ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവിയായ അയോണിക് 9നെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഹ്യുണ്ടായ് അയോണിക് 9 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ല്‍ അരങ്ങേറ്റം കുറിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അയോണിക് 9 ന്റെ വില്‍പ്പന 2025 ന്റെ ആദ്യ പകുതിയില്‍ ദക്ഷിണ കൊറിയയിലും വടക്കേ അമേരിക്കയിലും ആരംഭിച്ചേക്കും. ഹ്യുണ്ടായ് അയോണിക് 9 ന് 110.3 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഉണ്ട്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 620 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 19 ഇഞ്ച് ചെറിയ ചക്രങ്ങളുള്ള ഈ കാറിന് 400വി, 800വി ചാര്‍ജിംഗ് ശേഷിയുണ്ട്. സുരക്ഷയ്ക്കായി, 10 എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍, മൂന്നാം നിര യാത്രക്കാര്‍ക്ക് ലോഡ് ലിമിറ്റര്‍ എന്നിവയുണ്ട്. ഇതിന് ഡിജിറ്റല്‍ സൈഡ് മിററുകളുള്ള പതിപ്പുകളുണ്ട്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan