P4 yt cover

https://dailynewslive.in/ തലസ്ഥാന നഗരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങള്‍ മടങ്ങുകയാണ്. വൈകീട്ട് 7.45-നാണ് കുത്തിയോട്ട നേര്‍ച്ചക്കാര്‍ക്കുള്ള ചൂരല്‍കുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. നാളെ രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.

https://dailynewslive.in/ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരാണ് ഇന്ന് പ്രതിഷേധ പൊങ്കാലയിട്ട് സമരം നടത്തുന്നത്. സര്‍ക്കാരിന്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വര്‍ക്കര്‍ പ്രതികരിച്ചു. തങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നതെന്നും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാര്‍ പറയുന്നു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*മാര്‍ച്ച് 12 ലെ വിജയി : സൂര്യ.കെ.എസ്, വണ്ടൂര്‍, മലപ്പുറം*

https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ മുഖപ്രസംഗവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുകയാണെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വം സമരം ചെയ്യുന്നവര്‍ മറച്ചു പിടിക്കുന്നുവെന്നും സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നുവെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

https://dailynewslive.in/ ആശാ വര്‍ക്കര്‍മാര്‍ താഴേതട്ടില്‍ നടത്തുന്നത് നിര്‍ണ്ണായക സേവനമെന്ന് ചൂണ്ടിക്കാട്ടി ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ നല്‍കി. നിലവില്‍ 5000 മുതല്‍ 9000 വരെയാണ് ആശ വര്‍ക്കര്‍ക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാര്‍ലമെന്റി കമ്മിറ്റി ചൂണ്ടിക്കാട്ടി. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണമെന്നും ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടില്‍ നിന്ന് നല്‍കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. രാം ഗോപാല്‍ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ശുപാര്‍ശ.

https://dailynewslive.in/ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. ഏപ്രിലില്‍ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി’ ശുചിത്വ കോണ്‍ക്ലേവിലേക്കും, മെയ് മാസത്തില്‍ കൊച്ചിയില്‍ നടക്കുന്ന അര്‍ബന്‍ കോണ്‍ക്ലേവിലേക്കും കേന്ദ്ര മന്ത്രിയെ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്ന കേരളത്തിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രിയോട് ആവശ്യപ്പെട്ടതായി എം ബി രാജേഷ് പറഞ്ഞു.

*ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ യാത്ര ഫോര്‍ച്ചൂണിനൊപ്പം*

ഡല്‍ഹിയിലെ ചെങ്കോട്ട, ആഗ്രയിലെ താജ്മഹല്‍, ജയ്പൂര്‍ സിറ്റി പാലസ് എന്നിവ ഉള്‍പ്പെടുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ ടൂര്‍ എന്നറിയപ്പെടുന്ന അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുുറം എന്നീ മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കോന്നി – 8, പാലക്കാട് ജില്ലയിലെ തൃത്താല -10, മലപ്പുറം ജില്ലയിലെ പൊന്നാനി – 10 എന്നിങ്ങനെയാണ് അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവ് രേഖപ്പെടുത്തിയത്.

https://dailynewslive.in/ അടൂര്‍ നഗരസഭ ചെയര്‍പേഴ്സനെതിരെ ആരോപണവുമായി സിപിഎം കൗണ്‍സിലര്‍. അടൂര്‍ നഗരത്തിലെ ലഹരിക്കച്ചവടത്തിന്റെ കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് റോണി പാണംതുണ്ടില്‍ ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളി നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് രംഗത്തെത്തി. റോണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ലഹരി കച്ചവടം ഉണ്ടെന്ന് പറയുന്ന കടക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചുവെന്നും ആവേശം മൂത്ത് റോണി പലതും വിളിച്ചു പറയുന്നതാണെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്ന പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദനം ചെയ്ത ചടങ്ങ് മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ തുഷാര്‍ ഗാന്ധി മഹാത്മാവിനേയും ഗോപിനാഥന്‍നായരേയും അപമാനിക്കുകയായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് കുറ്റപ്പെടുത്തി. ഗാന്ധികുടുംബത്തിന്റെ പിന്‍തലമുറക്കാരനെന്ന പേരില്‍ തലച്ചോറും നാവും അര്‍ബന്‍ നക്സലൈറ്റ്റുകള്‍ക്കും രാജ്യദ്രോഹശക്തികള്‍ക്കും പണയം വച്ച തുഷാര്‍ ഗാന്ധിയുടെ പരിശ്രമം രാജ്യത്തെ തരംതാഴ്ത്തി കെട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ ജീവനക്കാരിയായ ജോളി മധുവിന്റെ മരണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചുവെന്ന് കേന്ദ്രം. ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. കയര്‍ ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേക അന്വേഷണവും നടത്തും. കഴിഞ്ഞ ഫെബ്രുവരി 10 നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി ഉന്നയിച്ച ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് രോഗ ബാധിതയായി മരിച്ചത്.

https://dailynewslive.in/ നേമത്തിനടുത്ത് മൂക്കുന്നിമലയില്‍ തീപിടിത്തം. പള്ളിച്ചല്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട ജനവാസ മേഖലയോട് ചേര്‍ന്നാണ് തീപിടിത്തമുണ്ടായത്. മലയുടെ മൂന്ന് വശങ്ങളിലായി ഉണങ്ങി കിടന്ന ഏക്കര്‍ കണക്കിന് അടിക്കാട് കത്തിപ്പോയെങ്കിലും ഫയര്‍ഫോഴ്സ് എത്തി തീയണച്ചതോടെ ജനവാസമേഖലയിലേക്ക് തീ പടര്‍ന്നില്ല. പ്രദേശത്ത് മദ്യക്കുപ്പികളും മറ്റും കാണുന്നതിനാല്‍ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചതാവാമെന്നും ഫയര്‍ഫോഴ്സ് പറയുന്നു.

https://dailynewslive.in/ മലപ്പുറം തിരുവാലിയില്‍ റോഡരികിലെ കാഞ്ഞിരമരത്തില്‍ തമ്പടിച്ച 17 വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തി. കാരണം കണ്ടെത്താന്‍ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*

ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന കണ്ടെത്തിയ സംഭവത്തില്‍ പരിശോധന ശക്തമാക്കുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ചേര്‍ത്തല- എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എന്‍.എം എന്ന ബസില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

https://dailynewslive.in/ സിബിഐ കേരള പൊലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ തിരുവനന്തപുരം വര്‍ക്കലയില്‍ നിന്ന് പിടികൂടിയത് അമേരിക്ക ഏറെക്കാലമായ തിരയുന്ന കുറ്റവാളിയെ. ലിത്വാനിയ പൗരനായ അലക്സി ബെസിയോക്കോവ് ആണ് അറസ്റ്റിലായത്. പ്രതി ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിടുമ്പോള്‍ തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റിലായതെന്ന് സിബിഐ അറിയിച്ചു.

https://dailynewslive.in/ പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ ജോത്സ്യനെ ഹണി ട്രാപ്പില്‍പ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരു സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ, കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ ഹണീ ട്രാപ്പ് കവര്‍ച്ചയില്‍ മലപ്പുറം, മഞ്ചേരി സ്വദേശിനി ഗൂഡലൂര്‍ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം, പാറക്കാല്‍ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.

https://dailynewslive.in/ ഹരിപ്പാട് കുമാരപുരത്ത് നിന്ന് പത്ത് വര്‍ഷം മുന്‍പ് കാണാതായ യുവാവിന്റേത് കൊലപാതകമെന്ന് സംശയം. പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കി. 2015 നവംബറിലാണ് കുമാരപുരം സ്വദേശി 25 കാരനായ രാജേഷിനെ കാണാതായത്. കാണാതായതിന്റെ പിറ്റേ ദിവസം വീടിന് തൊട്ടടുത്ത റോഡില്‍ തളംകെട്ടി നില്‍ക്കുന്ന രക്തവും മുടിയും കണ്ടെത്തിയതോടെ രാജേഷിന്റേത് കൊലപാതകമാണെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു.

https://dailynewslive.in/ ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന കെ.കെ കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ബാധിതനായി പാലിയേറ്റീവ് ചികിത്സയില്‍ ആയിരുന്നു. കേരളത്തിലെ ദളിത് മുന്നോക്ക പോരാട്ടങ്ങള്‍ക്ക് വേണ്ടി ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ആളാണ് കെകെ കൊച്ച്. 2021ല്‍ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. കെ.കെ കൊച്ചിന്റെ ‘ദലിതന്‍’ എന്ന ആത്മകഥ ശ്രദ്ധേയമാണ്.

https://dailynewslive.in/ അങ്കമാലിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് 44 കാരന്‍ മരിച്ചു. കാഞ്ഞൂര്‍ സ്വദേശി വടക്കന്‍ വീട്ടില്‍ ജിനുവാണ് മരിച്ചത്. കിണറിലെ ചെളി കോരുന്നതിനിടെ പാറയില്‍ തലയടിച്ചു വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്.

https://dailynewslive.in/ ചെന്നൈയില്‍ ഡോക്ടറെയും ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സോണോളജിസ്റ്റായി ജോലി ചെയ്യുന്ന ബാലമുരുഗന്‍ (52), അഭിഭാഷകയായ ഭാര്യ സുമതി (47), രണ്ട് ആണ്‍ മക്കള്‍ എന്നിവരെയാണ് രാവിലെ മരിച്ച നിലയില്‍ ചെന്നൈ അണ്ണാനഗറിലെ വീടിനുള്ളില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കുടുംബം കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

https://dailynewslive.in/ നടി രന്യ റാവു അറസ്റ്റിലായ കര്‍ണാടകത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ബസവരാജുവിന്റെ മൊഴി പുറത്ത്. എയര്‍പോര്‍ട്ടില്‍ നിന്ന് രന്യയെ പുറത്തേക്ക് കൊണ്ട് വന്നത് ഡിജിപിയുടെ നിര്‍ദേശപ്രകാരമാണെന്ന ബസവരാജുവിന്റെ മൊഴിയാണ് പുറത്ത് വന്നത്. രന്യയുടെ രണ്ടാനച്ഛനാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ കെ രാമചന്ദ്രറാവു. തനിക്ക് സ്വര്‍ണക്കടത്ത് കേസില്‍ യാതൊരു ബന്ധവുമില്ലെന്നും ബസവരാജു മൊഴി നല്‍കിയിട്ടുണ്ട്. രാമചന്ദ്രറാവു കേസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയോ എന്നതില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.

https://dailynewslive.in/ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ബ്ലേഡും പുഴുവുമെന്ന് ആക്ഷേപം.ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയിലാണ് സംഭവം.ഗോദാവരി ഹോസ്റ്റലില്‍ ഇന്നലെ കൊടുത്ത ഭക്ഷണത്തിലാണ് പുഴുവും ബ്ലേഡും കണ്ടത്. കഴിഞ്ഞ കുറച്ച് കാലമായി ഹോസ്റ്റലില്‍ കിട്ടുന്ന ഭക്ഷണം തീരെ മോശമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

https://dailynewslive.in/ പ്രതിമാസ പാസുകള്‍ പുറത്തിറക്കാനുള്ള തയാറെടുപ്പുമായി ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംടിസി). പാസ് ഉടമകള്‍ക്ക് എസി ബസുകള്‍ ഉള്‍പ്പെടെ എല്ലാ എംടിസി സര്‍വീസുകളിലും യാത്ര ചെയ്യാന്‍ സാധിക്കും. മെയ് മാസം മുതല്‍ 225 എസി ഇലക്ട്രിക് ബസുകള്‍ ആരംഭിക്കാനുള്ള പദ്ധതിയും എംടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

https://dailynewslive.in/ മദീനയിലെ പ്രവാചകപ്പള്ളിയെലെത്തുന്ന കുട്ടികള്‍ക്കായി ട്രാക്കിങ് ബ്രേസ്ലെറ്റ് സംവിധാനം ഏര്‍പ്പെടുത്തി. റമദാനിലെ തിരക്കില്‍ കുട്ടികളെ നിരീക്ഷിക്കുന്നതിനും രക്ഷിതാക്കള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ നഷ്ടപ്പെട്ടാല്‍ കുടുംബങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് വേരിഫിക്കേഷന്‍ കോഡ് വഴി വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് സംവിധാനം.

https://dailynewslive.in/ ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ തീരത്ത് വടക്കന്‍ കടലില്‍ ഓയില്‍ ടാങ്കറിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. ചരക്ക് കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ചാണ് കപ്പലിന് തീ പിടിച്ചത്. തിങ്കളാഴ്ചയാണ് അമേരിക്കന്‍ ഓയില്‍ ടാങ്കര്‍ കപ്പലായ സ്റ്റെന ഇമ്മാക്കുലേറ്റും പോര്‍ച്ചുഗീസ് ചരക്കുകപ്പലായ സോളോംഗും തമ്മില്‍ കൂട്ടിയിടിച്ചത്. 2,20,000 ബാരല്‍ വിമാന ഇന്ധനമായിരുന്നു സ്റ്റെന ഇമ്മാക്കുലേറ്റ് കപ്പലിലുണ്ടായിരുന്നത്.

https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര വരുന്ന തിങ്കളാഴ്ചയായിരിക്കുമെന്ന് നാസ. പതിനേഴാം തീയതി ഇന്ത്യന്‍ സമയം വൈകീട്ട് 6.35നാകും സുനിത കൂടി ഇപ്പോള്‍ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തില്‍ നിന്ന് പുറപ്പെടുകയെന്നാണ് വിവരം.

https://dailynewslive.in/ രാജ്യങ്ങള്‍ വാണിജ്യ യുദ്ധത്തിലേക്ക് കടക്കുമ്പോള്‍ എല്ലാം നഷ്ടപ്പെടുകയാണ് സംഭവിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ഇറക്കുമതി തീരുവ പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ‘ഒരു ആഗോള സമ്പദ് വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. എല്ലാം പരസ്പര ബന്ധിതമാണ്. സ്വതന്ത്ര വ്യാപാര ബന്ധം നിലനില്‍ക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം എല്ലാ രാജ്യങ്ങള്‍ക്കും ഗുണം ലഭിക്കുന്ന തരത്തില്‍ അതിനെ ഉപയോഗപ്പെടുത്താം എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പലതവണ മതം മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. 2000 മുതല്‍ 2010 വരെ പാകിസ്ഥാനു വേണ്ടി 61 ടെസ്റ്റുകള്‍ ഡാനിഷ് കനേരിയ കളിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ ബഹുമാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ അമേരിക്കയിലേക്ക് പോയതെന്ന് ലെഗ് സ്പിന്നറായ ഡാനിഷ് കനേരിയ പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 8,120 രൂപയും പവന്‍ വില 440 രൂപ കൂടി 64,960 രൂപയുമായി. തുടര്‍ച്ചയായ രണ്ട് ദിവസത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ 800 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ പവന്‍ വില 360 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 6,680 രൂപയിലാണ് വ്യാപാരം. വെള്ളിവില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 108 രൂപയില്‍ തുടരുന്നു. ഫെബ്രുവരിയില്‍ യു.എസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ അല്‍പം താഴ്‌ന്നെങ്കിലും വ്യാപാര യുദ്ധ ഭീതി നിലനില്‍ക്കുന്നതാണ് ഇന്ന് സ്വര്‍ണ വിലയെ ബാധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2,945 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. അധികം താമസിയാതെ 3,000 ഡോളര്‍ കടക്കുമെന്നാണ് വിലയിരുത്തലുകള്‍. സാധാരണ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വര്‍ണവിലയില്‍ കയറ്റമൂണ്ടാകുകയും മാര്‍ച്ച് മാസത്തില്‍ വിലകുറയുന്ന പ്രവണതയുമാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തവണ 120 ഡോളറിന്റെ കുറവ് വന്നതിനു ശേഷം വിലവര്‍ധനവ് തുടരുകയാണ്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

https://dailynewslive.in/ ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കുമായി റിലയന്‍സ് ജിയോ കരാറില്‍ ഏര്‍പ്പെട്ടു. സ്റ്റാര്‍ലിങ്കിന് സ്‌പെക്ട്രം നല്‍കുന്നത് സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തിയ ജിയോ അപ്രതീക്ഷിതമായാണ് പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. സ്‌പേസ് എക്‌സുമായി ഭാരതി എയര്‍ടെല്‍ സമാനമായ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് ജിയോയുമായി സ്റ്റാര്‍ ലിങ്ക് കരാറില്‍ ഏര്‍പ്പെട്ടത്. തങ്ങള്‍ക്ക് ലേലത്തിലൂടെ നല്‍കിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്റ്റാര്‍ ലിങ്കിന് എയര്‍വേവുകള്‍ക്ക് നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ലേലം നടത്തണമെന്ന് ജിയോയും എയര്‍ടെല്ലും ആവശ്യപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ ജിയോയുടെയും ലോകത്തിലെ മുന്‍നിര ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍ സ്റ്റാര്‍ലിങ്കിന്റെയും സേവനങ്ങള്‍ ഇരുകമ്പനികള്‍ക്കും ഉപയോഗിക്കാം. ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും ഉള്‍പ്പെടെ രാജ്യത്തുടനീളം വിശ്വസനീയമായ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് ഗുണം ചെയ്യുമെന്ന് റിലയന്‍സ് ജിയോ പ്രസ്താവനയില്‍ പറഞ്ഞു.

https://dailynewslive.in/ കുഞ്ഞില മസിലമണിയുടെ പുതിയ ചിത്രമാണ് ‘ഗുപ്തം’ (ദ് ലാസ്റ്റ് ഓഫ് ദെം പ്ലേഗ്സ്). പായല്‍ കപാഡിയ, ജിയോ ബേബി, കനി കുസൃതി, റിച്ച ഛദ്ദ, അലി ഫസല്‍ എന്നിവര്‍ ചേര്‍ന്നാണ് ഗുപ്തം നിര്‍മിക്കുന്നത്. കുഞ്ഞില മസിലമണി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ഇപ്പോഴിതാ സിനിവി ഫിലിം മാര്‍ക്കറ്റ്സില്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ് ഗുപ്തം. ഇതിന് മുന്‍പ് എന്‍ഡിഎഫ്‌സി കോ-പ്രൊഡക്ഷന്‍ മാര്‍ക്കറ്റ് (2024), കേരള ഫിലിം മാര്‍ക്കറ്റ് (2024), ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (2024) എന്നിവയിലേക്ക് ഗുപ്തം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചണ്ഡീഗഢില്‍ വച്ച് ഈ മാസം 20 മുതല്‍ 23 വരെയാണ് ഇന്ത്യാസ് സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുക. അസാധാരണമായ ഒരു പ്രതിരോധത്തിന്റെ കഥയാണിത്. തന്നെ മറ്റൊരു രീതിയില്‍ കാണുന്ന ഒരു സമൂഹത്തിനെതിരെ പോരാടുന്ന ഒരമ്മ, നമുക്ക് ചുറ്റുമുള്ള എണ്ണമറ്റ സ്ത്രീകളുടെ യാഥാര്‍ഥ്യമാണ്. ഗുപ്തത്തിലെ സേതുലക്ഷ്മിയെപ്പോലെ. സംസ്‌കാരം എന്ന പേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ ചിത്രം തുറന്നു കാട്ടുന്നു.

https://dailynewslive.in/ ലോക പ്രശസ്ത ഗായികയും ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായികയുമായ സെബ് ബംഗാഷ് ആദ്യമായി മലയാള സിനിമയില്‍ ആലപിച്ച ‘വടക്കന്‍’ സിനിമയിലെ ഗാനം പുറത്തിറങ്ങി. പൂര്‍ണ്ണമായും ഉത്തരധ്രുവത്തില്‍ ഫിന്‍ലന്‍ഡില്‍ മഞ്ഞു പെയ്യുന്ന സമയത്ത് ചിത്രീകരിച്ച മനോഹരമായ പ്രണയ ഗാനം ആസ്വാദക മനം കവരുന്നതാണ്. ഇതിനകം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അടുത്തിടെ തിയേറ്ററുകളില്‍ എത്തി ഏറെ ശ്രദ്ധ നേടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ ‘വടക്കന്‍’ സിനിമയിലെ ‘രംഗ് ലിഖ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്ത ‘വടക്കനി’ല്‍ തെന്നിന്ത്യന്‍ താരങ്ങളായ കിഷോര്‍, സ്വാതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കന്‍’ ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു. മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.

https://dailynewslive.in/ ഹൈബ്രിഡ് മോട്ടര്‍സൈക്കിളുമായി യമഹ മോട്ടര്‍ ഇന്ത്യ. 155 സിസി വിഭാഗത്തിലെ രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളാണ് യമഹ പുറത്തിറക്കിയത്. എഫ്‌സി-എസ് എഫ്ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 1,44,800 രൂപയാണ്. മുന്നിലെ ടേണ്‍ ഇന്‍ഡികേറ്ററുകള്‍ എയര്‍ ഇന്‍ടേക്കിന് ഏരിയയില്‍ സ്ഥാപിച്ചുകൊണ്ട് പുതിയ മോഡല്‍ വിപണിയില്‍ എത്തിയത്. 149 സിസി ബ്ലൂ കോര്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളില്‍. കൂടാതെ യമഹയുടെ സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (എസ് എം ജി), സ്റ്റോപ്പ് & സ്റ്റാര്‍ട്ട് സിസ്റ്റം (എസ് എസ് എസ്) എന്നീ സംവിധാനങ്ങളും ഹൈബ്രിഡ് മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമത, വൈ കണക്ട് ആപ്പുകള്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്ട് ചെയ്യാന്‍ 4.5 ഇഞ്ച് ഫുള്‍ കളര്‍ ടി എഫ് ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എന്നിവ പ്രത്യേകതകളാണ്. ഒപ്പം ഗൂഗിള്‍ മാപ്പുമായി ലിങ്ക് ചെയ്തിട്ടുള്ള ടേണ്‍ ബൈ ടേണ്‍ (റ്റി ബി റ്റി) നാവിഗേഷന്‍ സംവിധാനവും നല്‍കിയിട്ടുണ്ട്. റേസിങ് ബ്ലൂ, സിയാന്‍ മെറ്റാലിക് ഗ്രേ എന്നീ നിറങ്ങളിലാണ് പുതിയ എഫ്സി-എസ് എഫ്ഐ ഹൈബ്രിഡ് വിപണിയില്‍ എത്തുന്നത്.

https://dailynewslive.in/ കിഴക്കേതിലെ വീട്, ആകാശക്കപ്പല്‍, കാറ്റുമാളിക, നിര്‍മ്മല വാരസ്യാര്‍, ഒരു യുദ്ധവിധവ… എന്നിങ്ങനെ സമീപകാലത്ത്, വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്‍പത് ചെറുകഥകള്‍ മനുഷ്യാവസ്ഥയിലെ ദുരന്ത ഫലിത ദുന്യങ്ങളും അകം-പുറ സമസ്യകളും ഈ കഥകളില്‍ സവിശേഷമായ ഉള്‍ക്കാഴ്ചയോടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസത്യത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിന്റെ കണ്‍കെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകള്‍ ഓരോന്നും. ‘കാറ്റുമാളിക’. സി സന്തോഷ് കുമാര്‍. ഡിസി ബുക്സ്. വില 171 രൂപ.

https://dailynewslive.in/ പ്രായമാകുമ്പോള്‍ കാഴ്ചശക്തിക്ക് മങ്ങല്‍ ഉണ്ടാം. എന്നാല്‍ ഇനി അതും മറികടക്കാമെന്നാണ് ടഫ്റ്റ്സ് സര്‍വകലാശാല ഗവേഷകര്‍ പറയുന്നത്. ദിവസവും രണ്ട് പിടി പിസ്ത കഴിക്കുന്നത് പ്രായമായവരില്‍ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. കണ്ണിന്റെ റെറ്റിനയിലെ മൂര്‍ച്ചയുള്ളതും കേന്ദ്രീകൃതവുമായ കാഴ്ചശക്തിക്ക് കാരണമാകുന്ന ഭാഗമാണ് മാക്കുല. പ്രായമാകുമ്പോള്‍ മാക്കുലയെ ബാധിക്കുന്ന അവസ്ഥയാണ് മാക്കുലാര്‍ ഡീജനറേഷന്‍. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റായ ല്യൂട്ടിന്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. ഉപ്പില്ലാത്തതും, പുറംതോട് നീക്കം ചെയ്തതും, ഉണക്കി വറുത്തതുമായ രണ്ട് പിടി പിസ്ത ദൈനംദിന ഭക്ഷണത്തില്‍ ചേര്‍ത്ത ആളുകളുടെ മാക്കുലാര്‍ പിഗ്മെന്റ് ഒപ്റ്റിക്കല്‍ ഡെന്‍സിറ്റി വെറും ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഗണ്യമായ പുരോഗതി പ്രകടമാക്കിയതായി ഗവേഷകര്‍ നിരീക്ഷിച്ചു. പിസ്ത രുചികരമായ ലഘുഭക്ഷണം മാത്രമല്ല, അവയ്ക്ക് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ റെറ്റിനയിലെന്ന പോലെ ല്യൂട്ടിന്‍ തലച്ചോറിലെ ചിലയിടങ്ങളില്‍ സംഭരിക്കപ്പെടുന്നു, അവിടെ ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. കണ്ണുകള്‍ക്ക് വേണ്ടി മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 87.03, പൗണ്ട് – 112.75, യൂറോ – 94.67, സ്വിസ് ഫ്രാങ്ക് – 98.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.81, ബഹറിന്‍ ദിനാര്‍ – 230.87, കുവൈത്ത് ദിനാര്‍ -282.48, ഒമാനി റിയാല്‍ – 226.02, സൗദി റിയാല്‍ – 23.20, യു.എ.ഇ ദിര്‍ഹം – 23.70, ഖത്തര്‍ റിയാല്‍ – 23.86, കനേഡിയന്‍ ഡോളര്‍ – 60.48.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *