ഈ കഥകളും അനുഭവങ്ങളും ആത്മീയതയുടെ മുനമ്പുകളില്‍നിന്ന് മിസ്റ്റിക്കുകള്‍ നടത്തുന്ന പ്രഖ്യാപനങ്ങളാണ്. അവ കഥകളാണ്. എന്നാല്‍ അവ കഥകളല്ലതാനും. അവ കാര്യങ്ങളാണ്. കാര്യങ്ങളുടെ കാര്യമാണ്. അവ ജീവിതപാഠങ്ങളാകുന്നത് അതുകൊണ്ടാണ്. അത് ഉപദേശമായും മാര്‍ഗ്ഗനിര്‍ദ്ദേശമായും ആത്മീയാചാര്യന്മാര്‍ വെളിപ്പെടുത്തുന്നു. ആ വെളിപ്പെടുത്തലുകള്‍ വെളിപാടുകളുടെ സഞ്ചയമാണ്. അനുഭവങ്ങളുടെ സിന്ദൂരച്ചെപ്പിലൊളിപ്പിച്ചുവെച്ച അദ്ധ്യായങ്ങള്‍ക്കാവാത്ത കുറുങ്കവിതയാണ്. ആയിരം വാക്കുകള്‍ക്ക് വരയ്ക്കാനാവാത്ത അകപ്പൊരുളിന്റെ നിറചിത്രമാണ് ഇവിടെ പുറത്തുവരുന്നത്. ജീവിതത്തിന്റെ അകപ്പൊരുള്‍ കണ്ടെത്തുന്ന 100 മിസ്റ്റിക് കഥകളുടെ സമാഹാരം. ‘100 ധ്യാനകഥകള്‍’. പുനരാഖ്യാനം – സലാം എലിക്കോട്ടില്‍. മാതൃഭൂമി. വില 144 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan