ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണകാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കാന്‍സര്‍. എല്ലാം വര്‍ഷവും ഫെബ്രുവരി 4-ന് ലോക കാന്‍സര്‍ ദിനം ആചരിക്കുന്നു. 40 ശതമനത്തോളം കാന്‍സര്‍ മരണങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങള്‍, പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയിലൂടെ തടയാനാകും. പുകവലിയും മോശം ഭക്ഷണക്രമവുമാണ് കാന്‍സറിന്റെ കാര്യത്തില്‍ സാധാരണയായി സംശയിക്കപ്പെടുന്നതെങ്കിലും. മറ്റ് നിരവധി കാര്യങ്ങളും കാന്‍സറിന് കാരണമാകുന്നുണ്ട്. കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന അഞ്ച് അപ്രതീക്ഷിത ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സംസ്കരിച്ച മാംസം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് കൊളോറെക്ടല്‍ കാന്‍സര്‍. വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഫ്താലേറ്റുകള്‍, ബെന്‍സീന്‍ തുടങ്ങിയ ചില ക്ലീനിങ് സപ്ലൈകളില്‍ കാണപ്പെടുന്ന രാസവസ്തുക്കള്‍ രക്താര്‍ബുദം, ലിംഫോമ തുടങ്ങിയ കാന്‍സറുകള്‍ക്ക് കാരണമായെക്കാം. കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് പുകവലിക്കുണ്ട്. എന്നാല്‍ വായു മലിനീകരണത്തിനും ഇതിന് തുല്യമായി കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാം. സൂക്ഷ്മ കണികകളും വായുവിലെ മറ്റ് മലിനീകരണ വസ്തുക്കളും പുകവലിക്കാത്തവരില്‍ പോലും ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബീഫ്, പന്നിയിറച്ചി, മട്ടന്‍ തുടങ്ങിയ ചുവന്ന മാംസം അമിതമായി കഴിക്കുന്നത് വന്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. കൂടാതെ ഇത് അന്നനാളം, കരള്‍, ശ്വാസകോശം എന്നിവയിലെ കാന്‍സര്‍ വരാനുള്ള സാധ്യത 20 ശതമാനം മുതല്‍ 60 ശതമാനം വരെ വര്‍ധിപ്പിക്കും. മൊബൈന്‍ ലാപ്ടോപ്പ് തുടങ്ങിവയുടെ അമിത ഉപയോഗം കാന്‍സര്‍ സാധ്യത ഇരട്ടിപ്പിക്കുന്നു. മെലാറ്റോണിന്‍ ഉത്പാദനം തടയുന്നത് സ്തന, പ്രോസ്റ്റേറ്റ് കാന്‍സറുകളുടെ സാധ്യത വര്‍ധിപ്പിക്കും.