‘എമ്പുരാന്‍’ സിനിമയില്‍ സര്‍പ്രൈസ് ആയി വച്ചിരുന്ന പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ‘എമ്പുരാന്‍’ സിനിമയുടെ ക്ലൈമാക്‌സ് ഭാഗത്താണ് പ്രണവ് പ്രത്യക്ഷപ്പെടുന്നതും. സിനിമയുടെ പ്രമോഷനുകളിലും മറ്റുമൊക്കെ പ്രണവ് മോഹന്‍ലാലിന്റെ സാന്നിധ്യം ഒരിക്കല്‍ പോലും അണിയറക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. ഹൈറേഞ്ചില്‍ നിന്നും ഒളിച്ചോടി മുംബൈയിലെത്തുന്ന സ്റ്റീഫനെയാണ് എമ്പുരാനില്‍ കാണിക്കുന്നത്. സിനിമയുടെ മൂന്നാം ഭാഗമായ എല്‍ 3യിലും പ്രധാനവേഷത്തില്‍ പ്രണവ് ഉണ്ടാകും. 1980 കാലഘട്ടത്തിലൂടെയാകും സിനിമയുടെ കഥ പറയുക. അതേസമയം ‘എമ്പുരാന്‍’ ആഗോള കലക്ഷനില്‍ 200 കോടി പിന്നിട്ടു. കേരളത്തില്‍ നിന്നു മാത്രം ചിത്രം നാല് ദിവസം കൊണ്ട് വാരിയത് 50 കോടിയാണ്. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടുന്ന ചിത്രമായും എമ്പുരാന്‍ മാറി. അഡ്വാന്‍സ് ബുക്കിങിലൂടെ മാത്രം 5 കോടിക്കു മുകളിലാണ് ഇതുവരെ ലഭിച്ചത്. വിദേശത്തും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
‘എമ്പുരാനിലെ’ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
