തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ സന്ദർശിച്ചു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്നും,കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും വിജയൻ്റെ മരുമകൾ പറഞ്ഞു. അച്ഛൻ വിശ്വസിച്ച പാർട്ടിക്കൊപ്പമാണ് തങ്ങളുമെന്നും ബാധ്യത ഉൾപ്പെടെ ഏറ്റെടുക്കുമെന്ന് നേതാക്കൾ വന്നു കണ്ടു ഉറപ്പു നൽകിയെന്ന് വിജയൻ്റെ മകനും വ്യക്തമാക്കി.