◾https://dailynewslive.in/ സംസ്ഥാനത്തെ യുവാക്കള്‍ പൊട്ടിത്തെറിക്കാന്‍ പോകുന്ന അഗ്നിപര്‍വതം പോലെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കേരളത്തിലെ യുവാക്കള്‍ ഇന്ന് നേരിടുന്ന തൊഴില്‍,വരുമാനക്കുറവ് പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് കൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയില്ലെന്നും സ്വന്തം പാര്‍ട്ടി മാത്രം മതിയെന്ന നിലപാട് മാറ്റി സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ വലിയ അപകടത്തിലേയ്ക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്നും യുവാക്കള്‍ക്ക് ജോലിയുണ്ടെങ്കിലും ആവശ്യത്തിന് വരുമാനമില്ലെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെര്‍ലിന്‍ ഐടിബിയില്‍ ടൂറിസം മേഖലയിലെ ഓസ്‌കാര്‍ എന്ന് അറിയപ്പെടുന്ന ദി ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് 2025 കേരളം സ്വന്തമാക്കി. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കേരളാ ടൂറിസം നടപ്പിലാക്കിയ കം ടുഗതര്‍ ഇന്‍ കേരളയ്ക്ക് നൂതനമായ മാര്‍ക്കറ്റിംഗ് ക്യാമ്പയിനുള്ള സില്‍വര്‍ അവാര്‍ഡും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുഭമാംഗല്യം ക്യാമ്പയിന് എക്സലന്റ് അവാര്‍ഡും ലഭിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 5 ലെ വിജയി : മൈഥിലി, ആദിനാട് സൗത്ത്, കാട്ടില്‍ക്കടവ് പോസ്റ്റ്, കരുനാഗപ്പള്ളി, കൊല്ലം*
◾https://dailynewslive.in/ സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. ടൗണ്‍ ഹാളില്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ചേരുന്ന സമ്മേളനത്തില്‍ 530 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാവിലെ മുതിര്‍ന്ന അംഗം എകെ ബാലന്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ തുടങ്ങിയത്. പിന്നീട് പാര്‍ട്ടി പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സമ്മേളനത്തില്‍ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും.
◾https://dailynewslive.in/ കേരളത്തിലെ പാര്‍ട്ടി എന്നും മുന്‍നിരയിലാണെന്ന് പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. രാജ്യത്തെ പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ നിന്നാണെന്നും ബദല്‍ നയരൂപീകരണതിതില്‍ പിണറായി വിജയനും ഇടത് സര്‍ക്കാറും പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
◾https://dailynewslive.in/ എസ്ഡിപിഐയുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പരിശോധന. തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലും ഒപ്പം മലപ്പുറം, ബെംഗളുരു, നന്ദ്യാല്‍, താനെ, ചെന്നൈ, പകുര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, ജയ്പുര്‍ എന്നിവിടങ്ങളിലും ആന്ധ്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഹവാല ഇടപാടുകളിലൂടെയും സംഭാവനയുടെയും രൂപത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും പണം ശേഖരിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ഇഡി അറിയിച്ചു. അതോടൊപ്പം എസ്ഡിപിഐയ്ക്കും പിഎഫ്ഐയ്ക്കും ഒരേ നേതൃത്വവും അണികളുമാണുള്ളതെന്നും എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്നും ഇഡി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
◾https://dailynewslive.in/ മാര്‍ക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ. സിനിമയുടെ റിലീസിന് മുന്‍പ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ വയലന്‍സ് രംഗങ്ങള്‍ ചിലതെങ്കിലും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും തക്ക സമയത്ത് ഇടപെടല്‍ നടത്താതെ ഇപ്പോള്‍ നിലപാടെടുക്കുന്നതില്‍ എന്ത് പ്രസക്തിയെന്നും പരിശുദ്ധ കാതോലിക്കാബാവാ ചോദിച്ചു.
◾https://dailynewslive.in/ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് കീഴടങ്ങല്‍. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തിയ എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ തൃശൂരിലെ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശി ഹരി (38) പിടിയിലായി. റെയില്‍ റാഡ് മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. പ്രതി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. കഞ്ചാവ് വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായാണ് ഇരുമ്പ് റാഡ് മോഷ്ടിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.
◾https://dailynewslive.in/ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും കൂറ്റന്‍ അച്ചിണി സ്രാവിനെ ലഭിച്ചു. രണ്ടു മാസത്തിനുള്ളില്‍ ഇവിടെ ലഭിച്ചത് പത്തിലധികം അച്ചിണി സ്രാവുകളെയാണ്. വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധത്തിന് പോയ തോമസ് എന്നയാളിന്റെ വള്ളത്തിലാണ് സ്രാവിനെ എത്തിച്ചത്. 85100 രൂപയ്ക്കാണ് ഇത് ലേലത്തില്‍ പോയത്.
◾https://dailynewslive.in/ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് നാല് സ്വര്‍ണ ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.
*അമല ആശുപത്രി വാർത്തകൾ*
2025 മാർച്ച് 08 അന്താരാഷ്ട്ര വനിതാ ദിനത്തിൽ അമല ഒരുക്കുന്ന പ്രത്യേക പാക്കേജിലൂടെ വിളിച്ചു മുൻകൂർ ബുക്ക് ചെയ്യുന്ന *30 വയസ്സിന് മുകളിൽ പ്രായമുള്ള ആദ്യത്തെ 50 വനിതകൾക്ക് 50 % ഇളവും* അതിനുശേഷം ബുക്ക് ചെയ്യുന്നവർക്ക് മറ്റു പ്രത്യേക അനുകൂലങ്ങളും
*പാക്കേജിലൂടെ ഇളവ് ലഭിക്കുന്ന സേവനങ്ങൾ*
• സ്ത്രീകൾക്കായി വിദഗ്ധരോഗ പരിശോധനകൾ
• 32 പരം ലാബ് പരിശോധനാസേവനങ്ങൾ
• മാമ്മോഗ്രാം
• ഡോക്ടർ കൺസൾട്ടേഷൻ
• റഫറൽ സംവിധാനം
• തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് പ്രത്യേക മുൻഗണന
*Booking can be available anytime before June 8, 2025.വിളിക്കേണ്ട നമ്പർ +91 9189912564*
◾https://dailynewslive.in/ ഉത്സവ പറമ്പില്‍ മാരകായുധങ്ങളുമായെത്തിയ യുവാവ് പിടിയില്‍. വടക്കനാര്യാട് സ്വദേശി ആദവത്ത് (20) നെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കല്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് പടയണിമേളത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇയാള്‍ പിടിയിലായത്.
◾https://dailynewslive.in/ കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയില്‍ നിന്നാണ് പിടികൂടിയത്.
◾https://dailynewslive.in/ ബൈക്ക് യാത്രികനെ അക്രമിച്ച് ഒളിവില്‍ പോയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. വെള്ളാര്‍ സ്വദേശികളായ അജീഷ് (35), സജി (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെന്നൂര്‍ക്കോണം സ്വദേശിയായ ബെന്‍സിഗറിനെയാണ് പ്രതികള്‍ അക്രമിച്ചത്. പ്രധാന പ്രതി സമ്പത്ത് എന്ന അനീഷ് ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ എറണാകുളം തൃപ്പൂണിത്തുറയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. പെണ്‍സുഹൃത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പറയുന്നത്.
◾https://dailynewslive.in/ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ക്ക് നേരെ ലണ്ടനില്‍ ആക്രമണ ശ്രമം. ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഖാലിസ്ഥാന്‍ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാന്‍ നോക്കിയത്. അജ്ഞാതനായ ഒരാള്‍ എസ് ജയ്ശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ബി ജെ പിയുടെ മഹിള സമൃദ്ധി പദ്ധതി അന്താരാഷ്ട്ര മഹിളാ ദിനമായ മറ്റന്നാള്‍ മുതല്‍ നിലവില്‍ വരും. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ദില്ലി സര്‍ക്കാര്‍ പുറത്തിറക്കി. വാര്‍ഷിക കുടുംബ വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ലഭ്യമാക്കും. പ്രായപരിധി 18 നും 60നും ഇടയില്‍ പ്രായമുള്ള 20 ലക്ഷം സ്ത്രീകള്‍ ഗുണഭോക്താക്കളാകുമെന്നാണ് കണക്ക് കൂട്ടല്‍
◾https://dailynewslive.in/ ഭാഷാപരമായ തുല്യത അവകാശപ്പെടുന്നത് വര്‍ഗീയതയല്ല, അത് ന്യായമായ ആവശ്യമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഹിന്ദിവാദികള്‍ തമിഴ്‌നാട്ടുകാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും ഹിന്ദി സംസാരിക്കാത്ത ആളുകളുടെ മേല്‍ അവരുടെ ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുന്നവരുടെ പിന്‍ഗാമികളാണ് ഡി.എം.കെയുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതെന്ന് സ്റ്റാലിന്‍ പരിഹസിച്ചു.
◾https://dailynewslive.in/ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി. രാജ്യത്തൊട്ടാകെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ ഉദയനിധി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്ക്ക് പുറമെ അടുത്തിടെ ബിഹാറില്‍ കൂടി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ്, കോടതിയുടെ അറിവോടയല്ലാതെ ഇനി കേസ് എടുക്കരുതെന്ന നിര്‍ദ്ദേശം സുപ്രീംകോടതി നല്‍കിയത്.
◾https://dailynewslive.in/ നാഗര്‍കുര്‍ണൂല്‍ ടണല്‍ രക്ഷാ പ്രവര്‍ത്തനത്തിന് കേരള പൊലീസിന്റെ കഡാവര്‍ ഡോഗുകളും. തെലങ്കാന ടണല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവര്‍ ഡോഗുകളെയാണ് അയച്ചിട്ടുള്ളത്. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഹൈദരാബാദിലേക്ക് പോയത്.
◾https://dailynewslive.in/ ദക്ഷിണ കൊറിയന്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിനിടെ അബദ്ധത്തില്‍ ബോംബ് വര്‍ഷിച്ച് ജെറ്റ് വിമാനം. വ്യാഴാഴ്ച പരിശീലന പറക്കലിന് ഇടയിലാണ് സംഭവം. നിരവധി ഗ്രാമീണര്‍ക്ക് ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എംകെ 82 ജനറല്‍ പര്‍പസ് ബോംബുകളാണ് ഫൈറ്റര്‍ വിമാനത്തില്‍ നിന്ന് അബദ്ധത്തില്‍ വര്‍ഷിക്കപ്പെട്ടത്. ബോംബ് വര്‍ഷിച്ച സംഭവത്തില്‍ ദക്ഷിണകൊറിയന്‍ വ്യോമ സേന ക്ഷമാപണം നടത്തിയിട്ടുണ്ട്.
◾https://dailynewslive.in/ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയത് യുഎഇ ഇന്ത്യയെ അറിയിച്ചത് വൈകിയെന്ന് സൂചന. യുഎഇയില്‍ വധശിക്ഷ വിധിച്ച 29 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നാണ് അടുത്തിടെ വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്.
◾https://dailynewslive.in/ 54 ഇന്ത്യക്കാരെ വിദേശ കോടതികള്‍ വധശിക്ഷക്ക് വിധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. യുഎഇയിലെ 29 ഇന്ത്യക്കാര്‍ക്ക് പുറമെ കുവൈറ്റില്‍ മൂന്ന് ഇന്ത്യക്കാര്‍, ഖത്തറില്‍ ഒരാള്‍, സൗദി അറേബ്യയില്‍ 12 ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ശിക്ഷ ഒഴിവാക്കാന്‍ എംബസികള്‍ അടക്കം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
◾https://dailynewslive.in/ ബന്ദികളേയും കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് ഉടന്‍ കൈമാറണമെന്നും അല്ലാത്തപക്ഷം ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹമാസുമായി യു.എസ് നേരിട്ട് ചര്‍ച്ച തുടങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം. ഹമാസ് സഹകരിച്ചില്ലെങ്കില്‍ ഇസ്രയേലിന് തിരിച്ചടിക്കാനുള്ള സഹായം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
◾https://dailynewslive.in/ നാസ നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ലക്ഷ്യം പൂര്‍ത്തിയായെന്നും ഉടന്‍ പ്രവര്‍ത്തനരഹിതമാക്കണമെന്നുമുള്ള ഇലോണ്‍ മസ്‌കിന്റെ വാദത്തിന് മറുപടിയുമായി സുനിത വില്യംസ്. ബഹിരാകാശ നിലയം അതിന്റെ പ്രവര്‍ത്തനങ്ങളുടെ പാരമ്യതയിലാണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ പൊളിച്ചുമാറ്റണം എന്ന് പറയാന്‍ ഉചിതമായ സമയമല്ല ഇതെന്നാണ് സുനിതയുടെ മറുപടി.
◾https://dailynewslive.in/ രാജ്യത്തെ ബാങ്കുകള്‍ക്ക് പണലഭ്യത വര്‍ധിപ്പിക്കാന്‍ നീക്കവുമായി റിസര്‍വ് ബാങ്ക്. 1.9 ലക്ഷം കോടി രൂപ കൂടി ബാങ്കിംഗ് സംവിധാനത്തിലേക്ക് ഇറക്കാനായി ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍, ഡോളര്‍-രൂപ മാറ്റിയെടുക്കല്‍ എന്നീ രണ്ട് മാര്‍ഗങ്ങളാണ് റിസര്‍വ് ബാങ്ക് പരിഗണിക്കുന്നത്. ഒ.എം.ഒ പര്‍ച്ചേസ് വഴി രണ്ട് തവണയായി ഒരു ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ബാങ്കുകളില്‍ നിന്ന് ആര്‍.ബി.ഐ വാങ്ങും. 50,000 രൂപ വീതമുള്ള ലേലത്തിന്റെ ആദ്യ ഘട്ടം മാര്‍ച്ച് 12നും രണ്ടാമത്തേത് മാര്‍ച്ച് 18നും നടക്കും. ഇതൂകൂടാതെ ബാങ്കുകളില്‍ നിന്ന് ഡോളര്‍ വാങ്ങി പകരം രൂപ നല്‍കി ബാങ്കിംഗ് സംവിധാനത്തിലേക്ക് ഏകദേശം 90,000 കോടി രൂപയും (10 ബില്യണ്‍ ഡോളര്‍) കൊണ്ടു വരും. മാര്‍ച്ച് 24നാണ് ഡോളര്‍ രൂപ സ്വാപ് നടത്തുന്നത്. 36 മാസത്തിനു ശേഷം ഈ ഡോളര്‍ ആര്‍.ബി.ഐ ബാങ്കുകളില്‍ നിന്ന് തിരികെ വാങ്ങും. കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച 1.5 ലക്ഷം കോടി രൂപയ്ക്കും ഫെബ്രുവരി അവസാനം നടത്തിയ 86,000 കോടി രൂപയ്ക്കും പുറമെയാണ് 1.9 ലക്ഷം കോടി രൂപ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടു വരുന്നത്. പലിശ നിരക്ക് ഉയര്‍ന്ന് നിന്നിരുന്നത് ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത കുറച്ചിരുന്നു. മാര്‍ച്ച് മൂന്നിന് 1.1 ലക്ഷം കോടി രൂപയുടെ ലിക്വിഡിറ്റി കമ്മിയുണ്ടായിരുന്നത് മാര്‍ച്ച് നാലിന് 20,416.70 കോടി രൂപയായി കുറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം.
◾https://dailynewslive.in/ അജ്ഞാത കോളുകള്‍ തരംതിരിക്കാനും സ്പാം കോളുകളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനുമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള തട്ടിപ്പുകളില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ഫീച്ചര്‍ ഏറെ ഗുണം ചെയ്യും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിളിന്റെ ഫോണ്‍ ആപ്പ് ഇപ്പോള്‍ കോളുകള്‍ പ്രത്യേക വിഭാഗങ്ങളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രധാനപ്പെട്ട കോളുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുകയാണ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ ഇന്‍കമിങ് അല്ലെങ്കില്‍ ഔട്ട്ഗോയിങ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി കോളുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല, ഇത് കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നു. പിക്സല്‍ സ്മാര്‍ട്ട്ഫോണുകളിലെ കോള്‍ സ്‌ക്രീന്‍: ഉപയോക്താവിന് വേണ്ടി കോളുകള്‍ സ്‌ക്രീന്‍ ചെയ്യാന്‍ എഐ സാങ്കേതിക വിദ്യയിലൂടെ സാധിക്കുന്നു. കോള്‍ ചെയ്യുന്നത് ആരാണെന്ന് തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യവും സംഭാഷണത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് നല്‍കാനും കഴിയും. റിവേഴ്സ് ലുക്കപ്പ് ടൂള്‍: അജ്ഞാത കോളര്‍മാരെ തിരിച്ചറിയാനും സ്പാം കോളുകള്‍ കൂടുതല്‍ കാര്യക്ഷമമായി ഫില്‍ട്ടര്‍ ചെയ്യാനും ഈ ഡിവൈസ് ഉപയോക്താക്കളെ സഹായിക്കുന്നു.
◾https://dailynewslive.in/ എസ്.എസ്. രാജമൗലി – മഹേഷ് ബാബു ചിത്രത്തില്‍ ജോയിന്‍ ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍. ഹൈദരബാദില്‍ നിന്നും സിനിമയുടെ ലൊക്കേഷനിലേക്കു തിരിക്കുന്ന മഹേഷ് ബാബുവിന്റയും പൃഥ്വിയുടെയും ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. സിനിമയുടെ ഒഡീഷ ഷെഡ്യൂളിലാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിക്കുക. കോരാപുത്തിലെ തലമാലി ഹില്‍ടോപ്പില്‍ ചിത്രത്തിന്റെ ബ്രഹ്‌മാണ്ഡ സെറ്റ് ഒരുങ്ങി കഴിഞ്ഞു. മാര്‍ച്ച് അവസാനം വരെ ഒഡീഷ ഷെഡ്യൂള്‍ നീണ്ടു നില്‍ക്കും. കൊടും വനത്തിനുള്ളിലുള്ള സാഹസിക രംഗങ്ങളാകും ഇവിടെ ചിത്രീകരിക്കുകയെന്നാണ് സൂചന. പൃഥ്വിരാജ് കൊടും വില്ലനായാണ് എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്ക ചോപ്ര നായികയാകുന്ന സിനിമയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. പല ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027ല്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു പ്രതിഫലം വാങ്ങാതെയാണ് സിനിമ ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ ഒരുക്കുന്നത്. എം.എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
◾https://dailynewslive.in/ കുഞ്ചാക്കോ ബോബന്‍ നായകനായി വന്നതാണ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’. വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് ചാക്കോച്ചന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആഗോള കളക്ഷനില്‍ 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. നായിക കഥാപാത്രമാകുന്നത് പ്രിയാമണി. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകന്‍. ‘ഇരട്ട’ എന്ന ചിത്രത്തിന്റെ കോ ഡിറക്ടര്‍ കൂടിയാണ് ജിത്തു അഷ്‌റഫ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ചാക്കോച്ചന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാരിയര്‍, അനുനാഥ്, ലേയ മാമ്മന്‍, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായി ഉണ്ടാകുക.
◾https://dailynewslive.in/ 261 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസെറാക്ട് പുറത്തിറക്കി അള്‍ട്രാവൈലറ്റ്. 1.45 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ടെസെറാക്ടിന്റെ ആദ്യ 10,000 സ്‌കൂട്ടറുകള്‍ക്ക് തുടക്കകാല ഓഫറായി 1.20 ലക്ഷമാണ് വില. അടുത്തവര്‍ഷം ആദ്യപാദത്തില്‍ വാഹനത്തിന്റെ വിതരണം ആരംഭിക്കും. ടെസെറാക്ടിന്റെ ബാറ്ററിയുടെ വിശദാംശങ്ങള്‍ അള്‍ട്രാവൈലറ്റ് പുറത്തുവിട്ടിട്ടില്ല. അതേസമയം റോഞ്ച് 261 കിലോമീറ്റര്‍(ഐഡിസി) ആണെന്ന് അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 2.9 സെക്കന്‍ഡ് മതി. ചാര്‍ജിങിന് 100 രൂപ ചിലവാക്കിയാല്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യാനാവുമെന്ന വാഗ്ദാനവും അള്‍ട്രാവൈലറ്റ് നല്‍കുന്നു. പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്റര്‍. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 0-80 ശതമാനം ചാര്‍ജ് ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ചെയ്യാനാവും. റിവര്‍ ഇന്‍ഡിക്കു പുറമേ ഇന്ത്യന്‍ വിപണിയില്‍ 14 ഇഞ്ച് വീലുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ടെസെറാക്ട്. റഡാര്‍ സൗകര്യവുമായി നിരത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറെന്ന സവിശേഷതയുമുണ്ട്. ഡെസേര്‍ട്ട് സാന്‍ഡ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സോണിക് പിങ്ക് എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ടെസെറാക്ട് ലഭ്യമാണ്.
◾https://dailynewslive.in/ കമ്പ്യൂട്ടറില്‍ നിന്നും ചിന്തുവിന്റെ മടിയി ലേയ്ക്ക് ചാടുന്ന ജീവി; ലില്ലിപ്പുട്ടി. പിന്നീട ങ്ങോട്ട് ലില്ലിപ്പുട്ടിയും ചിന്തുവും അമ്മിണി പ്പുച്ചയും ജിമ്മിയും ചേര്‍ന്നുള്ള കഥാലോക മാണ്. കുട്ടികളില്‍ ആശ്ചര്യവും ഭാവനയും സഹാനുഭൂതിയും അറിവും വളര്‍ത്തുന്ന, അവര്‍ക്കെന്നും കൂട്ടാകുന്ന ലളിതമായൊരു കുഞ്ഞുനോവല്‍.
‘ഗൂഗിളിന്റെ പുത്രി ലില്ലിപ്പുട്ടി’. ശ്രീനി ബാലുശ്ശേരി. ടെല്‍ബ്രയ്ന്‍ ബുക്സ്. വില 104 രൂപ.
◾https://dailynewslive.in/ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു രോഗമായതിനാല്‍, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഇന്ത്യയില്‍ ഒരു നിശബ്ദ പകര്‍ച്ചവ്യാധിയാണ്. കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. തുടക്കത്തില്‍ ഇത് വ്യക്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കില്ല, പക്ഷേ പ്രമേഹവും പൊണ്ണത്തടിയും ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കരളിനെ കൊഴുപ്പ് ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍, കുറച്ച് സമയത്തിന് ശേഷം അത് വീക്കം ഉണ്ടാക്കുന്നു. ഇത് ഹെപ്പറ്റൈറ്റിസ് എന്നറിയപ്പെടുന്നു. ഇത് കരള്‍ തകരാറിലേക്കോ ലിവര്‍ സിറോസിസിലേക്കോ കാരണമാകും. പുകവലി, അള്‍ട്രാ-പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപയോഗം, നിഷ്‌ക്രിയത്വം എന്നിവയാണ് കരള്‍ രോഗത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളില്‍ ചിലത്. കരളിന് സാധാരണ രീതിയില്‍ കൊഴുപ്പുകള്‍ വിഘടിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍, അത് അതിനുള്ളില്‍ അവയെ സംഭരിക്കുകയും കൊഴുപ്പിന്റെ വര്‍ദ്ധനവ് അവസ്ഥയെ അനാരോഗ്യകരമാക്കുകയും ചെയ്യുന്നു. പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകള്‍ എന്നിവയും ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകുന്നു. മഞ്ഞപ്പിത്തം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വയറിനുള്ളില്‍ ദ്രാവകം പോലെയുള്ള വീക്കം, കാലുകളുടെ വീക്കം, ഫാറ്റി ലിവറിന്റെ ഫലമായുണ്ടാകുന്ന അനോറെക്സിയ എന്നിവയാണ് കരള്‍ തകരാറിന്റെ ലക്ഷണങ്ങള്‍. മറ്റ് ലക്ഷണങ്ങളില്‍ കടുത്ത ക്ഷീണം, അപ്രതീക്ഷിതമായ ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ എന്നിവ ഉള്‍പ്പെടുന്നു. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഫാറ്റി ലിവര്‍ രോഗം മാറ്റാന്‍ കഴിയും. പ്രതിരോധശേഷിയുള്ള അന്നജം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സഹായിക്കും. തവിട്ട് അരി, ബീന്‍സ്, ധാന്യ ബ്രെഡ് അല്ലെങ്കില്‍ പാസ്ത, ക്വിനോവ, കശുവണ്ടി, പയര്‍, വാഴപ്പഴം, ഓട്സ്, ഉരുളക്കിഴങ്ങ് എന്നിവയാണിവ. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിനുള്ള മറ്റൊരു പരിഹാരം വ്യായാമമാണ്. എല്ലാ ആഴ്ചയും 150 മിനിറ്റ് എയറോബിക് വ്യായാമങ്ങളും ശക്തി പരിശീലനവും നടത്തുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 87.06, പൗണ്ട് – 112.29, യൂറോ – 94.07, സ്വിസ് ഫ്രാങ്ക് – 98.07, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.18, ബഹറിന്‍ ദിനാര്‍ – 230.99, കുവൈത്ത് ദിനാര്‍ -282.51, ഒമാനി റിയാല്‍ – 226.16, സൗദി റിയാല്‍ – 23.21, യു.എ.ഇ ദിര്‍ഹം – 23.71, ഖത്തര്‍ റിയാല്‍ – 24.19, കനേഡിയന്‍ ഡോളര്‍ – 60.68.