന്നു.
◾https://dailynewslive.in/ കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാന്‍ഡ് കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്റ് ഹോട്ടലിലുമാണ് പരിശോധന നടക്കുന്നത്. 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസില്‍ നിന്നുള്ള സംഘം കോര്‍പറേറ്റ് ഓഫീസിലെത്തിയത്. ടാക്സി വാഹനങ്ങളില്‍ ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു.
*കാശി – അയോദ്ധ്യ – ഗയാ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
മനുഷ്യജീവിതം മോക്ഷത്തോട് ഏറ്റവും അടുത്തിരിക്കുന്ന കാശിയിലേക്കും പൂര്‍വ്വികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ട ഗയയിലേക്കും ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലേക്കും 7 ദിവസം നീണ്ടു നില്ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ ഗോകുലം സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് എമ്പുരാന് സിനിമയുടെ നിര്‍മ്മാതാവെന്ന കാരണത്താലാണെന്ന് എന്‍കെ പ്രേമചന്ദ്രന്. ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ് ബിജെപിയുടെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഫാസിസ്റ്റ് പ്രവണതയാണിതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വഖഫ് നിയമഭേദഗതി ബില്‍ പാസായത് നിര്‍ണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തി പകരുമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദവും അവസരവും നല്‍കുമെന്നും പങ്കെടുത്തവര്‍ക്ക് നന്ദിയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
◾https://dailynewslive.in/ വഖഫ് നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. ഭൂരിപക്ഷമുണ്ടെന്ന ധാര്ഷ്ട്യത്തില് ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതൃത്വം അറിയിച്ചു. പൗരത്വ നിയമഭേദഗതി, ആരാധനാലയ സംരക്ഷണം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹര്‍ജികള്‍ തുടങ്ങിയവ വിശദീകരിച്ച് സുപ്രീംകോടതിയില്‍ നീണ്ട നിയമയുദ്ധത്തിന് തയ്യാറാകുന്നുവെന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്സിലെ അണ്‍സ്കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമനം റദ്ദാക്കിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയില്‍. മുനമ്പത്തെ പ്രശ്നപരിഹാരത്തിന് പോംവഴികളുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. മുനമ്പത്തെ പ്രശ്ന പരിഹാരത്തിന് ആവശ്യമെങ്കില്‍ നിര്‍മനിര്‍മാണം നടത്തും. മുനമ്പത്തെ ഭൂമി ഏറ്റെടുക്കാനും സര്‍ക്കാരിന് അവകാശമുണ്ട്. ജുഡീഷ്യല്‍ കമ്മീഷന് നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
◾https://dailynewslive.in/ വഖഫ് നന്മയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് മുസ്ളിം സമുദായത്തിനും ഗുണം ചെയ്യുമെന്നും ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യുമെന്നും ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടുവെന്നും കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍, പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാര്‍ പറയുന്നു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗൗരവതരമല്ലെന്ന നിലപാടില്‍ സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ അനുമതി കൊടുത്തത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും നിയമപരമായ വഴിയിലൂടെ നിജസ്ഥിതി തെളിയിക്കാനാകുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചു. പിണറായിയെ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്ന് പ്രകാശ് കാരാട്ടും ആരോപിച്ചു.
◾https://dailynewslive.in/ തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ദില്ലിയിലേക്ക്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം ഭാരവാഹികളുമായി ദില്ലിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടത്തുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. കേന്ദ്ര സ്ഫോടക വസ്തു നിയമപ്രകാരം തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കാനായില്ല ഈ നിയമഭേദഗതിയ്ക്ക് വേണ്ടിയാണ് ദേവസ്വങ്ങള്‍ ശ്രമിക്കുന്നത്.
◾https://dailynewslive.in/ വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരം സിപിഎം പിബിയില്‍ രണ്ട് വനിതകളെ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. യു വാസുകി, കെ ഹേമലത, മറിയം ധാവ്ലെ എന്നിവരില്‍ രണ്ടു പേര് പിബിയിലെത്തും. അതേസമയം സിപിഎമ്മിലെ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ അടങ്ങുന്ന സംഘടന റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മഹിളാ സംഘടനകളുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവര്‍ത്തനം പാര്‍ട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.
◾https://dailynewslive.in/ ഭരണനിരയില്‍ മുന്നയും യൂദാസും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. എമ്പുരാനിലെ മുന്നയോ യൂദാസോ സുരേഷ് ഗോപി ആണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍, അത് കേട്ടയുടന്‍ അത് താനാണെന്ന് സുരേഷ് ഗോപിക്ക് തോന്നി. കേരളത്തില്‍ ഒരു സിനിമയും നിരോധിക്കണമെന്ന് താനോ സിപിഎമ്മോ പറയില്ലെന്നും സുരേഷ് ഗോപിയോട് സഹാനഭൂതിയും സ്നേഹവും മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ സര്‍ക്കാരോ പോലും ഗൗരവമായി കാണുന്നില്ലെന്നും സുരേഷ് ഗോപിയെ എമ്പതിയോടെ കാണണമെന്നും ബ്രിട്ടാസ് പറഞ്ഞു.
◾https://dailynewslive.in/ വഖഫ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതം. വിപ് ലംഘിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്താതിരുന്നത് കളങ്കമായെന്നും മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ബിജെപി ബുള്‍ഡൊസര്‍ ചെയ്യുമ്പോള്‍ പ്രിയങ്ക എവിടെയായിരുന്നു എന്ന ചോദ്യം നിലനില്ക്കും. പ്രതിപക്ഷ നേതാവ് എന്ത് കൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും എക്കാലത്തും ഉയര്‍ന്നു നില്‍ക്കുമെന്നും . ഇനിയുള്ള നിയമ രാഷ്ട്രീയ പോരാട്ടങ്ങളില്‍ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന നോട്ടത്തിലാണ് ഇന്ത്യയെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്.
◾https://dailynewslive.in/ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിദേശ മലയാളിയെ പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി ലണ്ടനിലെ എഐസി. രാജേഷ് കൃഷ്ണയെ പുറത്താക്കിയത് കേന്ദ്ര കമ്മിറ്റിയെന്നാണ് ലണ്ടനിലെ പാര്‍ട്ടി ഘടകത്തില്‍ വിശദീകരണം. രാജേഷ് കൃഷ്ണക്കെതിരെ പരാതിയുണ്ടെങ്കില്‍ അത് പരിശോധിച്ച് നടപടിയെടുക്കാന്‍ അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. അത് ഞങ്ങള്‍ മാനിക്കുന്നുവെന്നും എഐസി വ്യക്തമാക്കുന്നു. രാജേഷ് കൃഷ്ണയ്ക്കെതിരെ തങ്ങളുടെ മുന്നില്‍ പരാതി ഇല്ലെന്നും ബ്രിട്ടന് പാര്‍ട്ടി ഘടകം വ്യക്തമാക്കി.
◾https://dailynewslive.in/ വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് കണക്കിലെടൂത്ത് വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. വിനോദ സഞ്ചാരികള്‍ സ്വന്തം നിലയ്ക്കോ താമസിക്കുന്ന റിസോര്‍ട്ടുകളുടെ വാഹനങ്ങളിലോ ദുരന്തമേഖലയിലേക്ക് കടക്കാന്‍ പാടില്ലെന്നാണ് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ കര്‍ശന നിര്‍ദ്ദേശം. അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും തപോഷ് ബസുമതാരി അറിയിച്ചു.
◾https://dailynewslive.in/ കേരള സിലബസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി ഇന്നാണ് അധ്യാപകര്‍ ഉത്തര കടലാസുകള്‍ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. ഇവര്‍ക്ക് ഈ മാസം 8 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തിയ ശേഷം 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ പുനപരീക്ഷ നടക്കും. ഈ പരീക്ഷയുടെ ഫലം 30ന് പ്രഖ്യാപിക്കും.
◾https://dailynewslive.in/ കേരള സര്‍വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകന് ഹാജരായി വിശദീകരണം നല്കി. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയത് മനഃപൂര്‍വം അല്ലെന്നും പേപ്പറുകള്‍ നഷ്ടപ്പെട്ട ഉടന്‍ പൊലീസിന് പരാതി നല്‍കിയിരുന്നു എന്നും വിശദീകരണത്തില്‍ പറയുന്നു. അധ്യാപകന് ജോലി ചെയ്യുന്ന പൂജപ്പുര ഐസിഎം ഡയറക്ടറില്‍ നിന്നും സര്‍വകലാശാല വിശദീകരണം തേടും. ഇതിന് ശേഷം പരീക്ഷ കണ്ട്രോളര് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
◾https://dailynewslive.in/ എന്‍ഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും മുനമ്പം സമരപ്പന്തലില്‍ എത്തി ഭൂമിപ്രശ്നം നേരിടുന്ന 50 പേര്‍ക്ക് ബിജെപി അംഗത്വം നല്കി. റെവന്യൂ അവകാശം ലഭിക്കും വരെ മുനമ്പം നിവാസികള്ക്കൊപ്പമെന്നും വാക്കു തന്നാല്‍ പാലിക്കുന്നയാളാണ് നരേന്ദ്ര മോദിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിഡിജെഎസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ഇരുവരെയും സ്വീകരിച്ചു.
◾https://dailynewslive.in/ പീച്ചി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ തീരുമാനം. പ്രാഥമികമായി 368 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷനെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം ചുമതലപ്പെടുത്തി.
◾https://dailynewslive.in/ മലപ്പുറം മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എന്‍ ഐ എ റെയ്ഡ്.
◾https://dailynewslive.in/ തൃശ്ശൂര്‍ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നേര്‍ച്ച സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂവന്‍കുലയും പട്ടും മധുരപലഹാരങ്ങളുമാണ് സുരേഷ് ഗോപി കൊരട്ടി മുത്തിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. വൈദികന് ശിരസില്‍ കൈ തൊട്ട് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി പള്ളിയില്‍ നിന്നും മടങ്ങിയത്. സുരേഷ് ഗോപിക്ക് മാതാവിന്റെ ചെറിയൊരു രൂപവും വൈദികന് സമ്മാനിച്ചു.
◾https://dailynewslive.in/ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തില്‍ ഗായകന് അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുര്‍ബലപ്പെടുത്താനെന്ന് ഹര്ജിക്കാരന് വിഷ്ണു സുനില്‍ പന്തളം. ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ആണ് ആദ്യം പ്രതിയാക്കേണ്ടതെന്നും അവരുടെ ആരുടെയും പേര് പോലും എഫ്ഐആറില്‍ ഇല്ലെന്നും ഉപദേശക സമിതിയിലെ കണ്ടാലറിയാവുന്ന രണ്ട് പേര് എന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
◾https://dailynewslive.in/ മലപ്പുറം തെന്നല ബാങ്ക് ക്രമക്കേടില്‍ മുസ്ലിം ലീഗ് നേതാവുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസ്. മുന്‍ ബാങ്ക് പ്രസിഡന്റും ലീഗ് നേതാവുമായ എന്‍ പി കുഞ്ഞി മൊയ്തീന്, ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളുമായ മറ്റു ഏഴ് പേര്‍ക്കുമെതിരെയാണ് കോട്ടയ്ക്കല്‍ പൊലീസ് കേസെടുത്തത്. മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കോട്ടയ്ക്കല്‍ പൊലീസ് കേസെടുത്തത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ബാങ്ക് ഭരണസമിതി രാജിവെച്ചിരുന്നു.
◾https://dailynewslive.in/ നിരവധി കേസുകളില്‍ പ്രതിയായ അര്ജുന് ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയില്‍പ്പെട്ട ആദര്‍ശിന്റെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിലെടുത്തത്. കരുതല്‍ തടങ്കലെന്നാണ് വിവരം. ആദര്‍ശിനെ കരുതല്‍ തടങ്കലിലെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആ വീട്ടിലുണ്ടായിരുന്ന അര്ജുന് ആയങ്കിയെയും കരുതല്‍ കസ്റ്റഡിയിലെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി. എന്നാല്‍ താന്‍ ഉത്സവം കാണാനെത്തിയതെന്നാണ് അര്‍ജുന്റെ വിശദീകരണം.
◾https://dailynewslive.in/ കേരളത്തില്‍ ഏപ്രില്‍ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ചക്രവാതച്ചുഴിയില്‍ നിന്നും തെക്കന്‍ കേരളത്തിന് മുകളില്‍ വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടു. അതോടൊപ്പം അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റിന്റെ സംയോജന ഫലമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
◾https://dailynewslive.in/ ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാന്‍ ഗുരുവായൂര്‍ നഗരസഭ നോട്ടീസ് നല്കി. ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ ഹലാല്‍ മീറ്റ് സെന്ററിനാണ് നഗരസഭ നോട്ടീസ് നല്‍കിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി ലക്ഷ്മിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പത്തിലധികം ചത്ത കോഴികളെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ മലയാള സിനിമയിലെ മുതിര്‍ന്ന നടന് രവികുമാര്‍ (71) അന്തരിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ബിഗ് സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അനുപല്ലവി, അവളുടെ രാവുകള്‍, അങ്ങാടി അടക്കം നിരവധി ഹിറ്റു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
◾https://dailynewslive.in/ മൂന്ന് മാസത്തിനിടെ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടിയത് ഏഴ് റെസ്റ്റോറന്റുകളും ഭക്ഷണശാലകളും. ഭക്ഷ്യ സുരക്ഷ സംവിധാനം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് നിയമലംഘനം കണ്ടെത്തിയ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ഈ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്നതോടെയാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്ക് കടന്നതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.
◾https://dailynewslive.in/ സൗദി അറേബ്യയില്‍ ഭൂചലനം. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ നിന്ന് 41 കിലോ മീറ്റര്‍ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് അറിയിച്ചു. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
◾https://dailynewslive.in/ ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ഇന്ത്യക്കാരില്‍ 32-ാം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയില്‍ 639-ാം സ്ഥാനത്താണ് അദ്ദേഹം. 34,200 കോടി ഡോളര്‍ ആസ്തിയുമായി ടെസ്ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോണ്‍ മസ്ക് ലോക സമ്പന്നരില്‍ ഒന്നാമതെത്തി. 21,600 കോടി ഡോളര്‍ ആസ്തിയുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് രണ്ടാമത്.
◾https://dailynewslive.in/ ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ കുറഞ്ഞ വേതനമുള്ള ഡെലിവറി ജോലികളില്‍ തൃപ്തരാകുന്നതിനേക്കാള്‍ സാങ്കേതിക പുരോഗതി ലക്ഷ്യമിടണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ദില്ലിയില്‍ നടന്ന് സ്റ്റാര്‍ട്ട് അപ്പ് മഹാകുംഭ് 2025ല്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ് മേഖല ഉല്പന്നങ്ങള് വിതരണം ചെയ്യുന്നത് പോലെയുള്ള ചെറുകിട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ആശങ്കയും കേന്ദ്ര മന്ത്രി സ്റ്റാര്‍ട്ട് അപ്പ് മഹാകുംഭില്‍ വിശദമാക്കി. വേതനം കുറവുള്ള ഡെലിവറി ബോയ്, ഡെലിവറി ഗേള്‍ ജോലികളില്‍ സന്തോഷം കണ്ടെത്താനാണോ ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.
◾https://dailynewslive.in/ 200 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 250 യാത്രക്കാര്‍ തുര്‍ക്കിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ട് 40 മണിക്കൂറായെന്ന് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം തുര്‍ക്കിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.യാത്രക്കാരില്‍ ഒരാള്‍ക്ക് പാനിക് അറ്റാക്ക് വന്നതോടെയാണ് വിമാനം ഇറക്കിയത്. മതിയായ സൌകര്യങ്ങളില്ലാത്ത വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും വിമാന കമ്പനി അറിയിച്ചു.
◾https://dailynewslive.in/ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ചരിത്രത്തിലാദ്യമായി പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 68,000ല്‍ താഴെയെത്തി. 67,200 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 8400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണവില ആദ്യമായി 68,000 കടന്നത്. ഓരോ ദിവസം കഴിയുന്തോറും റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം വരെ കണ്ടത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ കനത്ത ഇടിവ് നേരിടുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന് വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. വെള്ളി വിലയും ഇന്ന് കാര്യമായ ഇടിവിലാണ്. ഗ്രാമിന് നാല് രൂപ കുറഞ്ഞ് 106 രൂപയിലെത്തി.
◾https://dailynewslive.in/ ഇന്ത്യയില്‍, വിവോ തങ്ങളുടെ പുതുതലമുറ വി സീരീസില്‍ പുതിയ മോഡല്‍ ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരിയിലാണ് ചില പുതിയ കാമറ അപ്ഗ്രേഡുകളോടെ കമ്പനി വിവോ വി 50 പ്രഖ്യാപിച്ചത്. ഇപ്പോള്‍ വരും ദിവസങ്ങളില്‍ തന്നെ മറ്റൊരു വി 50 സീരീസ് മോഡല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിവോ വി50ഇ എന്ന പേരിലാണ് പുതിയ ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നത്. മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലാണ് പുതിയ ഫോണ്‍ എത്തുക. ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. പുതിയ ഫോണ്‍ രണ്ട് ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാകും. പേള്‍ വൈറ്റ്, സഫയര്‍ ബ്ലൂ എന്നി നിറങ്ങളിലാണ് ഫോണ്‍ കിട്ടുക. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. ഐപി 68, ഐപി 69 പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന റേറ്റിങ്ങുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഡ്യുവല്‍ കാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. രാത്രി ഫോട്ടോഗ്രാഫിയും പോര്‍ട്രെയ്റ്റുകളും മെച്ചപ്പെടുത്തുന്നതിനായി വൃത്താകൃതിയിലുള്ള ഓറ ലൈറ്റും ഇതില്‍ ഉള്‍പ്പെടുന്നു.
◾https://dailynewslive.in/ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര് ചേറ്റൂര്‍ ശങ്കരന് നായരുടെ ജീവിതം പ്രമേയമാകുന്ന ഹിന്ദി സിനിമയുടെ ട്രെയിലര്‍ എത്തി. ‘കേസരി 2’: ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ജാലിയന്‍ വാലാബാഗ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, ശങ്കരന് നായരുടെ വേഷത്തിലെത്തുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരെയുമുള്ള സി ശങ്കരന് നായരുടെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയാകുന്നത്. ബ്രിട്ടീഷ് ഭരണത്തിന് എതിരെ പോരാടിയ സി.ശങ്കരന് നായരുടെ, കൊച്ചുമകനായ രഘു പാലാട്ടും പുഷ്പ പാലാട്ടും ചേര്‍ന്ന് എഴുതിയ ‘ദ് ഷേക്ക് ദാറ്റ് ഷൂക്ക് ദ് എംപയര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. തിരക്കഥാകൃത്തും നിര്‍മാതാവുമായ കരണ്‍സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവന്, അനന്യ പാണ്ഡെ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം ഏപ്രില്‍ 18ന് തിയറ്ററുകളിലെത്തും. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലംസ്, ലിയോ മീഡിയ കലക്ടീവ് പ്രസന്റ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം.
◾https://dailynewslive.in/ ജി വി പ്രകാശ് കുമാറിന്റേതായി വന്ന ചിത്രമാണ് ‘കിംഗ്സ്റ്റണ്‍’. കമല്‍ പ്രകാശാണ് സംവിധാനം നിര്‍വഹിച്ചത്. തിയറ്ററില്‍ തകര്‍ന്നടിഞ്ഞ ആ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഏപ്രില്‍ 13ന് സീഫൈവിലൂടെയാണ് ഒടിടിയില്‍ എത്തുക. തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതന്‍, നിതിന്‍ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോന് അബ്ദുസമദ്, ഷാ റാ, ആന്റണി, അരുണാചലേശ്വരന്‍, രാജേഷ് ബാലചന്ദ്രന്, റാം നിഷാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു, ഗോകുല്‍ ബിനോയ്യാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാര്‍ ചിത്രമായി മുമ്പെത്തിയത് ഡിയറാണ്. ഐശ്വര്യ രാജേഷാണ് നായികയായി എത്തിയത്. ജി വി പ്രകാശ് കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമി ആണ്.
◾https://dailynewslive.in/ രണ്ടാം തലമുറ നെക്സോ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ എസ്യുവി പ്രദര്‍ശിപ്പിച്ച് ഹ്യുണ്ടേയ്. 2024 ല്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ഇത്. മുന്‍ നെക്സോയെ അപേക്ഷിച്ച് 40 ബിഎച്ച്പി (204 എച്ച്പി) അധിക കരുത്തുണ്ട് പുതിയ മോഡലിന്. എന്നാല്‍ ടോര്‍ക്ക് 45 എന്‍എം കുറഞ്ഞ് 350 എന്‍എമ്മായി മാറി. റേഞ്ച് 700 കിലോമീറ്റര്‍. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.8 സെക്കന്‍ഡ് മാത്രം മതി ഈ എസ്യുവിക്ക്, മുന്‍ മോഡലില്‍ അത് 9.2 സെക്കന്‍ഡായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റിന്റെ രൂപത്തില്‍ തന്നെയാണ് പ്രൊഡക്ഷന്‍ മോഡലും. ഹ്യുണ്ടേയ്യുടെ തന്നെ ഐയോണിക് 5 ഇവിയിലെ 12.3 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. ഡാഷ് ബോര്‍ഡിന്റെ ഇരുവശങ്ങളിലുമായി ഓആര്വിമ്മുകളില് നിന്നുള്ള കാമറ ഫീഡുകള്‍ നല്കിയിരിക്കുന്നു. 14 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ നെക്സോ യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ ആദ്യ ഹൈഡ്രജന്‍ വാഹനമായിരുന്നു. അതേ സുരക്ഷ പുതിയ മോഡലിലും പ്രതീക്ഷിക്കാം. ഒമ്പത് എയര്‍ബാഗുകളും എഡിഎഎസ് സാങ്കേതിക വിദ്യയും പുതിയ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ പുച്ചകളുടെ തീവണ്ടിയില്‍ സഞ്ചരിക്കുന്ന മരണം. സ്നേഹത്തിന്റെ തീരാദാഹ ത്തില്‍ പാതിരാവില്‍ നിങ്ങളെ തേടിയെത്തുന്ന ഡ്രാക്കുള. അധികാരത്തിന്റെ ചാരുകസേരയില്‍ വിശ്രമിക്കുന്ന കോമാളി രൂപം. പൂക്കളുടെ ഗന്ധം എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഉദ്യാനം. ഗണിതസമവാക്യങ്ങളില്‍ പതിയിരിക്കുന്ന ശത്രു, ഭൂപടങ്ങളുടെ നിരര്‍ത്ഥകതയില്‍ യാത്രയെ എഴുത്തായും എഴുത്തിനെ യാത്രയായും പരിവര്‍ത്തിപ്പിക്കുന്ന സഞ്ചാരികള്‍. വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലുടെയും ജീവിതത്തെ സര്‍ഗ്ഗശക്തിയിലേക്ക് ഉയര്‍ത്തുന്ന ആഖ്യാനങ്ങള്‍. പ്രതിപാദ്യം രൂപഘടന. ഭാഷ എന്നിവയുടെ നൂതനജാലകങ്ങള്‍ ലോകത്തിലേക്ക് തുറക്കുന്ന മലയാളത്തിന്റെ പത്ത് ഉജ്ജ്വലകഥകള്‍. ‘പൂച്ചകളുടെ തീവണ്ടി’. എം നന്ദകുമാര്‍. ഡിസി ബുക്സ്. വില 152 രൂപ.
◾https://dailynewslive.in/ ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും പേശികളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കുമൊക്കെ ഇരുമ്പ് ആവശ്യമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. അമിത ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്റെ കുറവു മൂലം പലര്‍ക്കുമുണ്ടാകാം. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ഉന്മേഷക്കുറവ് തുടങ്ങിയവയും ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണാം. വിളര്‍ച്ച, വിളറിയ ചര്‍മ്മം തുടങ്ങിയവയും അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുന്നതും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. ഇരുമ്പിന്റെ കുറവു മൂലം ചിലരില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകാം. തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. കാലുകളും കൈകളും തണുത്തിരിക്കുന്നതും അയേണിന്റെ കുറവു മൂലമാകാം. തലക്കറക്കം, തലവേദന തുടങ്ങിയവയും ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.22, പൗണ്ട് – 110.81, യൂറോ – 93.77, സ്വിസ് ഫ്രാങ്ക് – 99.64, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.94, ബഹറിന്‍ ദിനാര്‍ – 226.06, കുവൈത്ത് ദിനാര്‍ -276.82, ഒമാനി റിയാല്‍ – 221.36, സൗദി റിയാല്‍ – 22.71, യു.എ.ഇ ദിര്‍ഹം – 23.21, ഖത്തര്‍ റിയാല്‍ – 23.39, കനേഡിയന്‍ ഡോളര്‍ – 60.28.