ummen 3

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരുമായി ഉമ്മന്‍ ചാണ്ടി സംസാരിച്ചു. നടക്കാന്‍ പ്രയാസമുള്ള ഉമ്മന്‍ ചാണ്ടിയെ ബിനീഷ് കൈപിടിച്ചാണ് കാറില്‍ കയറ്റിയത്.

കാസര്‍കോട് പള്ളിക്കരയില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ചടങ്ങില്‍  രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിഷേധം. ബിആര്‍ഡിസിയുടെ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങിലായിരുന്നു പ്രതിഷേധം. മന്ത്രി പങ്കെടുത്ത രണ്ടു പരിപാടികളുടെ സമയം മാറ്റിയത് അറിയിച്ചില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. വേദിയില്‍ കയറാന്‍ വിസമ്മതിച്ച എംപിയെ മന്ത്രി അനുനയിപ്പിച്ച് വേദിയില്‍ കയറ്റി, പ്രസംഗിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കെപിസിസി കോണ്‍ഗ്രസ് നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഭാരവാഹികള്‍ക്കാണ് എഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ കെപിസിസി എല്ലാവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.തെന്ന് കെപിസിസി കോണ്‍ഗ്രസ് നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഭാരവാഹികള്‍ക്കാണ് എഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ കെപിസിസി എല്ലാവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരെ റിമോട്ട് കണ്‍ട്രോള്‍ എന്ന്  അപമാനിക്കരുതെന്നും രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മല്ലികാര്‍ജുന ഖാര്‍ഗെ, ശശി തരൂര്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വരണാധികാരി മധുസൂദന്‍ മിസ്ത്രി. ഈ മാസം 17 ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. 69 പോളിംഗ് ബൂത്തുകളുണ്ടാകും. 19 ന് വോട്ടെണ്ണും. ചട്ടം ലംഘിച്ച് പരസ്യ പിന്തുണ നല്‍കിയെന്ന് കേരളത്തിലെ നേതാക്കള്‍ക്കെതിരെ ശശി തരൂര്‍ പരാതിപ്പെട്ടിട്ടില്ല. മറ്റൊരു സംസ്ഥാനത്തെ നേതാക്കള്‍ക്കെതിരേയുള്ള തരൂരിന്റെ പരാതി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. ഒരു വിദ്യാര്‍ത്ഥിക്ക് എട്ടു രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ആവശ്യത്തിനു പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കലാകായിക മേളകളുടെ നടത്തിപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാന അധ്യാപകരുടെ സംഘടന.

എന്‍ഐഎ കേസിലെ വിചാരണത്തടവുകാരന്‍ ജയിലില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീനാണ് ഡല്‍ഹി മണ്ഡോലി ജയിലില്‍ മരിച്ചത്. ജയിലില്‍ തളര്‍ന്നു വീണ അമീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നൊണ് ജയില്‍ അധികൃതര്‍ പറയുന്നത്. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന അമീനിനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രില്‍ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചു വര്‍ഷം മുമ്പ് കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറില്‍ കത്രിക കുടുങ്ങിയെന്നാണു പരാതി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം.

സംസ്ഥാനത്തെ 1,279 ടൂറിസ്റ്റു ബസുകള്‍ക്കെതിരേ ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. എട്ടു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. രണ്ടു ബസുകളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡു ചെയ്തു. 85 വാഹനങ്ങളില്‍ വേഗപ്പൂട്ടു ക്രമക്കേടു കണ്ടെത്തി. 26 ലക്ഷം രൂപ പിഴയായി ഈടാക്കി.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും വില കുറച്ചു. ലക്സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും. രണ്ടു മുതല്‍ 19 വരെ ശതമാനം വില കുറച്ചതായി കമ്പനിയുടെ വിതരണക്കാര്‍ അറിയിച്ചു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ച ഭാരത് ജോഡോ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഭരണകാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപങ്ങളായിരുന്നു. അമിത് ഷാ പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്നും വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ സഹായധനം കൈപ്പറ്റിയിരുന്നെന്നും രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യസമര കാലത്ത് ബിജെപി ഇല്ല. അവര്‍ക്ക് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ല. രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി എഐസിസി അംഗം കാര്‍ത്തി ചിദംബരം. ട്വിറ്ററിലൂടെയാണ് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ശശി തരൂരിന്റെ പ്രായോഗികമായ ചിന്താഗതിയും പാര്‍ട്ടിക്ക് അതീതമായ വ്യക്തിത്വവും ബിജെപിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ മുതല്‍ക്കൂട്ടാകുമെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂര്‍ പ്രചരണവുമായി മുംബൈയിലെത്തി. സ്വീകരിക്കാന്‍   വിരലിലെണ്ണാവുന്ന കുറച്ചുപേര്‍ മാത്രമാണ് എത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് നേതാക്കള്‍ ഗംഭീരമായ സ്വീകരണം നല്‍കിയിരുന്നു.

രാജസ്ഥാനിലെ ജോധ്പൂരില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.  16 പേര്‍ക്കു പരിക്കേറ്റു. മഗ്ര പുഞ്ജ്‌ല പ്രദേശത്തെ കീര്‍ത്തി നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് അപകടമുണ്ടായത്.

മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ പാദങ്ങള്‍ കഴുകി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ധാര്‍മികതയെന്നു വിശേഷിപ്പിച്ചായിരുന്നു പാദപൂജ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *