സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. തണ്ടേലിന്റെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. നമോ നമ ശിവായ ഗാനത്തിന്റെ വീഡിയോ പ്രൊമായാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍കര്‍ണിയും ഹരിപ്രിയും ആണ് ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത്. സായ് പല്ലവി നായികയാകുമ്പോള്‍ നാഗചൈതന്യയാണ് ചിത്രത്തിലെ നായകന്‍.