◾https://dailynewslive.in/ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസായിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മുതല്‍ 2014 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓര്‍മ്മയാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയായും ലൈസന്‍സ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.
◾https://dailynewslive.in/ അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ജനനം.1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഒക്സ്ഫോഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളേജില്‍നിന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി. ഫീസ് നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ കോളേജ് പഠനം മുടങ്ങിയ അമൃത്സറിലെ ഗലിബറി വാലിയിലെ സാധാരണ വിദ്യാര്‍ഥി പ്രധാനമന്ത്രി വസതിയായ റേസ്‌ഹോഴ്‌സ് റോഡിലെ ഏഴാം നമ്പര്‍ വീട്ടിലേക്കെത്തിയത് കഠിനാധ്വാനത്തിന്റെ വിയര്‍പ്പു രുചിച്ചാണ്.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 26 ലെ വിജയി : ശബരീഷ്, തയ്യൂര്‍, എരുമപ്പെട്ടി, തൃശൂര്‍*
◾https://dailynewslive.in/ ഇന്ത്യയിലെ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍ സിങ് റിസര്‍വ് ബാങ്ക് ഗവര്‍ണറായും രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടറായും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായും നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായും രാജ്യസഭാ പ്രതിപക്ഷ നേതാവായും യുജിസി അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ: ഗുര്‍ശരണ്‍ കൗര്‍. മക്കള്‍: ഉപിന്ദര്‍ സിങ്, ദമന്‍ സിങ്, അമൃത് സിങ്.
◾https://dailynewslive.in/ പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചുവെന്നും വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം രാജ്യത്തെ കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റി മറിച്ച നേതാവായിരുന്നു മന്‍മോഹനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഉപദേഷ്ടാവിനെയും വഴികാട്ടിയെയും തനിക്ക് നഷ്ടപ്പെട്ടെന്നും അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മന്‍മോഹന്‍ സിങ്ങെന്നും അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനിന്ന നേതാവാണ് മന്‍മോഹന്‍ സിങെന്ന് പ്രിയങ്ക ഗാന്ധി എംപി പ്രതികരിച്ചു. മന്‍മോഹന്‍ സിങ് 1991ല്‍ അവതരിപ്പിച്ച രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കിയ ബജറ്റ് ഒരു നാഴികക്കല്ല് ആണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. തന്റെ ഭരണകാലത്തുടനീളം പാവപ്പെട്ടവരോട് അദ്ദേഹത്തിന് വലിയ സഹാനുഭൂതി ഉണ്ടായിരുന്നുവെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ പാവങ്ങള്‍ക്ക് അനുകൂലമായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുവെന്നും മുന്‍ ധനമന്ത്രി പി.ചിദംബരം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്ങെന്നും തന്റെ രാഷ്ട്രീയജീവിതത്തില്‍ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരനായ രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളുമായ ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവായിരുന്നു മന്‍മോഹന്‍ സിംഗ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം. സംസ്‌കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്നത്തെ എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം.
◾https://dailynewslive.in/ മലയാള സാഹിത്യത്തിന്റെ കുലപതി എംടി വാസുദേവന്‍ നായര്‍ക്ക് യാത്രാമൊഴിയേകി സാംസ്‌കാരിക കേരളം. മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ആരാധകരും സ്നേഹിതരും അടക്കം ആയിരങ്ങള്‍ എംടിക്ക് അന്ത്യയാത്രാമൊഴിയേകി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ അന്ത്യാഞ്ജലികള്‍ക്ക് ശേഷം സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതി അര്‍പ്പിച്ച് പൊലീസ് സേന അദ്ദേഹത്തിന് വിട നല്‍കി.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മലയാളി മനസ്സുകളില്‍ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഒ ആര്‍ കേളുവും, മലയാളത്തിന്റെ അക്ഷര പുണ്യമായിരുന്നു എം ടിയെന്ന് മന്ത്രി എംബി രാജേഷും അനുസ്മരിച്ചു. എംടിക്ക് കോഴിക്കോട് നിത്യസ്മാരകം വേണമെന്ന് എംകെ രാഘവന്‍ എംപിയും തൃത്താലയുടെ സ്വകാര്യ അഹങ്കാരമായിരുന്നു എംടിയെന്ന് വിടി ബല്‍റാമും അനുസ്മരിച്ചു. മറ്റൊരാളുമായും താരതമ്യം ചെയ്യാന്‍ സാധിക്കാത്ത വ്യക്തിത്വമാണ് എംടി വാസുദേവന്‍ നായരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേര്‍പാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന് നികത്താന്‍ ആവാത്ത നഷ്ടമാണ് എംടിയുടെ വിയോഗത്തിലുടെ സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും അനുസ്മരിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും എംടിയുടെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും മോദി എക്സില്‍ കുറിച്ചു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവന്‍ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, മലയാളത്തിനപ്പുറം വായനക്കാരെ സ്വന്തമാക്കിയ എഴുത്തുകാരനാണ് എംടിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അനുസ്മരിച്ചു.
◾https://dailynewslive.in/ മഴ തോര്‍ന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോള്‍ തന്റെ മനസിലെന്ന് നടന്‍ മോഹന്‍ലാലും, കോടിക്കണക്കിന് മനുഷ്യര്‍ക്ക് നാഥനില്ലാതായെന്ന് എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണനും എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ചു.
◾https://dailynewslive.in/ എംടിയുടെ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭന്‍. തന്നെപ്പോലെയല്ല എംടിയെന്നും എംടിയുടെ ലോകം വിശാലമാണെന്നും ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ലെന്നും ടി പത്മനാഭന്‍ അനുസ്മരിച്ചു. മലയാളത്തെ സംബന്ധിച്ച് ഒരു കാലം നിശ്ചലമായെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ അനുസ്മരിച്ചു .
◾https://dailynewslive.in/ പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധവുമായി വയനാട് കളക്ടറേറ്റിലേക്ക് ദുരന്തബാധിതര്‍ പ്രതിഷേധ പ്രകടനം നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയിലുണ്ടായ വ്യാപക പിഴവുകള്‍ വിവാദമായിരിക്കെയാണ് ദുരന്തബാധിതര്‍ പരസ്യ പ്രതിഷേധം നടത്തിയത്. അതേസമയം വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
◾https://dailynewslive.in/ കോണ്‍ഗ്രസ് സംഘടനാ നേതൃതലത്തില്‍ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ബെലഗാമില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തകസമിതിയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചളുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൂടുതല്‍ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം. അതേസമയം കേരളത്തില്‍ തിരികെ ഭരണത്തിലെത്താന്‍ കര്‍ണാടക മോഡല്‍ രാഷ്ട്രീയ നീക്കം നടത്താനും തീരുമാനമായിട്ടുണ്ട്.
◾https://dailynewslive.in/ തിരുവനന്തപുരത്തെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2024 ല്‍ മാത്രം 23 ആത്മഹത്യകള്‍ നടന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീര്‍ഥാടനകാലമെന്നു ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താന്‍ ശബരിമല സന്നിധാനത്തു സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. ഒരുലക്ഷത്തിലേറെ തീര്‍ഥാടകര്‍ വന്ന ദിവസമുണ്ടായിട്ടും ഒരാള്‍ പോലും ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടത്. ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
◾https://dailynewslive.in/ ക്ഷേമപെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ, സര്‍വ്വേ വകുപ്പില്‍ 38 പേരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം. കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവര്‍ക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമെന്ന് പരാതി. നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നടിയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
◾https://dailynewslive.in/ തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കര്‍ണാടക സ്വദേശിയായ പന്തല്‍ ജോലിക്കാരന്‍ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിന്റെ ഇരുമ്പ് തൂണ്‍ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയില്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നു.
◾https://dailynewslive.in/ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. അതോടൊപ്പം കോണ്‍ഗ്രസിന് 2023-24ല്‍ 288.9 കോടി രൂപയാണ് ലഭിച്ചത്. മുന്‍ വര്‍ഷം ഇത് 79.9 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്.
◾https://dailynewslive.in/ പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയര്‍ ഷോകള്‍ നിരോധിച്ച നടപടി പിന്‍വലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുഗുസിനിമാ പ്രതിനിധി സംഘത്തോട് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല.
◾https://dailynewslive.in/ ഹിന്ദു ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മുക്തമാക്കാന്‍ വിഎച്ച്പി രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദേ. ജനുവരി അഞ്ചിന് വിജയവാഡയില്‍ നിന്ന് പ്രചാരണ പരിപാടി തുടങ്ങും. ക്ഷേത്ര വരുമാനം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വിശ്വാസികളായ ഹിന്ദുക്കളെ മാത്രം ക്ഷേത്രങ്ങളില്‍ ജോലിക്ക് നിയമിക്കുകയെന്നും അടക്കം മുദ്രാവാക്യങ്ങളുമായാണ് പ്രചാരണം നടത്തുന്നത്.
◾https://dailynewslive.in/ ഡിഎംകെ സര്‍ക്കാര്‍ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്രതത്തിന് ഇന്ന് തുടക്കം. ചെന്നൈയിലെ വീടിന് മുന്നില്‍ സ്വന്തം ശരീരത്തില്‍ 6 തവണ അടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങുന്നത്. വ്രതം പൂര്‍ത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസ് സര്‍ക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ തങ്ങള്‍ക്കെതിരേ നിലപാടെടുത്ത അജയ് മാക്കനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ഇന്ത്യാ സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.യെ സഹായിക്കാനുള്ള നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി നേതാക്കള്‍ ആരോപിച്ചു.
◾https://dailynewslive.in/ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുല്‍ ചൂണ്ടിക്കാട്ടി. ബെലഗാവില്‍ നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ കാനഡയിലെ 260 കോളജുകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തല്‍. സ്റ്റുഡന്റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയില്‍ എത്തിക്കുന്നത്. എന്നിട്ട് ഇന്ത്യക്കാരെ കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടത്തിവിടുകയാണെന്നും ഇഡി കണ്ടെത്തി. മൂന്ന് വര്‍ഷം മുമ്പ് ഒരു കുടുംബത്തിലെ നാല് പേര്‍ യുഎസ്-കാനഡ അതിര്‍ത്തിയില്‍ കൊടും തണുപ്പില്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇഡിയുടെ കണ്ടെത്തല്‍.
◾https://dailynewslive.in/ സൈബര്‍ ആക്രമണം നേരിട്ട ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താളംതെറ്റി. ലഗേജ് ചെക്ക് ഇന്‍ സംവിധാനത്തിലും പ്രശ്നങ്ങള്‍ നേരിട്ടു. എന്നാല്‍ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിച്ചതായി വിമാനക്കമ്പനി പിന്നീട് അറിയിച്ചു. എന്നാല്‍ വിമാനം റദ്ദാക്കേണ്ടി വരികയോ വലിയ തോതിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ ഇറാനില്‍ ആദ്യ വനിതാ വിമാനം പറന്നിറങ്ങി. ‘ഇറാന്‍ ബാനൂ’ (ഇറാന്‍ ലേഡി) എന്ന് പേരിട്ടിരിക്കുന്ന അസെമാന്‍ എയര്‍ലൈന്‍സിന്റെ വനിതാ വിമാനം ഇറാനിലെ മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പറന്നിറങ്ങിയത്. ഇറാനിലെ ആദ്യ വനിതാ പൈലറ്റ് ക്യാപ്റ്റന്‍ ഷഹ് റസാദ് ഷംസാണ് വിമാനം പറത്തിയത്. വിമാനത്തില്‍ 110 വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
◾https://dailynewslive.in/ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. ബാര്‍മാല്‍ ജില്ലയിലെ നാല് പോയിന്റുകളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. മൂന്ന് വീടുകളില്‍ ബോംബാക്രമണം ഉണ്ടായി. ഒരു വീട്ടില്‍ ഉണ്ടായിരുന്ന 18 പേര്‍ കൊല്ലപ്പെട്ടു. മറ്റൊരു വീട്ടിലെ മൂന്ന് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും താലിബാന്‍ വക്താവ് അറിയിച്ചു.
◾https://dailynewslive.in/ കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനം അബദ്ധത്തില്‍ റഷ്യ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകര്‍ന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്.
◾https://dailynewslive.in/ ബോര്‍ഡര്‍-ഗവാസ്‌കര്‍ ക്രിക്കറ്റ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന നിലയിലാണ്. അരങ്ങേറ്റം കുറിച്ച 19കാരനായ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ (60) കൂടാതെ ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലെബുഷെയ്ന്‍ (72) സ്റ്റീവന്‍ സ്മിത്ത് (68*) എന്നിവരും അര്‍ദ്ധ സെഞ്ചുറി നേടി.
◾https://dailynewslive.in/ ബോക്‌സിങ് ഡേ ടെസ്റ്റിനിടെ അരങ്ങേറ്റക്കാരനായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനമാണ് കോലിക്ക് പിഴയായി വിധിച്ചിരിക്കുന്നത്. സംഭവത്തില്‍ താരത്തിന് മത്സര വിലക്ക് ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ശിക്ഷ, പിഴയില്‍ ഒതുങ്ങുകയായിരുന്നു. കോലിക്ക് ഒരു ഡീമെറിറ്റ് പോയന്റും ലഭിച്ചു. 19കാരനായ കോണ്‍സ്റ്റാസ് ആത്മവിശ്വാസത്തോടെ കളിക്കുമ്പോഴാണ് കോലി വന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചത്.
◾https://dailynewslive.in/ നവംബര്‍ മാസത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് റെക്കോഡ് വളര്‍ച്ച. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ് എയര്‍ എന്നീ കമ്പനികളാണ് പ്രധാനമായും ഈ കുതിപ്പില്‍ മുന്നില്‍ നിന്നത്. ഈ മൂന്ന് എയര്‍ലൈനുകളിലുമായി 1.25 കോടി യാത്രക്കാരാണ് ആഭ്യന്തര യാത്ര നടത്തിയത്. ഒരു മാസത്തില്‍ ഒരു കോടി യാത്രക്കാരുമായി പറന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയെന്ന സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്‍ഡിഗോ. നവംബറില്‍ ഒരു കോടി യാത്രക്കാരാണ് ഇന്‍ഡിഗോ ഉപയോഗിച്ചത്. ഇതില്‍ 90 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരായിരുന്നു. കമ്പനിയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. വിസ്താര എയര്‍ലൈനുമായുള്ള ലയനം എയര്‍ ഇന്ത്യക്ക് നേട്ടമായി. നവംബറില്‍ 34.7 ലക്ഷം പേരാണ് എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിലുമായി യാത്ര ചെയ്തത്. 30 ലക്ഷത്തില്‍ കൂടുതല്‍ യാത്രക്കാരെ ഒരു മാസത്തില്‍ എയര്‍ഇന്ത്യക്ക് ലഭിക്കുന്നത് ആദ്യമാണ്. 6.74 ലക്ഷം യാത്രക്കാരുമായി പറന്ന ആകാശ എയറാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്. 2024 മെയ് മാസത്തിലെ 6.64 ലക്ഷം യാത്രക്കാരുടെ എണ്ണത്തെയാണ് മറികടന്നത്.
◾https://dailynewslive.in/ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണന്‍ കെ എം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ഒരുമ്പെട്ടവന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. സുധീഷ്, ഐ എം വിജയന്‍, സുനില്‍ സുഖദ, സിനോജ് വര്‍ഗ്ഗീസ്, കലാഭവന്‍ ജിന്റോ, ശിവദാസ് കണ്ണൂര്‍, ഗൗതം ഹരിനാരായണന്‍, സുരേന്ദ്രന്‍ കാളിയത്ത്, സൗമ്യ മാവേലിക്കര, അപര്‍ണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രം ജനുവരി മൂന്നിന് പ്രദര്‍ശനത്തിനെത്തും. സുജീഷ് ദക്ഷിണകാശി, ഗോപിനാഥ് പാഞ്ഞാള്‍ എന്നിവര്‍ ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. കെ എല്‍ എം സുവര്‍ദ്ധന്‍, അനൂപ് തൊഴുക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്പ്യാര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാര്‍, ബേബി കാശ്മീര എന്നിവരാണ് ഗായകര്‍.
◾https://dailynewslive.in/ കേരള ബോക്‌സ് ഓഫിസിനെ അമ്പരപ്പിച്ച് ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’. അഞ്ച് ദിവസത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഭീകര വയലന്‍സുമായാണ് എത്തിയത്. ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമാണ് മാര്‍ക്കോ എന്നാണ് പറയപ്പെടുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പുള്ള ചിത്രമായി എത്തിയ ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു. ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത ‘മിഖായേല്‍’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയത്. മിഖായേലില്‍ നിവിന്‍ പോളിയുടെ വില്ലന്‍ കഥാപാത്രമായിരുന്നു മാര്‍ക്കോ. രവി ബസ്‌റൂര്‍ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കി. കലൈ കിങ്‌സണ്‍, സ്റ്റണ്ട് സില്‍വ, ഫെലിക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
◾https://dailynewslive.in/ ബി വൈ ഡി യുടെ ഇലക്ട്രിക് കാര്‍ ആറ്റോ 3 സ്വന്തമാക്കി സംഗീതസംവിധായകന്‍ ബിജിബാല്‍. 33.99 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വിലയാരംഭിക്കുന്നത്. പുതു എസ് യു വിയുടെ ഡെലിവറി സ്വീകരിക്കുന്നതിനായി ബിജിബാലിനൊപ്പം മക്കളായ ദേവദത്തും ദയയുമുണ്ടായിരുന്നു. ബിവൈഡിയുടെ ഇപ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. രാജ്യാന്തര വിപണിയില്‍ 49.92 കിലോവാട്ട്അവര്‍, 60.48 കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ടു ബാറ്ററി പാക്കുകളുണ്ടെങ്കിലും ഇന്ത്യയില്‍ 60.48 കിലോവാട്ട്അവര്‍ മാത്രമാണുള്ളത്. ഒറ്റചാര്‍ജില്‍ 512 കിലോമീറ്ററാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. കൂടുതല്‍ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് ആറ്റോ 3യില്‍ ഉള്ളത്. 240 ബിഎച്ച്പി കരുത്തും 310 എന്‍എം ടോര്‍ക്കും നല്‍കുന്ന പെര്‍മനന്റ് മാഗ്‌നെറ്റ് സിങ്ക്രനസ് മോട്ടറാണ്. 1,6801,750 കിലോഗ്രാം ഭാരമുള്ള ഈ എസ്യുവി 7.3 സെക്കന്‍ഡ് കൊണ്ട് 0100കിമീ വേഗത്തിലെത്തും. രണ്ടു ബാറ്ററി പായ്ക്കുകളുണ്ടാകും.
◾https://dailynewslive.in/ ജീവിതത്തെ ആസകലം വാരിപ്പുണരുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സാമാഹാരം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പിന്നിട്ട വഴികളും ഹൃദയത്തില്‍ പാര്‍പ്പുറപ്പിച്ച മനുഷ്യരും മനസ്സില്‍ ആഞ്ഞു കൊത്തിയ അനുഭവങ്ങളും ചേതോഹരമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിടര്‍ന്നു നില്‍ക്കുന്നു. ‘മുത്തശ്ശിമാരുടെ രാത്രി’. എം.ടി വാസുദേവന്‍ നായര്‍. കറന്റ് ബുക്സ്. തൃശൂര്‍. വില 180 രൂപ.
◾https://dailynewslive.in/ ആരാണ് തിളങ്ങുന്ന ചര്‍മം ആഗ്രഹിക്കാത്തത്. പ്രായമാകുന്തോറും ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനം കുറയുന്നു. ഇത് ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാനും ചുളിവുകള്‍ പ്രത്യക്ഷപ്പെടാനും കാരണമാകുന്നു. എന്നാല്‍ പ്രായമായാലും ശരീരത്തില്‍ കൊളാജന്റെ ഉല്‍പാദനം പ്രകൃതിദത്തമായി വര്‍ധിപ്പിക്കാനും ചര്‍മം യുവത്വമുള്ളതാക്കാനും ചില ട്രിക്കുകളുണ്ട്. കൊളാജന്‍ ഉല്‍പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ സി. എന്നാല്‍ വിറ്റാമിന്‍ സി ഭക്ഷണത്തിലൂടെ മാത്രമേ ശരീരത്തിന് ലഭിക്കൂ. അതിനാല്‍ വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍, സിലാന്‍ട്രോ, കാപ്‌സിക്കം തുടങ്ങിവ ഡയറ്റില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ കൂടാതെ വിറ്റാമിന്‍ സി സെറം ഉപയോഗിക്കുന്നതും ചര്‍മത്തില്‍ കൊളാജന്‍ ഉല്‍പാദനം കൂട്ടാന്‍ സഹായിക്കും. ജിന്‍സെങ് വേരില്‍ നിന്നുണ്ടാക്കുന്ന ഒരു ഹെര്‍ബല്‍ ചായയാണ് ജിന്‍സെങ് ചായ. ഇതില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൊറിയക്കാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഹെര്‍ബല്‍ ചായ ആന്റി-ഓക്സിഡന്റുകളുടെ കലവറയാണ്. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. കൂടാതെ ശരീരവീക്കം കുറയ്ക്കാനും ചര്‍മത്തെ യുവത്വമുള്ളതാക്കാനും സഹായിക്കും. ട്രീന്‍ ടീ, ബ്ലൂബെറി, കറുവപ്പട്ട പോലെ ആന്റി-ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയവ ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി യുവത്വമുള്ളതാക്കാന്‍ സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യവും കൊളാജന്‍ ഉല്‍പാദനവും മെച്ചപ്പെടുത്താന്‍ റെക്റ്റിനോളും കരാറ്റെനോയിഡുകളും സഹായിക്കുന്നു. ചീര, മധുരക്കിഴങ്ങ്, മത്തങ്ങ, കാരറ്റ്, മീനെണ്ണ പോലുള്ള വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അവിടെ സംവാദം നടക്കുകയാണ്. ഗുരു ശിഷ്യരോട് ചോദിച്ചു: നിങ്ങള്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാളുടെ കൈതട്ടി ചായ തുളുമ്പിപോയി. എന്തുകൊണ്ടാണ് ചായ തുളുമ്പിയത്? മറ്റൊരാളുടെ കൈതട്ടിയതുകൊണ്ട്: ശിഷ്യരിലൊരാള്‍ പറഞ്ഞു. ഗുരു പറഞ്ഞു: അല്ല, കപ്പില്‍ ചായയുളളതുകൊണ്ട്. ആ കപ്പില്‍ നാരങ്ങവെള്ളം ആയിരുന്നുവെങ്കില്‍ അതായിരിക്കും പുറത്തേക്ക് വരിക.. ഇനി ആ കപ്പിലൊന്നുമില്ലെങ്കില്‍ എത്ര കൈതട്ടിയാലും ഒന്നും പുറത്തേക്ക് വരികയുമില്ല. ജീവിതത്തിലെ അപ്രതീക്ഷിതമായ ഉലച്ചില്‍ ആളുകളുടെ സ്വഭാവം പുറത്ത് കൊണ്ടുവരും. ആരും അകത്തും പുറത്തും ഒരുപോലെയല്ല. പ്രദര്‍ശനസാധ്യതയുളളയിടങ്ങളില്‍ സ്വയം വികൃതമാകാന്‍ ആരും ഇഷ്ടപ്പെടുകയില്ല. അസാധാരണ സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോഴറിയാം അകകാമ്പ് എന്താണെന്ന്. പിടിച്ചുകുലുക്കിയവരെയല്ല, ഇളകിമറിഞ്ഞപ്പോള്‍ തുളുമ്പിപ്പോയവയെയാണ് നിരീക്ഷിക്കേണ്ടത്. കുലുക്കം ഇല്ലാതാക്കാനോ കുലുക്കിയവരെ അപ്രത്യക്ഷമാക്കാനോ നമുക്ക് കഴിയില്ല. ജീവിതം പ്രതിസന്ധിയിലാകുമ്പോഴറിയാം എന്തൊക്കെ തുളുമ്പി പുറത്തേക്ക് വരുന്നുണ്ട് എന്നത്! ജീവിതം നമുക്ക് ചില ഒഴിഞ്ഞകപ്പുകള്‍ കൈമാറും. അതില്‍ എന്തെല്ലാമാണ് നിറയ്ക്കുന്നത് എന്നത് നമ്മിലോരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്. എന്താണ് നിറച്ചത് അത് പുറത്തേക്കൊഴുകും. പുറത്തേക്ക് വരുന്നത് അശുദ്ധമാണെങ്കില്‍ നാം അകം വൃത്തിയാക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു – ശുഭദിനം.