ബെല്‍ അമി | അദ്ധ്യായം 12 | രാജന് തുവ്വാര
പോണ് ഫ്ളിക്സ്
ഉള്ളിലുള്ളതെല്ലാം എന്നോട് കുമ്പസാരിച്ചതോടെ ആ രണ്ട് ചിത്രകാരികള്‍ക്കും വലിയ ആശ്വാസവും സ്വാതന്ത്ര്യവും ലഭിച്ചുകാണുമെന്ന് എനിക്ക് തോന്നുന്നു. പിറ്റേ ദിവസംമുതല്‍ അവരുടെ മുഖത്ത് ആഹ്ലാദവും ആനന്ദവും (സഹശയനം മൂലം) പ്രകടമായികണ്ടപ്പോള്‍ എനിക്കങ്ങനെ ചിന്തിക്കുവാന്‍ തോന്നി. ഒരു പുരുഷനൊപ്പം ശയിക്കുന്നത് അവര്‍ക്ക് പുതിയ അനുഭവമാവുന്നില്ല. കൂട്ടുകാരിയോടൊപ്പമുള്ള ബയോളജിക്കല്‍ ലൈഫ് കൂടുതല്‍ സുഖം നല്കുന്നുണ്ടെങ്കില് അതനുഭവിക്കാനും അതിലൂടെ ആനന്ദമാര്ജിക്കുവാനും അവര്‍ക്ക് അവകാശമുണ്ട്. നിയമപരമായി അവര്‍ക്ക് അങ്ങനെയൊരു ജീവിതം നയിക്കാന്‍ കഴിയില്ലെങ്കിലും സ്വകാര്യ ജീവിതം എപ്രകാരം പോകണമെന്ന് അവരവര്‍ക്ക് നിശ്ചയിക്കാമല്ലോ. സ്വകാര്യ ജീവിതം പരസ്യവിപണി ഏറ്റെടുക്കുന്നില്ല എന്നതാണ് അതിനുള്ള കാരണം. പോര്‍ണോഗ്രാഫിയുടെ ചലച്ചിത്ര സാധ്യതകള്‍ അഡള്‍ട് ഫിലിമിന്ഡസ്ട്രിയായി രൂപം കൊണ്ടതോടെ രതിയുടെ സ്വകാര്യ സാധ്യതക്ക് മിന്നലേറ്റുവെന്നാണ് ജൂഡിത്തിന്റെ നിലപാട് .
ജൂഡിത്ത് എക്സിബിഷനിലേക്ക് വേണ്ട ചിത്രങ്ങളുടെ നിര്മ്മാണത്തിലേര്പ്പെട്ടിരിക്കുകയാണിപ്പോള്. മുറ്റത്ത് അഞ്ചടി നീളവും അഞ്ചടി വീതിയുമുള്ള ക്യാന്‍വാസിലാണ് അവളുടെ അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പ് നടക്കുന്നത്.വിശാലമായ മുറ്റത്തിന്റെ വടക്കേ മൂലയാണിപ്പോള് അതിന്റെ സ്ഥാനം.
ക്യാന്‍വാസിലേക്ക് ഇലകളും കരടും വീഴുന്നത് തടയുവാന്‍ അവള് മുകളില്‍ ഒരു മറ കെട്ടിയിട്ടുണ്ട്. അതിന് ചാരുമതി അവളെ സഹായിച്ചുകാണും. ഇപ്പോള്‍ കസേരയിലിരുന്നുകൊണ്ട് അവള് ആ ക്യാന്‍വാസില്‍ ചാര്‍ക്കോള്‍ കൊണ്ട് നേരിയ രേഖകള്‍ കോരിയിടുന്നത് മുകളിലെ മട്ടുപ്പാവില്‍ നിന്നാല്‍ എനിക്ക് കാണാം. ഞാന്‍ അവളെ നിരീക്ഷിക്കുന്നുണ്ടെന്ന് അവള് അറിയുന്നില്ല. ഇപ്പോള്‍ അവള് ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ട് മുലകളെ പ്രകടമായി പ്രദര്‍ശിപ്പിക്കും വിധമുള്ളതാണ്. സാമാന്യം വലിയ മുലകള്‍. ഇരുന്നുകൊണ്ട് ക്യാന്‍വാസില്‍ വരയ്ക്കുമ്പോള്‍ ആ ചുവന്ന മുലകള്‍ക്കിടയിലെ ക്ളീവേജ് വ്യക്തമായി കാണാനുണ്ട്. നില്ക്കുമ്പോള് ആ ദൃശ്യത്തിന് മാറ്റം വരുന്നു. അവള് എന്താണ് ചാര്ക്കോള്കൊണ്ട് വരക്കുന്നതെന്ന് ഇപ്പോഴും അറിയാനാകുന്നില്ല. അവളുടെ ശരീരം ഇതുവരെയില്ലാത്തവിധം എന്നെ ലൈംഗികമായി പ്രകോപിക്കുന്നതെന്തുകൊണ്ട്? എനിക്ക് അവിടെ നിന്ന് മാറിനില്ക്കുവാന് തോന്നിയില്ല. ഇപ്പോള്‍ ഞാന്‍ അവളുടെ മറ്റു ശരീരഭാഗങ്ങളിലേക്കൊന്നും പോകുന്നില്ല. എനിക്കിപ്പോള്‍ വാത്സല്യമില്ല, പ്രണയമില്ല, സ്നേഹമില്ല. ആ ഫ്രഞ്ചുകാരിപ്പെണ്ണിന്റെ സ്തനദ്വയം. ആ സംസ്കൃതപദം മനസ്സിലിട്ട് ചുഴറ്റിയാലൊന്നും ആസക്തി അണയുകയില്ല.
മുലകള്‍, മുലക്കണ്ണ് അതാണ് എന്റെയുള്ളിലെ കാസനോവച്ചെകുത്താന് ഇപ്പോള്‍ വേണ്ടത്. ഞാനിപ്പോള്‍ മനസ്സില്‍ കാണുന്ന സ്ത്രീകള്‍ക്കെല്ലാം മുലകള്‍ മാത്രമാണുള്ളത്, ചെറിയ കൂമ്പിയ മുലകള്‍, ഇടത്തരം മുലകള്‍, ഉരുണ്ട മനോഹരമായി എന്നെ നോക്കി കൊതിപ്പിക്കുന്ന മുലകള്‍, നീണ്ടുരുണ്ട പപ്പായമൂലകള്. റോമി റെയിന്‍ മുലകള്‍, ജൂലി ആന്‍ മുലകള്‍, ബ്രാണ്ടി ലവ് മുലകള്‍, മിയ മാല്‍ക്കോവ മുലകള്‍.
‘ജൂലി ആനും റോമി റെയിനും സര്‍ജറി ചെയ്തിട്ടാണ് ആ മുലകള്‍ ഇങ്ങനെ മനോഹരമാക്കിയത്.’
‘ഓഹോ.. ചാരു നീ അതൊക്കെ നോക്കിവെച്ചിട്ടുണ്ടോ ഞാന്‍ കരുതിയത് നിനക്ക് എന്റെയത്ര അറിവ് അക്കാര്യത്തില്‍ ഉണ്ടാകില്ലെന്നയിരുന്നു.’
ഹ ഹ ഹ… ആരുടെ ചിരി?
ചാരുമതി.
ജൂഡിത്തിന്റെ മമ്മ സോഫ്റ്റ് പോണില് പെര്‍ഫോം ചെയ്തിട്ടുണ്ട്. അത് പക്ഷേ അവരുടെ കാമുകനോടോപ്പമാണ്. പരിചയമുള്ള പുരുഷന്, പരിചയമുള്ള സ്തംഭം. ശീലിച്ച ചുണ്ടുകള്‍, പരിചിതദ്രവങ്ങള്. പ്രതീക്ഷിതരീതികള്. നോ ഹാര്‍ഡ്കോര്‍. നോ ജെല്‍.
ഫാനിയും അലക്സാണ്ടറും
അലക്സാണ്ടര്‍ : കണ്ട്
ഫാനി : പ്രിക്
അലക്സാണ്ടര്‍ : ഫക്ക്
ഫാനി : കോക്ക്
കഷണ്ടിക്കാരന് ബെര്ഗ്മാന്,
അയാള്‍ എന്റെ നേര്‍ക്ക് പാഞ്ഞു വന്നു. ആ കഷണ്ടിയില്‍ സൂര്യന് തല തല്ലി ചിതറി. ആ രശ്മികള്‍ എന്റെ കണ്ണിലടിച്ചു.
ഇന്‍ഗ്രിഡ് ഇങ്ഗ്മാറിനെ നോക്കി പറഞ്ഞു.
ഇങ്ഗ്മര്‍ നിങ്ങളുടെ സമീപനത്തിലെ ഏറ്റവും മടുപ്പുളവാക്കുന്ന ഘടകം സാന്മാര്‍ഗികതക്ക് വേണ്ടിയുള്ള നിങ്ങളുടെ ത്വരയാണ്. നിങ്ങള്‍ അത് മാറ്റിവെക്കണം തികച്ചും സംശയകരമായ ഒന്നാണത്. നിങ്ങള്‍ക്ക് മറികടക്കാനാവാത്ത കുറെ പരിമിതികള്‍ അത് നിങ്ങളുടെ മുന്നില്‍ സ്ഥാപിക്കുന്നു.
അവസാനം അവള് തോമസ് മനിനെ കൂട്ട് പിടിച്ചുകൊണ്ട് ഒരു തീയുണ്ട വര്‍ഷിച്ചു.
തോമസ് മാനിന്റെ ഡോക്ടര്‍ ഫോസ്റ്റസിനെപ്പോലെ ഉഷ്ണപ്പുണ്ണ് പിടിച്ച ഗണികയെയാണ് നിങ്ങള്‍ തേടിപ്പിടിക്കേണ്ടത്.
ഉഷ്ണപ്പുണ്ണ്കാരി. ഉഷ്ണപ്പുണ്ണുള്ള എത്ര ഫ്രഞ്ച്കാരികളാണ് എന്നെ പ്രാപിക്കാനൊരുങ്ങുന്നത്…
ഇതെല്ലാം എന്റെ വൃഥാകല്പനകളാണ്.
മാഡം ബോവറി,
ബോള്‍ ഡി സുയിഫ്,
മാഡം തെല്ലിയെ,
മാഡം ബോവറി പാടുന്നു
ദി സൗണ്ട്സ് ഓഫ് ലവ് മേക്കിങ് excited me.
മ്യൂസിക് ഓഫ് സെക്സിങ് enchanted me.
slurping sound
gasping breasts
ചാരുമതി ചിരിച്ചു.
നമുക്ക് അശ്ലീലം വേണ്ട
അശ്ലീലം? അതെന്താ?
obscene… vulgar
അവള് പൊട്ടിച്ചിരിച്ചു.
നമ്മള് രണ്ടുപേരും അശ്ലീലങ്ങള്‍. ഒരുമിച്ചുണ്ടു ഒരുമിച്ചു കുളിച്ചു ഒരുമിച്ചുറങ്ങി.
ഉറങ്ങി ഉണര്‍ന്നപ്പോള്‍ നാം പരിശുദ്ധരായി, ചാരുമതി.
അതെ, പരിശുദ്ധ വേശ്യകളായി, ജൂഡിത്ത്
എനിക്കൊരു വലിയ മോഹമുണ്ട്, ചാരുമതി.
എന്തായാലും പറയ്, ജൂഡിത്ത്.
അതിനി പറഞ്ഞതുകൊണ്ട് കാര്യമില്ല. സ്വപ്നത്തില്‍ മാത്രം നടക്കുന്ന കാര്യം.
എന്നാലും പറയ്. സ്വപ്നത്തിലെങ്കിലും സാധിക്കുമല്ലോ.
പറയട്ടെ…
ഓ… പറയ്…
എനിക്ക് തമാര ലെംപിക്കയുടെ കൂടെ ശയിക്കണം. അവളുടെ കുഞ്ഞിനെ ഗര്ഭംകൊള്ളണം.
അതിനെന്താ ബുദ്ധിമുട്ട്? അനായാസം സ്വപ്നം കാണാം. സോക്രടീസ് പോലും കിനാവ് കണ്ടിരുന്നു.
അതെ സാന്തിപ്പിയുടെ കൂടെ ശയിച്ചപ്പോള്‍ സംയോഗം സംഭവിച്ചു. പാരമ്പരയുണ്ടായി, എണ്ണത്തില്‍ വിശാലമായ പരമ്പര. അങ്ങനെയാണ് യവന ദര്‍ശനം സജീവമായത്, വിസ്തൃതമായത്, ലോകോത്തരമായത്. വിശ്വാസമുറപ്പിക്കുവാനും അഗമ്യനിര്വ്വചനത്തിനും യവനേശന്മാര്വേണം.
നിനക്ക് തമാര കൂട്ടുകിടക്കാന്‍ വരട്ടെ, എനിക്ക് ഫ്രിദയുടെ ഒടിഞ്ഞ സുഷുമ്നയില്‍ തലോടി മാറിടത്തിലെ (മുലകള്‍ക്കിടയിലെ എന്നാണ് ശരി മലയാളം) ചൂടുള്ള മേദസ്സില്‍ ചുണ്ടുചേര്ത്തുറങ്ങണം.
ചിത്രകാരികളുടെ ആഗ്രഹനിവേദനങ്ങള് ഇപ്രകാരം മുന്നോട്ടു പോകവേ ജൂഡിത്ത് എന്ന ചിത്രകാരി കൂട്ടുകാരിയെ (ഇപ്പോള്‍ നഗ്നകാമുകി) ലക്ഷ്യമാക്കി തന്റെ മനസ്സിലിരിപ്പ് വെളിവാക്കി.
‘നമ്മുടെ മണ്മറഞ്ഞ മഹാപ്രതിഭകളായ ചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും മഹത്തായ ചില ചിത്രങ്ങള്‍ക്ക് നവീന വ്യാഖ്യാനം നല്കുവാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.’
‘അവ എതെന്നൊക്കെ ആരുടേതെല്ലാം എന്നൊക്കെയുള്ള ധാരണയുണ്ടാക്കിയോ?’
‘ഉവ്വ്. ഗുസ്താവ് കൂര്‍ബെ, തമാര ലെംപിക, സിനയ്ദ സെറെബ്രിയാക്കോവ, നതടാലിയ ഗോഞ്ചറോവ.’
‘എന്താണ് ഇങ്ങനെ ആലോചിക്കാനുള്ള കാരണം?’
‘നമ്മളെക്കാള്‍ ചാരുതയുള്ള നഗ്നതയാണ് അവരുടേത്.’
ചാരുമതി പിന്നെ ഒരു ചോദ്യവുമുന്നയിച്ചില്ല.
(തുടരും)
Copy Right Reserved