261 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടര്‍ ടെസെറാക്ട് പുറത്തിറക്കി അള്‍ട്രാവൈലറ്റ്. 1.45 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ടെസെറാക്ടിന്റെ ആദ്യ 10,000 സ്കൂട്ടറുകള്‍ക്ക് തുടക്കകാല ഓഫറായി 1.20 ലക്ഷമാണ് വില. അടുത്തവര്‍ഷം ആദ്യപാദത്തില്‍ വാഹനത്തിന്റെ വിതരണം ആരംഭിക്കും. ടെസെറാക്ടിന്റെ ബാറ്ററിയുടെ വിശദാംശങ്ങള്‍ അള്‍ട്രാവൈലറ്റ് പുറത്തുവിട്ടിട്ടില്ല. അതേസമയം റോഞ്ച് 261 കിലോമീറ്റര്‍(ഐഡിസി) ആണെന്ന് അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 2.9 സെക്കന്‍ഡ് മതി. ചാര്‍ജിങിന് 100 രൂപ ചിലവാക്കിയാല്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യാനാവുമെന്ന വാഗ്ദാനവും അള്‍ട്രാവൈലറ്റ് നല്കുന്നു. പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്റര്‍. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 0-80 ശതമാനം ചാര്‍ജ് ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ചെയ്യാനാവും. റിവര്‍ ഇന്‍ഡിക്കു പുറമേ ഇന്ത്യന്‍ വിപണിയില്‍ 14 ഇഞ്ച് വീലുള്ള ഇലക്ട്രിക് സ്കൂട്ടറാണ് ടെസെറാക്ട്. റഡാര്‍ സൗകര്യവുമായി നിരത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ സ്കൂട്ടറെന്ന സവിശേഷതയുമുണ്ട്. ഡെസേര്‍ട്ട് സാന്‍ഡ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സോണിക് പിങ്ക് എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ടെസെറാക്ട് ലഭ്യമാണ്.
ടെസെറാക്ട് ഇവി പുറത്തിറക്കി അള്‍ട്രാവൈലറ്റ്
