അഭിനയ രംഗത്ത് 22 വര്‍ഷം തികച്ചിരിക്കുകയാണ് തൃഷയിപ്പോള്‍. 2002 ല്‍ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ സൂര്യയ്ക്കൊപ്പം വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണ് തൃഷ. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘സൂര്യ 45’ലാണ് തൃഷ നായികയായെത്തുന്നത്. സൂര്യയ്ക്കൊപ്പം ആറു, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിലും തൃഷ അഭിനയിച്ചിട്ടുണ്ട്. 2004 ല്‍ പുറത്തിറങ്ങിയ ആയുധ എഴുത്ത് എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ നായികാനായകന്മാരായെത്തിയത്. 2010ല്‍ പുറത്തിറങ്ങിയ തൃഷയുടെ മന്മദ അമ്പുവില്‍ സൂര്യ അതിഥി വേഷത്തിലും എത്തിയിരുന്നു. സൂര്യ 45 ല്‍ അഭിഭാഷകനായാണ് സൂര്യ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ആണ് സൂര്യ 45 നിര്‍മിക്കുന്നത്. എആര്‍ റഹ്മാന് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.