രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോര്‍ജ്, ജോഹാന്‍ എം ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ്ഡെയില്’. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് പുറത്തെത്തി. ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി എച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ തോമസ് ടി ജെ നിര്‍വ്വഹിക്കുന്നു. സംഗീതം ഫ്രാന്‍സിസ് സാബു, എഡിറ്റിംഗ് രതീഷ് മോഹനന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഹോചിമിന്‍, മേക്കപ്പ് രജീഷ് ആര് പൊതാവൂര്‍, ആര്‍ട്ട് ശ്രീകുമാര്‍ ആലപ്പുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നവാസ് അലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അയൂബ് ചെറിയ, റെനീസ് റഷീദ്, സൗണ്ട് മിക്സിംഗ് ആന്റ് ഡിസൈനിംഗ് ആശിഷ് ജോണ്‍ ഇല്ലിക്കല്‍, സംവിധാന സഹായികള്‍ ഹരീഷ്കുമാര്‍ വി, ആല്ബിന് ജോയ്.