പ്രാന്തവത്കരിക്കപ്പെട്ടവരും അതിസാധാരണക്കാരുമായ സ്ത്രീകളുടെ അസാധാരണജീവിതങ്ങളെ പകര്‍ത്തിയെഴുതിയ പതിനൊന്നു കഥകളുടെ സമാഹാരം. സ്ത്രൈണമായ കാഴ്ചകളുടെ സൂക്ഷ്മതയും ആഴവും ഈ കഥകളില്‍ വെളിപ്പെടുന്നു. ചെറുതും വലുതുമായ സംഭവങ്ങളെ ജീവിതയാത്രയോടു ചേര്‍ത്ത് കോര്‍ത്തെടുക്കുന്ന അന്യാദൃശമായ ആഖ്യാനപാടവം ഇവിടെ കാണാം. സ്ത്രീയുടെ ഹൃദയരഹസ്യങ്ങളുടെ വാതില്‍ തുറക്കുമ്പോള്‍ വെളിപ്പെടുത്തുന്ന കാഴ്ചകളും സുഗന്ധങ്ങളും ദുര്‍ഗ്ഗന്ധങ്ങളും നിറയുന്നതാണ് ഈ കഥകള്‍. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫിന്റെ ശ്രദ്ധേയമായ കഥാസമാഹാരം. ‘ഒരു പരമരഹസ്യത്തിന്റെ ഓര്‍മ്മയ്ക്ക്’. മാതൃഭൂമി. വില 119 രൂപ.