◾https://dailynewslive.in/ സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. ഇന്നലെ ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തി. ഇന്ന് രാവിലെ 9 മണിയോടെ മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പി ബി അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിക്കും. ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വന്‍കിട നിക്ഷേപം ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ അടക്കം ചേര്‍ന്നാണ് നയരേഖ. മധുരയില്‍ ഏപ്രില്‍ 2 മുതല്‍ 6 വരെ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഇന്ന് മുതല്‍ 9 വരെയാണ് സംസ്ഥാന സമ്മേളനം.
◾
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 5 ലെ വിജയി : മൈഥിലി, ആദിനാട് സൗത്ത്, കാട്ടില്‍ക്കടവ് പോസ്റ്റ്, കരുനാഗപ്പള്ളി, കൊല്ലം*
◾https://dailynewslive.in/ മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ എസ്എഫ്ഐക്കെതിരെ പരോക്ഷ പരിഹാസവുമായി ജി. സുധാകരന്റെ കവിത. യുവതയിലെ കുന്തവും കൊടചക്രവും എന്ന പേരിലാണ് സുധാകരന്‍ കവിത എഴുതിയിരിക്കുന്നത്. ‘ഞാന്‍ നടന്നു പഠിച്ച വിപ്ലവ കലാസ്ഥാപനം കുറ്റക്കാരാല്‍ നിറയാന്‍ തുടങ്ങുന്നു, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാന്‍ ക്ഷമയില്ലാത്തവര്‍’ എന്നാണ് കവിതയിലൂടെ സുധാകരന്‍ പറയുന്നത്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിനു പിന്നാലെ ജി. സുധാകരനെ പരിഹസിച്ച് എസ്എഫ്ഐ നേതാവ് എ.എ. അക്ഷയ് രംഗത്തെത്തിയിരുന്നു. ഈ മണ്ണില്‍ ഇനിയും ആനേകായിരങ്ങള്‍ പുതിയ നേതൃത്വമായി ജനിക്കും, ഇത് തനിക്ക് ശേഷം ആരും വേണ്ട എന്ന് മര്‍ക്കട മുഷ്ടി ചുരുട്ടിയ നേതാവിനു മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്നായിരുന്നു അക്ഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനു പിന്നാലെയാണ് സുധാകരന്റെ കവിത പുറത്തുവരുന്നത്.
◾
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ വാളയാര്‍ കേസില്‍ സുപ്രധാന നീക്കവുമായി സിബിഐ കോടതിയില്‍. മരിച്ച പെണ്‍കുട്ടികളുടെ അമ്മയെയും, ഇളയ പെണ്‍കുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് സിബിഐ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. ആകെയുള്ള 9 കേസുകളില്‍ 6 എണ്ണത്തില്‍ അമ്മയെയും അച്ഛനെയും പ്രതി ചേര്‍ത്തതായി സിബിഐ കോടതിയെ അറിയിച്ചു.
◾https://dailynewslive.in/ പാലിയേറ്റീവ് പരിചരണം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ സേവനത്തിനായി തയ്യാറാക്കിയ ഒന്നാം ഘട്ട പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമ രൂപമാക്കി.
◾https://dailynewslive.in/ പത്താംക്ളാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചുളള വിവരങ്ങള്‍ അറിയാനായാണ് നീക്കം. താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. സൈബര്‍ പൊലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധനയും നടത്തി. ഷഹബാസിന്റെ ഫോണുള്‍പ്പെടെ സംഘം പരിശോധിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംസ്ഥാനതല പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 8ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്രയും മികവും പ്രകടമാക്കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് വനിതാ രത്ന പുരസ്‌കാരം നല്‍കും.
◾https://dailynewslive.in/ കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ ഇന്നലെ വൈകിട്ട് വെറ്റിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ആനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന പന്നിപ്പടക്കം കടിച്ചതാണ് മുറിവിന് കാരണമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ആനയുടെ അന്നനാളത്തിന് ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാന്‍ ആവാത്ത സ്ഥിതിയായിരുന്നു. പടക്കം പൊട്ടിയതിന്റെ ആഘാതത്തില്‍ പല്ലും നാക്കും ഉള്‍പ്പെടെ തകര്‍ന്നിരുന്നു.
◾https://dailynewslive.in/ ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലിയായി മദ്യവും പണവും ആവശ്യപ്പെട്ട കേസില്‍ എറണാകുളം മുന്‍ ആര്‍ടിഒ ജേഴ്സന് ജാമ്യം. കേസിലെ മറ്റു രണ്ടു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ജേഴ്സന്റെ റിമാന്‍ഡ് കാലാവധി തീരാനിരിക്കെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.ജേഴ്സന്‍ എറണാകുളം ആര്‍ടിഒ ആയിരിക്കെയാണ് ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലിയായി പണവും മദ്യവും ആവശ്യപ്പെട്ടത്.
◾https://dailynewslive.in/ പത്തുവര്‍ഷം മുന്‍പ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കാത്ത കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍. അവകാശികള്‍ക്ക് ക്ലെയിം അനുവദിക്കുന്ന കാര്യത്തില്‍ കമ്പനി രണ്ടുമാസത്തിനകം തീരുമാനം എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. വിഴിഞ്ഞം കടപ്പുറത്തുനിന്നും 2014 നവംബര്‍ 16-ന് കടലില്‍ പോയ പള്ളിത്തുറ പുരേടത്തില്‍ ബിജുവിനെയാണ് കാണാതായത്.
◾https://dailynewslive.in/ വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകളില്‍ കേരള ബാങ്കിന്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണ് നടപടി.
◾https://dailynewslive.in/ കാക്കനാട് തെങ്ങോട് ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകരെ സസ്പെന്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എന്‍.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്പെന്റ് ചെയ്തത്. അധ്യാപികയായ ആര്‍ എസ് രാജിയെയാണ് സ്ഥലം മാറ്റിയത്.
◾https://dailynewslive.in/ തിരുവനന്തപുരം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഗ്രീഷ്മ. ജി. ഗിരീഷിനെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ പാലക്കാട് അട്ടപ്പാടിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ കൊലപ്പെടുത്തി. അഗളി ഒസത്തിയൂരിലെ ഈശ്വരനെയാണ് മക്കളായ രാജേഷും, രഞ്ജിത്തും അടിച്ചു കൊലപ്പെടുത്തിയത്. നാട്ടുകാര്‍ അറിയിച്ചതിന്നെ തുടര്‍ന്നാണ് അഗളി പൊലീസെത്തി ഇവരെ പിടികൂടിയത്. മക്കള്‍ മദ്യലഹരിയിലായിരുന്നു.
◾https://dailynewslive.in/ കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തൊടുപുഴ സ്വദേശി ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.നിലവില്‍ കേസില്‍ നോബി മാത്രമാണ് പ്രതി. കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്.
◾https://dailynewslive.in/ മലപ്പുറത്ത് മയക്കുമരുന്ന് കേസുകളിലെ രണ്ട് പ്രതികളെ കാപ്പ ചുമത്തി തടവിലാക്കി. നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ ഗുണ്ടകളായ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, കല്പകഞ്ചേരി വൈലത്തൂര്‍ സ്വദേശി ജാഫറലി, എന്നിവരെയാണ് കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കായി കൈവശം വെച്ച കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് രണ്ട് പേരും.
◾https://dailynewslive.in/ കേരളത്തില്‍ പലയിടങ്ങളിലും സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്. ഇതിനൊപ്പം തന്നെ അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന പ്രത്യേക അറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കും. പാലക്കാട് ഇന്നലെ 38.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
◾https://dailynewslive.in/ യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. കൊലപാതക കുറ്റം ചുമത്തപ്പെട്ട മുഹമ്മദ് റിനാഷ് എ, മുരളീധരന്‍ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. യുഎഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയാണ് കേസ്. മുരളീധരന്‍ ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്. സാധ്യമായ എല്ലാ നിയമ സഹായവും നല്കിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
◾https://dailynewslive.in/ കന്നട യുവനടി രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെ മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവു. കേസില്‍ നിന്ന് സ്വയം അകലം പാലിക്കുന്നുവെന്നാണ് മാധ്യമങ്ങളോട് കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവു പ്രതികരിച്ചത്. നിലവിലെ സംഭവം വലിയ അപമാനവും ഞെട്ടലും നിരാശയും ഉണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹം വിശദമാക്കി.1850 പവന്‍ സ്വര്‍ണമാണ് യുവ നടിയില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയത്. 12 കോടിയിലേറെ വിലവരുന്ന സ്വര്‍ണമാണ് യുവനടി കടത്തിക്കൊണ്ട് വന്നത്.
◾https://dailynewslive.in/ സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത് ഏറെ ദിവസത്തെ നിരീക്ഷണത്തിനു ശേഷം. നടിയുടെ അടിക്കടിയുള്ള വിദേശയാത്രകളാണ് ഡിആര്‍ഐ സംഘത്തിനു സംശയമുണ്ടാക്കിയത്. 15 ദിവസത്തിനിടെ 4 തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഇതിനൊപ്പം എല്ലായാത്രയിലും നടി ഒരേവസ്ത്രമാണ്ധരിച്ചിരുന്നതെന്നതും സംശയത്തിനുകാരണമായി. നടിയുടെ സ്വര്‍ണക്കടത്തിനെ കുറിച്ച് ഡിആര്‍ഐക്ക് ചില രഹസ്യവിവരങ്ങളും ലഭിച്ചിരുന്നു.
◾https://dailynewslive.in/ സിഐഎസ്എഫിന്റെ 56-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ പടിഞ്ഞാറന്‍, കിഴക്കന്‍ കടല്‍ത്തീരങ്ങള്‍ ചുറ്റി സഞ്ചരിക്കുന്ന 6,553 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ റാലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. 14 സ്ത്രീകള്‍ ഉള്‍പ്പെടെ 125 സൈക്ലിസ്റ്റുകളാണ് പങ്കെടുക്കുന്നത്. മാര്‍ച്ച് 7 ന് ഗുജറാത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ഒരേസമയം സൈക്ലോത്തണ്‍ ആരംഭിക്കും. 25 ദിവസത്തെ പരിപാടിയില്‍ 11 സംസ്ഥാനങ്ങളിലൂടെ റാലി സഞ്ചരിക്കും.
◾https://dailynewslive.in/ ദില്ലി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ധ്യാനത്തില്‍. ഇന്നലെ തുടങ്ങിയ ധ്യാനം മാര്‍ച്ച് 15ന് അവസാനിക്കും. പഞ്ചാബിലെ ഹോഷിയാര്‍ പൂരില്‍ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് ധ്യാനം. അതേസമയം സുരക്ഷാ വാഹനങ്ങള്‍, ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍ തുടങ്ങി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കേജ്രിവാള്‍ പഞ്ചാബിലെത്തിയതെന്നും പൊതു ജനത്തിന്റെ പണം പഞ്ചാബ് സര്‍ക്കാര്‍ കെജ്രിവാളിന്റെ ധ്യാനത്തിനായി ധൂര്‍ത്തടിക്കുകയാണെന്നും ബി ജെ പി ദില്ലി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ ദില്ലി അംബേദ്കര്‍ സര്‍വ്വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് വിജയം. 45 സീറ്റില്‍ 24 സീറ്റും വിജയിച്ച എസ് എഫ് ഐ സര്‍വകലാശാല യൂണിയന്‍ ഭരണവും പിടിച്ചെടുത്തു. ആറു വര്‍ഷത്തിന് ശേഷം സര്‍വ്വകലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എസ് എഫ് ഐ അധികാരം പിടിച്ചെടുത്തത്.
◾https://dailynewslive.in/ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക അടുത്ത മാസം രണ്ടുമുതല്‍ പരസ്പര തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നുവെന്ന ആരോപണവുമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. അതേസമയം കടുത്ത നടപടികള്‍ എടുത്തത് കൊണ്ട് അനധികൃത കുടിയേറ്റം തടയാനായെന്നും ട്രംപ് അവകാശപ്പെട്ടു.
◾https://dailynewslive.in/ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്താനുള്ള യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി ചൈന. യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കില്‍ അവസാനംവരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്ന് ചൈന അറിയിച്ചു. വിരട്ടലും ഭീഷണിയും ചൈനയോട് വിലപ്പോവില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.
◾https://dailynewslive.in/ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവയുടെ വിതരണം ഇസ്രയേല്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ഗാസയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. അവശേഷിക്കുന്ന വസ്തുക്കള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് സന്നദ്ധപ്രവര്‍ത്തകര്‍.
◾https://dailynewslive.in/ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് എതിരാളി ന്യൂസീലന്‍ഡ്. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സടെത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഡേവിഡ് മില്ലറുടെ അപരാജിത സെഞ്ചുറിക്കും ന്യൂസിലാണ്ടിന്റെ വിജയത്തെ തടയാനായില്ല.
◾https://dailynewslive.in/ അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്. യു.എസ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്. ഇന്ത്യയില്‍ 85,698 അതിസമ്പന്നര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ 2024ല്‍ 4.4 ശതമാനം വര്‍ധനയാണുള്ളത്. യു.എസിലാണ് ഏറ്റവും കൂടുതല്‍ അതിസമ്പന്നരുള്ളത്. 9,05,413 ലക്ഷം പേര്‍. ആകെയുള്ള അതിസമ്പന്നരുടെ 38.7 ശതമാനവും യു.എസിലാണ്. ചൈനയില്‍ ഇത് 4.71 ലക്ഷമാണ്. ജര്‍മനി, കാനഡ, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് പിന്നിലാണ്. 2024ല്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ യു.എസില്‍ 5.2 ശതമാനം വര്‍ധനയുണ്ടായി. ഏഷ്യയിലും സമ്പന്നരുടെ എണ്ണത്തില്‍ അഞ്ചു ശതമാനത്തോളം വളര്‍ച്ചയുണ്ടായി. ആഫ്രിക്ക (4.7%), ഓസ്‌ട്രേലിയ (3.9%) എന്നിങ്ങനെയാണ് വര്‍ധന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായി. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 191 ആണ്.
◾https://dailynewslive.in/ പ്രശസ്ത നടന്‍ ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രം മാര്‍ച്ച് 14ന് പ്രദര്‍ശനത്തിനെത്തുന്നു. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈദി പേരടി, അഞ്ജന അപ്പുക്കുട്ടന്‍, കബനി, എല്‍സി സുകുമാരന്‍, രത്നാകരന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി വിമല്‍ നിര്‍വഹിക്കുന്നു. തോമസ് ഹാന്‍സ് ബെന്നിന്റെ വരികള്‍ക്ക് എ സി ഗിരീശന്‍ സംഗീതം പകരുന്നു.
◾https://dailynewslive.in/ തിയറ്റര്‍ റിലീസിന് പിന്നാലെ ഒടിടി റിലീസിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന ചില സിനിമകള്‍ ഉണ്ട്. ഒരു സിനിമ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞാണ് പല സിനിമകളും ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. എന്നാല്‍ മാസങ്ങളും വര്‍ഷങ്ങളും പിന്നിടുന്ന സിനിമകളും ഉണ്ടാകും. അത്തരത്തിലൊരു മമ്മൂട്ടി ചിത്രമുണ്ട്. ഇതൊരു മലയാള സിനിമ അല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അഖില്‍ അക്കിനേനി നായകനായി എത്തിയ ‘ഏജന്റ്’ ആണ് ആ ചിത്രം. മുന്‍പ് അഭ്യൂഹങ്ങള്‍ വന്നത് പോലെ സോണി ലിവ്വിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 14ന് സ്ട്രീമിംഗ് ആരംഭിക്കും. ഇക്കാര്യം അറിയിച്ച് കൊണ്ട് ട്രെയിലറും സോണി ലിവ്വ് പുറത്തുവിട്ടിട്ടുണ്ട്. തിയറ്റര്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷം തികയാന്‍ ഇരിക്കെയാണ് ഏജന്റ് ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
◾https://dailynewslive.in/ മാരുതി സുസുക്കി സെലേറിയോയ്ക്ക് കിഴിവ് പ്രഖ്യാപിച്ച് കമ്പനി. ചെറുതും സ്മാര്‍ട്ട് ഹാച്ച്ബാക്കുമാണ് ഈ കാര്‍. അതിന്റെ രൂപകല്‍പ്പനയും സവിശേഷതകളും കാരണം, ഇതിന് മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. സുരക്ഷയ്ക്കായി ഇപ്പോള്‍ ആറ് എയര്‍ബാഗുകള്‍ കൂടിയുണ്ട് എന്നതാണ് സെലേരിയോയുടെ പ്രത്യേകത. ഈ മാസം ഈ കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ 80,000 രൂപ വരെ കിഴിവ് ലഭിക്കും. എഎംടി വേരിയന്റിന് 80,000 രൂപയും സിഎന്‍ജി വേരിയന്റിന് 75,000 രൂപയും കിഴിവ് കമ്പനി നല്‍കുന്നു. ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 5.64 ലക്ഷം രൂപയാണ്. മാര്‍ച്ച് 31 വരെ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കും. സെലേറിയോയ്ക്ക് കെ10സി ഡ്യുവല്‍ജെറ്റ് 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. ഇത് ഒരു സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റത്തോടൊപ്പമാണ് വരുന്നത്. ഈ എഞ്ചിന്‍ 66 ബിഎച്പി കരുത്തും 89 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
◾https://dailynewslive.in/ കാലം ദേശങ്ങളുടെ പേരും ദേശങ്ങള്‍വരെയും എഴുതിമായ്ക്കാറുണ്ട്. മുന്‍പ് ചിറമണ്ണൂര്‍ എന്നു പേരായ ദേശം ഇന്ന് ഷൊര്‍ണൂരായി. പല ദേശങ്ങളും പഴയ പേരുകള്‍ ചികഞ്ഞെടുത്തപ്പോള്‍ ഷൊര്‍ണൂരിന് പഴയ പേരിലേക്കു മടങ്ങാനായില്ല. ഈ പേരുമാറ്റത്തിന്റെ പഴയകാല വഴികളിലൂടെ ഷൊര്‍ണൂരിന്റെ ദേശസംസ്‌കൃതി തേടിയുള്ള ഒരു കവിയുടെ ഗവേഷണസഞ്ചാരമാണിത്. അപരിചിതകാലത്തില്‍നിന്ന് വര്‍ത്തമാനകാലത്തേക്കു മെല്ലെ ചൂളം വിളിച്ചെത്തുന്ന ഈ ചരിത്രത്തീവണ്ടിയില്‍ കയറി നമുക്കും യാത്ര ചെയ്യാം. ‘ചിറമണ്ണൂര്‍ ടു ഷൊര്‍ണൂര്‍’. വി.എം ഗിരിജ. മനോരമ ബുക്സ്. വില 490 രൂപ.
◾https://dailynewslive.in/ കേരളത്തില്‍ ഹൃദ്രോഗങ്ങളും ഹൃദയസ്തംഭനങ്ങളും വര്‍ധിച്ചുവരുന്നതാണ് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരാണ് ഹൃദ്രോഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത്. അടുത്തിടെ കേരള സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഓക്സിജന്‍ ലഭ്യത കുറയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയുന്നതിന് നിര്‍ണായകമായ പ്രോട്ടീന്‍ കണ്ടെത്തി. ഹൃദയത്തില്‍ ഓക്സിജന്‍ കുറയുന്ന ഘട്ടത്തില്‍ ഹൃദയകോശങ്ങളിലെ പ്രധാന പ്രോട്ടീനായ ആക്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചുകൊണ്ട് ഹൃദയത്തിന് സംരക്ഷണം നല്‍കാമെന്ന് ടോക്സിക്കോളജി ആന്റ് ഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കോശങ്ങളുടെ ഘടന നിലനിര്‍ത്തുന്ന പ്രോട്ടീന്‍ ആണ് ആക്ടിന്‍. കാരി മത്സ്യത്തെ (കല്ലേല്‍ മുട്ടി) ഉപയോഗിച്ചായിരുന്നു ഗവേഷണം. സാധാരണ മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തരീക്ഷ വായുവില്‍ അടങ്ങിയ ഓക്സിജനും കല്ലേല്‍ മുട്ടി എന്ന മത്സ്യത്തിന്റെ അതിജീവനത്തിന് പ്രധാനമാണ്. അന്തരീക്ഷ വായു ലഭ്യത കുറയ്ക്കുമ്പോള്‍ ഇവയുടെ ഹൃദയത്തിനുണ്ടാകുന്ന മാറ്റങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഓക്സിജന്‍ കുറവുള്ള സഹാചര്യത്തില്‍ വായു ശ്വസിക്കുന്ന മത്സ്യങ്ങളുടെ ഹൃദയത്തില്‍ മൈറ്റകോണ്‍ട്രിയല്‍ ഊര്‍ജ്ജസ്വലത, സെല്ലുലാര്‍ സിഗ്നലിങ്, ഘടനാപരമായ സമഗ്രത എന്നിവ നിലനിര്‍ത്തുന്നതില്‍ ആക്ടിന്‍ എന്ന പ്രോട്ടീന്റെ നിര്‍ണായക പങ്ക് പഠനം ചൂണ്ടിക്കാണിക്കുന്നു. സമ്മര്‍ദം അനുഭവപ്പെടുമ്പോഴാണ് ഹൃദയത്തില്‍ ഓക്സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥയുണ്ടാകുന്നത്. കോശങ്ങളുടെ സ്ഥിരതയെ സഹായിക്കുന്ന ആക്ടിന്‍ എന്ന പ്രോട്ടീന്റെ പ്രവര്‍ത്തനം ലഘൂകരിച്ചാല്‍ മരണം തടയാനാകുമെന്നാണ് കണ്ടെത്തല്‍.
*ശുഭദിനം*
*കവിത കണ്ണന്‍*
പ്രശസ്തനായ ഒരു രാഷ്ട്രത്തലവനോട് പത്രപ്രവര്‍ത്തകന്‍ ചോദിച്ചു: താങ്കളുടെ വിജയത്തിന്റെ രഹസ്യം എന്താണ്? അദ്ദേഹം പറഞ്ഞു: പരാജിതരും അവരുടെ പരാജയവും. അതെങ്ങനെ? പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ജീവിതത്തില്‍ പരാജയപ്പെട്ടവരെ കാണുമ്പോഴെല്ലാം അവരുടെ പരാജയത്തിന് കാരണമെന്തെന്ന് ഞാന്‍ അന്വേഷിക്കാറുണ്ട്. അവര്‍ക്ക് പറ്റിയ തെറ്റുകള്‍ എനിക്കുണ്ടാകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. തോല്‍വിയുടെ കാരണങ്ങളെ ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും തോല്‍വിയെ ഇല്ലാതാക്കാം. പലപ്പോഴും നമ്മുടെ തെറ്റായ മനോഭാവത്തിന്റെയും ശീലങ്ങളുടേയും പ്രതിഫലനമായിരിക്കും നമുക്ക് ജീവിതത്തില്‍ സംഭവിക്കുന്ന പരാജയങ്ങള്‍. നമ്മുടെയുള്ളിലെ കുറവുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ പ്രതിഫലനം ഉണ്ടാവുക തന്നെ ചെയ്യും. പ്രയത്‌നിക്കുന്നതിന്റെ ഫലം ചിലപ്പോള്‍ അപ്പോള്‍ തന്നെ കാണാന്‍ സാധിച്ചില്ലെന്ന് വരും. ക്ഷമ കൈവിടാതെ പ്രയത്‌നം തുടരുകയാണ് അവിടെ ചെയ്യേണ്ടത്. ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടായത് കൊണ്ട് ഒരാള്‍ പരാജയപ്പെട്ടെന്ന് പറയാനാകില്ല. എന്നാല്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് തളര്‍ന്നിരിക്കുകയാണെങ്കില്‍ അയാള്‍ പരാജിതനായി എന്ന് പറയാം. ഏതൊരു കര്‍മമവും ചെയ്യുമ്പോഴും വിജയവും പരാജയവും കടന്നുവരാം. പരാജയപ്പെട്ടാല്‍ ഭയക്കാതെ വീണ്ടും പ്രയത്‌നം തുടര്‍ന്നുകൊണ്ടേയിരിക്കുക – ശുഭദിനം.