നിര്‍മിത ബുദ്ധി ഏജന്റ്സ് ഈ വര്‍ഷം മുതല്‍തന്നെ തൊഴിലാളികളായി അണിനിരക്കുമെന്ന് ഓപണ്‍ എ.ഐ മേധാവി സാം ആള്ട്ട്മാന്. സ്വന്തമായി തീരുമാനമെടുക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിവുള്ള സ്വതന്ത്ര പ്രോഗ്രാമുകളോ സിസ്റ്റങ്ങളോ ആണ് എ.ഐ ഏജന്റുമാര്‍. ‘ഈ വര്‍ഷം തന്നെ എ.ഐ ഏജന്റ്സ് കമ്പനിയുടെ തൊഴില്‍ ശക്തിയുടെ ഭാഗമായി മാറും. അതിലൂടെ കമ്പനികളുടെ ഔട്ട്പുട്ട് തന്നെ മാറ്റിമറിക്കും’ – ആള്ട്ട്മാന് ബ്ലോഗില്‍ കുറിച്ചു. എ.ഐ ഏജന്റ്സിനു പുറമെ കൂടുതല്‍ സ്മാര്‍ട്ടായ എ.ഐ സിസ്റ്റംസ് ഉടന്‍ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സൂപ്പര്‍ ഇന്റലിജന്‍സ് എന്നാണ് അദ്ദേഹം ഇവയെ വിശേഷിപ്പിക്കുന്നത്. ‘ഏജന്റുകള്ക്കപ്പുറം, സൂപ്പര്‍ ഇന്റലിജന്‍സ് എന്ന വാക്കിനെ അന്വര്‍ഥമാക്കുന്ന സംവിധാനങ്ങളിലേക്കാണ് ഞങ്ങള്‍ നോക്കുന്നത്. അവക്ക് ചെയ്യാന്‍ കഴിയാത്തതായി എന്തുണ്ട് എന്നാണ് അറിയാനുള്ളത്. ഇതുവഴി ശാസ്ത്ര കണ്ടുപിടിത്തങ്ങളില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നുറപ്പ്’ -അദ്ദേഹം വിശദീകരിക്കുന്നു.
നിര്‍മിത ബുദ്ധി ഏജന്റ്സ് ഈ വര്‍ഷം തന്നെ!
