ആഫ്രിക്കന്‍ സഫാരി നിങ്ങളുടെ സഞ്ചാരപഥങ്ങള്‍ മാറ്റി വരയ്ക്കുകയും യാത്രാരീതികള്‍ മാറ്റിമറിക്കുകയും ചിന്താമുഖങ്ങള്‍ നവീകരിക്കുകയും ചെയ്യും എന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകം. കാടിനേയും കാട്ടുമൃഗങ്ങളെയും കണ്ടുള്ള അലസഗമനമല്ല ഇതിലെ വനയാത്ര. കാടിന് പുതിയ നിര്‍വ്വചനങ്ങളുമായി വനപ്രദേശങ്ങള്‍, അപരിചിതരായ മൃഗങ്ങള്‍, പെട്ടെന്ന് കൂട്ട് ചേരുന്ന കാടിന്റെ തനത് മനുഷ്യര്‍, ആഫ്രിക്കന്‍ സിംഫണിയുമായി ഒരുപാട് പക്ഷികള്‍. അനുനിമിഷം പുതുക്കപ്പെടുന്ന ആകാശം, കാറ്റ്, ഗന്ധങ്ങള്‍, ശബ്ദങ്ങള്‍, കാഴ്ച്ചകള്‍, അറിവുകള്‍, അനുഭവങ്ങള്‍. സെരങ്കട്ടിയിലോ ഗോരംഗോരോയിലോ തരംഗീറിയിലോ വെച്ചുമാത്രം ഉണ്ടാവുന്ന വെളിപാടുകള്‍, തത്ത്വചിന്തകള്‍, കിറുക്കുകള്‍. അപൂര്‍വ്വകാഴ്ചകള്‍ മോഷ്ടിച്ചെടുക്കാന്‍ കണ്ണുകളോട് മത്സരിക്കുന്ന ക്യാമറ ലെന്‍സുകള്‍. മൂന്ന് തലമുറകളുമായി ഒരു കുടുംബം ചിരിച്ചും രസിച്ചും അത്ഭുതങ്ങള്‍ രുചിച്ചും ടാന്‍സാനിയന്‍ കാടുകളിലൂടെ നീങ്ങുകയാണ്. ക്യാമറക്കണ്ണുകളില്‍ കയറിക്കൂടിയ വനകാഴ്ചകളാല്‍ സമ്പന്നവുമാണ് ഈ പുസ്തകം. ‘ഹക്കുന മറ്റാറ്റ’. ഡോ. മോഹന്‍ പുലിക്കോട്ടില്‍. ഗ്രീന്‍ ബുക്‌സ. വില 225 രൂപ.