◾https://dailynewslive.in/ വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലില്‍ വീണ്ടും പ്രതിസന്ധി. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്.
◾https://dailynewslive.in/ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെ 6.44നായിരുന്നു പൊമ്പലമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ചത്. പൊന്നമ്പലമേട്ടില്‍ മൂന്നു തവണയാണ് മകരവിളക്ക് തെളിഞ്ഞത്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 14 ലെ വിജയി : ശ്രേയസ് സന്ദീപ്, ഭരണിക്കാവ് സൗത്ത് പി.ഒ, മാവേലിക്കര, ആലപ്പുഴ*
◾https://dailynewslive.in/ പീച്ചി ഡാം റിസര്‍വോയറില്‍ വീണ മൂന്നാമത്തെ പെണ്‍കുട്ടിയും മരിച്ചു. പട്ടിക്കാട് മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16) ആണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവെ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് എറിന്‍.
◾https://dailynewslive.in/ യു.ജി.സി.ചട്ടങ്ങള്‍ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലകള്‍ പൊതു സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി സര്‍വകലാശാലയില്‍ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*
class="selectable-text copyable-text false x117nqv4">പുളിമൂട്ടില്‍ സില്‍ക്‌സ്**നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിന്റെ നാടകീയ നീക്കം. അവര്‍ക്കും ജയില്‍ മോചിതരാകാന്‍ സാധിച്ചാലേ താനും ജയിലില്‍ നിന്ന് പുറത്തിറങ്ങൂവെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കില്‍ ഒപ്പിടാന്‍ തയാറാകാതിരിക്കുകയാണെന്നാണ് വിവരം. നിലവില്‍ കാക്കനാട് ജയിലിലാണ് ബോബി ചെമ്മണ്ണൂര്‍ ഉള്ളത്.
◾https://dailynewslive.in/ ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നല്‍കുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോടീശ്വരനായ ആളെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നത് തന്നെ സന്തോഷമുണ്ട് എന്നും അവര്‍ പറഞ്ഞു .
◾https://dailynewslive.in/ പത്തനംതിട്ട പീഢനക്കേസില്‍ 44 പ്രതികള്‍ ഇതുവരെ അറസ്റ്റിലായതായി ഡിഐജി അജിത ബീഗം. 15 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവരില്‍ രണ്ട് പ്രതികള്‍ വിദേശത്താണെന്നും ഇവരെ പിടികൂടാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അജിത ബീഗം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️
ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പത്തനംതിട്ട പീഡന കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം 44 ആയി.
◾https://dailynewslive.in/ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് കുടുംബം. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലിസിന്റെ തീരുമാനം.
◾https://dailynewslive.in/ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെ പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ വലിയ പുരോഗതി. ഉമ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിയ മന്ത്രി ആര്‍.ബിന്ദുവിനോടും തന്റെ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും നിറഞ്ഞ ചിരിയോടെ വീഡിയോ കോളില്‍ സംസാരിക്കുന്ന വീഡിയോ ആണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. നിലവില്‍ നല്ല ആശ്വാസമുണ്ടെന്നും വരുന്ന അസംബ്ലി സമ്മേളനത്തില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും മന്ത്രി കാണാന്‍ വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഉമ തോമസ് വീഡിയോയില്‍ പറയുന്നുണ്ട്.
◾https://dailynewslive.in/ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന നിയമസഭ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
◾https://dailynewslive.in/ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആധുനിക സൗകര്യങ്ങളോട് കൂടിയ മൈക്രോബയോളജി ലാബ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കണ്ണാശുപത്രിയ്ക്ക് സമീപം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ക്യാമ്പസിലുള്ള ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലാബിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്കാണ്.
◾https://dailynewslive.in/ മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹര്‍ഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നഷ്ടപരിഹാരം തേടി പരാതി നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത് കേള്‍ക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് പോയി. വനിതാ കമ്മീഷന്‍ ഇപ്പോഴും നിയമ സഹായത്തിന് തയ്യാറെന്നും പി സതീദേവി വിശദീകരിച്ചു.
◾https://dailynewslive.in/ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍ അകപ്പെട്ട് റഷ്യന്‍ സേനയുടെ ഭാഗമായി തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റണ്‍ധീര്‍ ജെയ്സ്വാള്‍ പ്രസ്താവന ഇറക്കിയത്.
◾https://dailynewslive.in/ നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസില്‍ പരാതി നല്‍കി.
◾https://dailynewslive.in/ ശബരിമലയില്‍ സുരക്ഷിതമായ മകരജ്യോതി ദര്‍ശനം പൂര്‍ത്തിയാക്കി ലക്ഷങ്ങള്‍ മലയിറങ്ങി. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളിലായിരുന്നു മകരവിളക്ക് നടന്നത്. മന്ത്രി വി.എ9. വാസവന്റെ നേതൃത്വത്തില്‍ പൊലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പുകളുടെയും ആസൂത്രണവും മുന്നൊരുക്കങ്ങളും കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞതോടെ മകരവിളക്ക് ദര്‍ശനം സുഗമമായതിനൊപ്പം തുടര്‍ന്നുള്ള തിക്കും തിരക്കും ഒഴിവാക്കാനും സാധിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
◾https://dailynewslive.in/ മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും. രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് ലക്ഷ്യം. പരിപാടി രാവിലെ 9 ന് ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
◾https://dailynewslive.in/ മുസ്ലിംലീഗും സമസ്തയിലെ ഒരുവിഭാഗം നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമവായ ശ്രമം പാളി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ഫൈസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞെങ്കിലും 24 മണിക്കൂറിനകം ഇരുവിഭാഗം നേതാക്കളും പരസ്പരം തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. ഉമര്‍ ഫൈസിയുടെ നേതൃത്വത്തിലെത്തിയ നേതാക്കള്‍ സാദിഖലി തങ്ങളോട് ഖേദം പ്രകടിപ്പിച്ചെങ്കിലും പൊതുസമൂഹത്തോട് ഇക്കാര്യം പറഞ്ഞില്ലെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചുവെന്ന് പറഞ്ഞ ഉമര്‍ ഫൈസി മുക്കം, ആരോടും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും അല്ലാഹുവിനോട് മാത്രമേ മാപ്പ് പറയൂവെന്നുമാണ് പ്രതികരിച്ചത്.
◾https://dailynewslive.in/ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലുള്ള പോക്‌സോ കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല. നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്.
◾https://dailynewslive.in/ സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും പരിഗണനക്കുവരും. റിയാദ് ക്രിമിനല്‍ കോടതിയില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണനക്കുവരുമ്പോള്‍ റഹീമിന്റെ ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
◾https://dailynewslive.in/ കര്‍ണാടകയിലെ വിജയപുരയില്‍ തന്റെ നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇതില്‍ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. പതിമൂന്ന് മാസം പ്രായമുള്ള ഇരട്ടകളായ ആണ്‍കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
◾https://dailynewslive.in/ മഹാ കുംഭമേളയുടെ രണ്ടാം ദിനത്തിലെ അമൃത സ്നാനത്തില്‍ ശ്രദ്ധേയമായി നാഗ സന്യാസിമാരുടെ സാന്നിധ്യം. ത്രിവേണി സംഗമത്തിന് സമീപം നാഗ സന്യാസിമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയുധ പ്രകടനം കാഴ്ചവെച്ചും ഡമരു വായിച്ചും നാഗ സന്യാസിമാര്‍ തീര്‍ത്ഥാടകരെ വിസ്മയിപ്പിച്ചു. രണ്ടാം ദിനമായ ഇന്ന് രാവിലെ ഏഴ് മണിയോടെ മാത്രം ഒരു കോടിയോളം പേര്‍ സ്‌നാനത്തില്‍ പങ്കെടുത്തെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ ആകെ മൂന്ന് കോടി പേര്‍ സ്‌നാനത്തിന് എത്തിയിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ദിനത്തില്‍ ഒന്നരകോടി പേരാണ് സ്‌നാനത്തില്‍ പങ്കെടുത്തത്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂര്‍ണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീന്‍ കുമാര്‍ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
◾https://dailynewslive.in/ പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യന്‍ സര്‍ക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ അവിടുത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഖോ ഖോ ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 175-18 നാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണ കൊറിയയെ തകര്‍ത്തുവിട്ടത്.
◾https://dailynewslive.in/ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ ടീം അംഗങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍പ്പേര്‍ത്താനുള്ള നീക്കവുമായി ബിസിസിഐ. ഒന്നര മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ രണ്ട് ആഴ്ചയ്ക്കപ്പുറം കളിക്കാര്‍ക്കൊപ്പം താമസിക്കാന്‍ ഭാര്യമാരെയും കാമുകിമാരെയും അനുവദിക്കില്ലെന്നും ടീം ബസുകളില്‍ താരങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഉയര്‍ന്നു. ഡിസംബറില്‍ 2.37 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. നവംബറില്‍ ഇത് 1.89 ശതമാനമായിരുന്നു. 2023 ഡിസംബറില്‍ 0.86 ശതമാനമായിരുന്ന സ്ഥാനത്താണ് വര്‍ധന. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞിട്ടും ഫാക്ടറി ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഡിസംബറില്‍ 8.47 ശതമാനമായാണ് താഴ്ന്നത്. നവംബറില്‍ ഇത് 8.63 ശതമാനമായിരുന്നു. ഉരുളക്കിഴങ്ങിന്റെ വിലയാണ് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത്. ഉള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 93.20 ശതമാനമാണ് ഉരുളക്കിഴങ്ങിന്റെ വിലക്കയറ്റ നിരക്ക്. പച്ചക്കറി വിലക്കയറ്റത്തില്‍ വലിയ മാറ്റമില്ല. നവംബറില്‍ 28.65 ശതമാനമാണ് വിലക്കയറ്റനിരക്ക്. നവംബറില്‍ ഇത് 28.57 ശതമാനമായിരുന്നു. ഫാക്ടറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം 2.14 ശതമാനമായാണ് ഉയര്‍ന്നത്. നവംബറില്‍ ഇത് രണ്ടു ശതമാനം മാത്രമായിരുന്നു. അതേസമയം ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് നാലുമാസത്തെ താഴ്ന്ന നിലയില്‍ എത്തി. ഡിസംബറില്‍ 5.22 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് താഴ്ന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നാലുശതമാനത്തിന് മുകളില്‍ തന്നെയാണ് പണപ്പെരുപ്പനിരക്ക് എന്നത് ആശങ്ക കുറയ്ക്കുന്നില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ സന്തോഷ് കീഴാറ്റൂര്‍, അഡ്വക്കേറ്റ് ഷുക്കൂര്‍, മോനിഷ മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുരു ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ‘1098’ (ടെന്‍ നയന്‍ ഏയ്റ്റ് ) ട്രെയിലര്‍ എത്തി. ചിത്രം ജനുവരി 17ന് തിയറ്ററുകളിലെത്തും. മെറ്റാമോര്‍ഫോസിസ് മൂവി ഹൗസിന്റെ ബാനറില്‍ സി ജയചിത്രയാണ് ചിത്രം നിര്‍മിക്കുന്നത്. ചൈല്‍ഡ് ഹെല്‍പ്ലൈനിലേക്ക് ഒരു അജ്ഞാത ഫോണ്‍ കാള്‍ വരുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ യാത്ര തുടങ്ങുന്നത്. ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാര്‍ത്ഥിയെ ഗ്രാമീണ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വ്യക്തമായ കാരണമില്ലാതെ പുറത്താക്കുന്നു. ഇതിനെതിരെ ചൈല്‍ഡ് ലൈനിന് പരാതി ലഭിക്കുകയും അവര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. അന്വേഷണത്തില്‍ സാമൂഹികവും രാഷ്ട്രീയവുമായ ചില കാരണങ്ങള്‍ കണ്ടെത്തുകയും വിദ്യാര്‍ത്ഥിയെ പുറത്താക്കിയതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആകാംക്ഷഭരിതമായ മുഹൂര്‍ത്തങ്ങളിലേക്കാണ് കാഴ്ചക്കാരെ കൂട്ടികൊണ്ടുപോവുന്നത്.
◾https://dailynewslive.in/ തിയറ്ററില്‍ വമ്പന്‍ വിജയം നേടിയതിനു പിന്നാലെ ‘റൈഫിള്‍ ക്ലബ്ബ്’ ഒടിടിയിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫല്‍ക്‌സിലൂടെയാണ് റിലീസിന് എത്തുന്നത്. ജനുവരി 16 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ക്രിസ്മസ് റിലീസായി ഡിസംബര്‍ 19നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫിയും ഒരുക്കിയത്. ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിലെത്തിയത്. ബോളിവുഡ് നടന്‍ അനുരാഗ് കശ്യപ് ഉള്‍പ്പടെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയും ചിത്രത്തിലുണ്ട്.
◾https://dailynewslive.in/ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി അതിന്റെ പ്രീമിയം എസ്യുവി ട്യൂസോണ്‍ 2025 പതിപ്പിന്റെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ ട്യൂസണിന്റെ എല്ലാ വേരിയന്റുകളുടെയും വില 10,000 രൂപ മുതല്‍ 25,000 രൂപവരെ ഉയര്‍ന്നു. ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, ഈ വര്‍ധന 0.86% വരെയാണ്. ഹ്യൂണ്ടായ് ട്യൂസണില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷന്‍ ലഭിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആണ് ഒരെണ്ണം. ഈ എഞ്ചിന്‍ പരമാവധി 186 ബിഎച്ച്പി കരുത്തും 416 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. ഈ എഞ്ചിന്‍ പരമാവധി 156 യവു കരുത്തും 192 ചാ ന്റെ പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. കാറിന്റെ രണ്ട് എഞ്ചിനുകളും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 29.02 ലക്ഷം മുതല്‍ 35.94 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് ട്യൂസണിന്റെ എക്‌സ് ഷോറൂം വില.
◾https://dailynewslive.in/ ആദിമവംശങ്ങളുടെമേല്‍ നടന്ന രക്തപങ്കിലമായ കൊളോണിയല്‍ അധിനിവേശത്തില്‍ അസ്തമിച്ചുപോയ ഒരു ഗോത്രത്തിന്റെ കഥയാണ് തൈമയും കൊളംബസ്സും. കരീബിയന്‍ ദ്വീപസമൂഹത്തിലേക്ക് കൊളംബസ് നടത്തിയ കടന്നുകയറ്റത്തിന്റെ നടുക്കുന്ന ചരിത്രമാണിത്. തന്റെ വംശം ചോരപ്പുഴയില്‍ അവസാനിക്കുന്നതിന് സാക്ഷിയാകേണ്ടിവരുന്ന തൈമ എന്ന ആദിമഗോത്രയുവതിയും നൂറ്റാണ്ടുകള്‍ക്കിപ്പുറം ആ വംശത്തിന്റെ അവസാനകണ്ണിക്കുവേണ്ടി അന്വേഷിച്ചലയുന്ന എബ്രഹാം എന്ന അര്‍ദ്ധമലയാളിയും. രണ്ടു കാലങ്ങളിലായി ആദിമഗോത്രങ്ങളുടെ നിഷ്‌കളങ്കമായ കീഴടങ്ങലിന്റെയും സമ്പൂര്‍ണ്ണനാശത്തിന്റെയും ഉദ്വേഗപൂര്‍ണ്ണവും ദുരന്തഭരിതവുമായ കഥ. കെ.വി. പ്രവീണിന്റെ ഏറ്റവും പുതിയ നോവല്‍. ‘തൈമയും കൊളംബസ്സും’. മാതൃഭൂമി. വില 238 രൂപ.
◾https://dailynewslive.in/ 30 വയസ്സിന് മുന്‍പ് തന്നെ തലയില്‍ നര കയറിയാല്‍ പലരും കുറ്റപ്പെടുത്താറുള്ളത് അവരുടെ മാതാപിതാക്കളെയാണ്. കഷണ്ടി പോലെ നരയും ജനിതകമായി കൈമാറി കിട്ടാറുണ്ട്. എന്നാല്‍ പാരമ്പര്യം മാത്രമാകില്ല അകാല നരയുടെ പിന്നില്‍. പോഷണത്തിലെ കുറവുകളും സമ്മര്‍ദ്ദവുമെല്ലാം അകാല നരയിലേക്ക് നയിക്കാം. മുടി നരയ്ക്കാതിരിക്കാന്‍ സഹായിക്കുന്ന മെലാനിനെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കല്‍സ് എന്ന അസ്ഥിര തന്മാത്രകളും നരയ്ക്ക് കാരണമാകാറുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളും അവയെ നിര്‍വീര്യമാക്കുന്ന ആന്റി ഓക്‌സിഡന്റുകളും തമ്മിലുള്ള സന്തുലനമില്ലായ്മയ്ക്ക് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് എന്ന് വിളിക്കും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് നരയ്ക്ക് മാത്രമല്ല മുടിയിഴകള്‍ക്ക് നാശവും ഉണ്ടാക്കാമെന്ന് ജേണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തിലെ അമിത സമ്മര്‍ദ്ദത്തോടുള്ള പ്രതികരണമായി ശരീരം കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതും മുടിയുടെ നിറം കെടുത്താം. പുകവലി, പാരിസ്ഥിതിക മലിനീകരണം, മോശം ഭക്ഷണരീതി എന്നിവയും നരയ്ക്ക് പിന്നിലുണ്ടാകാമെന്ന് പഠനങ്ങള്‍ പറയുന്നു. വൈറ്റമിന്‍ ബി12, ഡി3, കോപ്പര്‍, അയണ്‍ തുടങ്ങിയ പോഷണങ്ങള്‍ ഭക്ഷണം വഴിയോ സപ്ലിമെന്റുകള്‍ വഴിയോ ശരീരത്തിലെത്തുന്നത് നരയുടെ സാഹചര്യം കുറയ്ക്കും. യോഗ, ധ്യാനം, പ്രാണായാമം പോലുള്ളവ മനസ്സിനെ ശാന്തമാക്കി കോര്‍ട്ടിസോള്‍ തോത് കുറയ്ക്കുന്നതും ഫലം ചെയ്യും. ബെറി പഴങ്ങള്‍, നട്‌സ്, ചീര എന്നിങ്ങനെ ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ഭക്ഷണം ഫ്രീ റാഡിക്കലുകളെ കുറയ്ക്കുന്നത് വഴിയും നരയെ പ്രതിരോധിക്കും. പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നരയുടെ വേഗം കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തെ പോലെ മുടിയെയും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നതും ഫലം ചെയ്യും. നിത്യവും മസാജും വെള്ളവുമൊക്കെയായി ശിരോചര്‍മ്മത്തില്‍ രക്തയോട്ടം ഉറപ്പാക്കി അതിനെ ആരോഗ്യകരമായി സൂക്ഷിക്കുന്നതും നരയുടെ വേഗം കുറയ്ക്കും. എന്നാല്‍ പാരമ്പര്യമായി ലഭിക്കുന്ന അകാല നരയെ പ്രതിരോധിക്കാന്‍ ഇത് കൊണ്ടൊന്നും സാധിക്കില്ല.
*ശുഭദിനം*
*കവിത കണ്ണന്‍*
1971ല്‍ അമേരിക്കയിലെ കൊറിഗോണിലെ പോട്‌ലാന്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കരോലിന്‍ ഡേവിഡ്‌സന്‍ എന്ന 25 വയസ്സുളള ഒരു പെണ്‍കുട്ടി പുലരുവോളം തന്റെ മുന്നിലെ കാന്‍വാസില്‍ സ്‌കെച്ചിങ്ങില്‍ ഇരിക്കുകയാണ്. ഒരു ലോഗോ വരക്കാനാണ് ശ്രമം. ദിവസങ്ങളായി അവള്‍ തന്റെ മനസ്സില്‍ വിരിഞ്ഞ ആശയത്തിന് ഒരു രൂപം സൃഷ്ടിക്കാനുളള ശ്രമത്തിലാണ്. ലോഗോ വരക്കാനായി ഏല്‍പ്പിച്ച കമ്പനി ഓണറുടെ നിര്‍ദ്ദേശങ്ങളായിരുന്നു അവളുടെ ചിന്തയില്‍ നിറയെ. ചലനാത്മകതയുണ്ടാകണം, വൈബ്രന്റാകണം, സിംപിളായിരിക്കണം, ഒരു വരമാത്രമേ ആകാവൂ.. നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ നീണ്ടു. പിറ്റേന്നാണ് അവള്‍ക്ക് ആ ലോഗോ കമ്പനിക്ക് മുമ്പില്‍ അവതരിപ്പിക്കേണ്ടത്. നീണ്ട 17 മണിക്കൂര്‍ ഒറ്റയിരുപ്പില്‍ ഇരുന്ന്, നേരം പുലര്‍ന്നപ്പോഴേക്കും നാലഞ്ച് സെക്ച്ചുകള്‍ അവള്‍ പൂര്‍ത്തിയാക്കി. കമ്പനിയിലെത്തി ഇവ അവതരിപ്പിച്ചു. അതില്‍ വളവുളള ഒരു വര, കമ്പനിയുടെ ഫൗണ്ടര്‍ ഫില്‍നൈറ്റ് തിരഞ്ഞെടുത്തു. എന്നിട്ടയാള്‍ പറഞ്ഞു: സത്യത്തില്‍ എനിക്കിത് ഇഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, ചിലപ്പോള്‍ കുറച്ച് ദിവസം കഴിയുമ്പോള്‍ എന്നെയത് ആകര്‍ഷിക്കുമായിരിക്കും. നമുക്ക് നോക്കാം… ഗ്രീക്ക് പുരാണത്തിലെ ഭാഗ്യദേവതയുടെ ചിറകിനെ ആധാരമാക്കിയാണ് കരോളിന്‍ ആ ലോഗോ വരച്ചത്. ആ ലോഗോ പിറന്ന് 50 ആണ്ടുകള്‍ക്കിപ്പുറം ബ്രാന്റിന്റെ പേര് പോലും പറയാതെ , ലോകത്തെ ഏത് കോണിലുമുളള ഏത് കൊച്ചുകുട്ടിക്കും തിരിച്ചറിയുന്ന തരത്തില്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമുളള ലോഗോ ആയി കരോലിന്റെ ആ വര മാറിയിരുന്നു.. അന്ന് 35 ഡോളറായിരുന്നു ആ ലോഗോയുടെ മൂല്യം. എന്നാല്‍ ഇന്ന് ആ ലോഗോയുടെ മാത്രം മൂല്യം 26 ബില്യണ്‍ ഡോളര്‍ അഥവാ രണ്ട് ലക്ഷം കോടി രൂപ. അതെ നൈക്കി! ലോക പ്രശസ്ത ബ്രാന്‍ഡായ നൈക്കിയുടെ ലോഗോ പിറന്ന വഴിയായിരുന്നു ഇത്! ലോകത്തെ മാറ്റിമറിച്ചതെന്തും, അതൊരു ആശയമാകട്ടെ, വിപ്ലവമാകട്ടെ, ബ്രാന്റാകട്ടെ, പ്രൊഡക്ടാകട്ടെ, എന്തും തുടങ്ങുന്നത് ഒരു സ്പാര്‍ക്കിലാണ്.. അത് എങ്ങിനെ കത്തിപ്പടരുമെന്നോ, ആളിപ്പടരുമെന്നോ ഒരു നിശ്ചയവുമില്ലാതിരുന്ന സമയത്താണ് ആ ആശയത്തിന്റെ പിറവി.. മനസ്സിലെ ആശയങ്ങളെ വളരാന്‍ അനുവദിക്കുക.. ഒരുപക്ഷേ, അത് നാളെ, ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറിയേക്കാം – ശുഭദിനം.