നിത്യഹരിതമായ ഓര്‍മ്മകളുടെ പുസ്തകം. പതിറ്റാണ്ടുകളുടെ തഴക്കവും പഴക്കവുമുള്ള പത്രപ്രവര്‍ത്തകന്‍ മികവ് ഈ രചനയിലുടനീളം കാണാം. ഒരു ചിത്രമാ വീഡിയോയോ കാണുന്നതു പോലെ വ്യക്തവും വിശദാംശങ്ങള്‍ നിറഞ്ഞതുമായ വിവരണമാണ് ഓരോ അനുഭവത്തെക്കുറിച്ചും പി.ഗോപി പങ്കുവയ്ക്കുന്നത്. പേനത്തുമ്പില്‍ ക്യാമറ ഘടിപ്പിച്ചുള്ള എഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന രചന. ‘ഒരു പത്രക്കാരന്റെ നിത്യഹരിത ഓര്‍മ്മകള്‍’. കാരളി ബുക്‌സ്. വില 342 രൂപ.