കവിതയെഴുത്തിന്റെ യാന്ത്രികാഘോഷങ്ങളില് നിന്ന് സ്വയം മാറിനില്‍ക്കാനും ഏകാന്തതയുടെ നീലാംബരങ്ങളില് ദീര്‍ഘദൃഷ്ടി പതിപ്പിക്കാനും മതിര ബാലചന്ദ്രന് നിയോഗമുണ്ടായിരിക്കുന്നു. വിളക്കും താലപ്പൊലിയുമെടുക്കാതെ, ഏത് മേളപ്പദത്തെയും ജീവസ്പന്ദത്തിലലിയിക്കാന് ബാലചന്ദ്രന് ശിക്ഷണം ലഭിച്ചിരിക്കുന്നു. നാളത്തെ സൂര്യോദയം ഇന്നേ അസ്തമിച്ചു പോകുന്ന അപചയത്തെ, അട്ടഹാസമില്ലാതെ പ്രതിരോധിക്കുന്ന സാംസ്കാരികയുദ്ധത്തിലാണ് കവി ഏര്‍പ്പെടുന്നത്. ‘അമ്മതണല്മരം’. മതിര ബാലചന്ദ്രന്. സൈന്ധവ ബുക്സ്. വില 142 രൂപ.