◾https://dailynewslive.in/ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും നടന് അല്ലു അര്ജുന് ഇന്നലെ ജയില്‍ മോചിതനായില്ല. പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയുടെ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന് അല്ലു അര്ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം നല്‍കിയെങ്കിലും ഇന്നലെ ജയില്‍ മോചിതനാകാനായില്ല. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് ജഡ്ജി ഒപ്പിട്ട ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ രാത്രി വൈകിവരേയും ജയിലിലെത്താത്തതിനെ തുടര്‍ന്ന് ഇന്നലെ ജയില്‍ മോചനം സാധ്യമാകില്ലെന്ന് ജയില്‍ സൂപ്രണ്ട് അറിയിക്കുകയായിരുന്നു. ഇനി ഇന്ന് രാവിലെ കോടതി ഉത്തരവ് വന്നതിന് ശേഷമായിരിക്കും അല്ലുവിന്റെ മോചനം. അതേസമയം ജയിലിന് പുറത്ത് അല്ലു അര്‍ജുന്റെ ആരാധകര്‍ പ്രതിഷേധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 13 ലെ വിജയി : രമേഷ്, ചെറുവാരണം, വാരണം പോസ്റ്റ്, ചേര്‍ത്തല, ആലപ്പുഴ*
◾https://dailynewslive.in/ 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. തിരുവനന്തപുരത്ത് ഇനി സിനിമയുടെ രാപ്പകലുകള്‍. ഡിസംബര്‍ 20 വരെയാണ് ചലച്ചിത്രമേള. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശബാന ആസ്മി മുഖ്യാഥിതിയായി. ചടങ്ങില്‍ ഹോങ്കോങ് സംവിധായക ആന്‍ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി. സിനിമാരംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് പനയമ്പാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസും മോട്ടോര്‍ വാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും ചേര്‍ന്നാണ് പരിശോധന. അപകട ശേഷം നാട്ടുകാര്‍ അശാസ്ത്രീയ റോഡ് നിര്‍മാണത്തിന്റെ പേരില്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് സംയുക്ത പരിശോധനക്ക് തീരുമാനമായത്.
◾
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പാലക്കാട് പനയമ്പാടത്തുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍മാരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസര്‍കോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്. സിമന്റ് ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. എതിരെ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെ നേരത്തെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ സാമൂഹ്യ മാധ്യമങ്ങളില്‍ കാഫിര്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്ത് കോടതി. വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ ഉണ്ടാക്കിയ അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന് മനീഷ്, റെഡ് ബറ്റാലിയന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍ റാം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിന് വഹാബ് എന്നിവരെ കേസില്‍ പ്രതി ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.
◾https://dailynewslive.in/ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. വസ്ത്രധാരണത്തിന്റെ പേരില്‍ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹമോചനം ആഘോഷിച്ച യുവതിയെ കുറ്റപ്പെടുത്തിയ കുടുംബക്കോടതി നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.
◾https://dailynewslive.in/ നടിയെ ആക്രമിച്ച കേസില്‍ നടപടിക്രമങ്ങള്‍ തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നത്. വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നുണ്ടെന്നും വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള് പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നുമാണ് നടിയുടെ ആവശ്യം.
◾https://dailynewslive.in/ കൊച്ചി മുന്‍സിപ്പല്‍ കോര്പ്പറേഷന് വേണ്ടി കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് ആധുനിക നിലവാരത്തില്‍ ഒരുക്കിയ എറണാകുളം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകള്‍. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കര്‍ സ്ഥലത്ത് 72 കോടി രൂപ ചെലവില്‍ 19,990 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് നിലകളിലായാണ് മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മിച്ചത്.
◾https://dailynewslive.in/ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മകന് ഇരുചക്രവാഹനം ഓടിക്കാന്‍ നല്കിയ മാതാവിനെതിരെ കേസെടുത്ത് അയിരൂര്‍ പൊലീസ്. ഇത് കൂടാതെ കുട്ടി പ്രായപൂര്‍ത്തി ആയാലും 25 വയസിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുമുള്ളുവെന്ന് വര്‍ക്കല സബ് ആര് ടി ഓഫീസ് അധികൃതര്‍ പറഞ്ഞു.
◾https://dailynewslive.in/ കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായി കണക്കാക്കും.
◾https://dailynewslive.in/ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്കാനര്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കും.ഡോക്ടര്‍ക്ക് തത്സമയം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് രോഗനിര്‍ണയം നടത്തി റിപ്പോര്‍ട്ട് നല്കാന് ഇതിലൂടെ സാധിക്കും. ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി കോഴ്സ് ആരംഭിച്ച് ചികിത്സ വിപുലപ്പെടുത്താനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ മണിയാര്‍ വൈദ്യുത പദ്ധതി കരാര്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ വ്യവസായ മന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. 30 വര്‍ഷത്തേക്കുള്ള ബിഒടി കരാര്‍ ആണ് കാര്‍ബൊറാണ്ടം കമ്പനിക്ക് നല്‍കിയത്. കമ്പനിക്ക് കരാര്‍ നീട്ടി നല്‍കുന്നത് അഴിമതിയാണ്. ധാരണാ പത്രം പാലിച്ചിട്ടില്ലെന്നും കെ എസ് ഇ ബിക്ക് പദ്ധതി കൈമാറണം എന്ന് വൈദ്യുത ബോര്‍ഡ് നല്കിയ കത്തിന്റെ പകര്‍പ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
◾https://dailynewslive.in/ ഡിസംബര്‍ 12, 13 തീയതികളില്‍ ശബരിമലയില്‍ പെയ്തത് ഈ വര്‍ഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴ. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 24 മണിക്കൂറില്‍ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റര്‍ മഴ. ഇത് ഇക്കാലയളവിലെ ഏറ്റവും കൂടിയ മഴയാണ്.
◾https://dailynewslive.in/ കനത്ത മഴയിലും 70,776 ഭക്തര്‍ ഇന്നലെ ശബരിമല ദര്‍ശനം നടത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദേശമുണ്ട്. തീര്‍ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണി ഒഴികെയുള്ള സ്ഥലങ്ങളില്‍ നദികളില്‍ ഇറങ്ങുന്നതിനും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
◾https://dailynewslive.in/ കൂട്ടബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക എംപി-എംഎല്‍എ കോടതി നിര്‍ദേശിച്ചു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ഇരയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. 10 ദിവസത്തിനകം കേസ് രജിസ്റ്റര്‍ ചെയ്യാനും നീതിയുക്തമായ അന്വേഷണം നടത്താനും കോടതി പൊലീസിനോട് നിര്‍ദേശിച്ചു.
◾https://dailynewslive.in/ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂമര്‍ദത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
◾https://dailynewslive.in/ പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത നടന് അല്ലു അര്‍ജുന്റെ ഇടക്കാല ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. കേസില്‍ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. 50000 രൂപയും ആള്‍ജാമ്യവുമാണ് ജാമ്യവ്യവസ്ഥ.
◾https://dailynewslive.in/ പുഷ്പ 2 റിലീസിന് തിയേറ്ററിലെത്തുമെന്ന് അല്ലു അര്ജുന് പോലീസിനെ അറിയിച്ചിരുന്നതായി അവകാശപ്പെടുന്ന കത്ത് വൈറല്‍. സന്ധ്യാ തിയേറ്റര്‍ സന്ദര്‍ശിക്കാന്‍ അല്ലു അര്ജുന് അനുവാദം ചോദിച്ചില്ല എന്നും അതുകൊണ്ടാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതും എന്നായിരുന്നു പോലീസിന്റെ വാദം.
◾https://dailynewslive.in/ നടന് അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി എം.എല്‍.എയും ബി.ആര്.എസ് നേതാവുമായ കെ.ടി രാമറാവു. കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രാമറാവുവിന്റെ പ്രതികരണം. ഭരണകര്‍ത്താക്കളുടെ അരക്ഷിതാവസ്ഥ അതിന്റെ പരകോടിയിലെത്തിയതിന്റെ ഉദാഹരണമാണ് പുതിയ സംഭവമെന്നും കെ.ടി രാമറാവു എക്സില്‍ പങ്കുവെച്ചകുറിപ്പില് പറയുന്നു.
◾https://dailynewslive.in/ വ്യാജ ഇന്ത്യന്‍ പാസ്പോര്ട്ടുകള് വിദേശികള്‍ക്ക് തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡല്‍ഹി പൊലീസിന്റെ പിടിയിലായി. വിവിധ രാജ്യക്കാരായ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരില്‍ 23 പേര് ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നവരാണ്. മറ്റുള്ളവര്‍ യാത്രക്കാരും. ഇവരില്‍ 13 പേര് ബംഗ്ലാദേശ് പൗരന്മാരാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അനധികൃതമായി വിദേശയാത്ര ചെയ്യുന്നതിനാണ് ഇവരെല്ലാം വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ട് സ്വന്തമാക്കിയതെന്നും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഏജന്റുമാരില്‍ ഒന്‍പത് പേര് ബംഗാളില്‍ നിന്നുള്ളവരാണ്. നാല് പേര് ഡല്‍ഹിക്കാരും മൂന്ന് പേര് മഹാരാഷ്ട്രക്കാരും ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഒഡിഷ, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് പിടിയിലായത്.
◾https://dailynewslive.in/ അധികാരമേറ്റാലുടന്‍ അനധികൃതമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്ന നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി 18,000 ഇന്ത്യക്കാരെ ബാധിക്കും.നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നവംബറില്‍ പുറത്തുവിട്ടിരുന്നു. അതില്‍ 17,940 പേര് ഇന്ത്യക്കാരാണെന്നാണ് വിവരം. കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
◾https://dailynewslive.in/ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ദ്ധന് സിങ്. 2011ല്‍ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത് 29 പേരായിരുന്നെങ്കില്‍ 2022ല്‍ ഇത് 57 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 86 ആയി മാറുകയും ചെയ്തു.
◾https://dailynewslive.in/ സിറിയയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെയാണ് സിറിയയില്‍ ഒഴിപ്പിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ പറഞ്ഞു.
◾https://dailynewslive.in/ ഫ്രാന്‍സ്വാ ബായ്റുവിനെ പ്രധാനമന്ത്രിയായി നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്ന് മിഷേല്‍ ബാര്‍ണിയറെ പുറത്താക്കി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മാക്രോണിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെമെന്റ് നേതാവും 73-കാരനുമായ ബായ്റുവിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.
◾https://dailynewslive.in/ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ച പതിനെട്ടുകാരന് ദൊമ്മരാജു ഗുകേഷിന് തമിഴ്നാട് സര്‍ക്കാര്‍ 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ ലോകചാമ്പ്യനായതോടെ 11.45 കോടിരൂപ ഗുകേഷിന് സമ്മാനമായി ലഭിച്ചിരുന്നു.
◾https://dailynewslive.in/ ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ധനമന്ത്രി നിര്‍മല സീതാരാമനും. ബിസിനസ്, എന്റര്‍ടൈയിന്‍മെന്റ്, രാഷ്ട്രീയം, ജീവകാരുണ്യ പ്രവര്‍ത്തനം, നയരൂപീകരണം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ 28-ാം സ്ഥാനത്താണ് ധനമന്ത്രി നിര്‍മല സീതാരാമന് ഉള്‍പ്പെട്ടത്. രാജ്യത്തെ നാല് ട്രില്യണ്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതില്‍ നിര്‍മല സീതാരാമന് നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ച കൈവരിക്കുന്നതിലും ധനമന്ത്രി മുഖ്യപങ്കുവഹിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍മല സീതാരാമന് കഴിഞ്ഞാല്‍ എച്ച്.സി.എല്‍ ടെക്നോളജിയുടെ രോഷ്ണി നാടാര്‍ മല്‍ഹോത്രയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയില്‍ 82-ാം സ്ഥാനത്താണ് അവരുള്ളത്. പിതാവ് സ്ഥാപിച്ച 12 ബില്യണ്‍ ഡോളറിന്റെ സാമ്രാജ്യം നയിക്കുന്നതിനാണ് അവര്‍ പുരസ്കാരത്തിന് അര്‍ഹയായത്. കിരണ്‍ മസുംദാര്‍ ഷായാണ് പട്ടികയില്‍ ഇടംപിടിച്ച മൂന്നാമത്തെ ഇന്ത്യക്കാരി. ബയോകോണ്‍ എന്ന പേരിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ സ്ഥാപകാംഗമാണ് അവര്‍.
◾https://dailynewslive.in/ ‘ബറോസ്’ മലയാളമാകെ കാത്തിരിക്കുന്ന ചിത്രമാണ്. സംവിധായകനായി മോഹന്‍ലാലെന്ന താരത്തിന് പേര് സ്ക്രീനിയില് തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയിയെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ഇസബെല്ലാ’യെന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. മോഹന്‍ലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹന്‍ലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയന് നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹന്‍ലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.
◾https://dailynewslive.in/ തലമുറകളെ എഴുത്തിന്റെ മാന്ത്രികതയില്‍ കുരുക്കിയിട്ട വിഖ്യാത സാഹിത്യകാരന് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ഒടുവില്‍ സ്ക്രീനില്‍ എത്തി. ലോകമെങ്ങുമുള്ള വായനക്കാര്‍ കൊണ്ടാടിയ ലോകസാഹിത്യത്തിലെ വിഖ്യാത രചനയാണ് വെബ് സീരിസായി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. സ്പാനിഷ് ഭാഷയില്‍ നിര്‍മ്മിക്കുന്ന വെബ് സീരീസ് മാര്‍കേസിന്റെ ജന്മദേശമായ കൊളംബിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മാര്‍കേസിന്റെ മക്കളായ റോഡ്രിഗോ ഗാര്‍സ്യ, ഗോണ്‍സാലോ ഗാര്‍സ്യ എന്നിവരാണ് വെബ് സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ലോറാ മോറ, അലക്സ് ഗാര്‍സിയ ലോപ്പസ് എന്നിവര്‍ ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. 1967ലാണ് മാര്‍കേസിന്റെ മാസ്റ്റര്‍ പീസായി കണക്കാക്കപ്പെടുന്ന ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ആദ്യം പ്രസിദ്ധീകരിച്ചത്. ‘ലാറ്റിനമേരിക്കയുടെ ഉല്‍പ്പത്തിപ്പുസ്തകം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നോവലിന്റെ അഞ്ചുകോടിയിലേറെ പ്രതികളാണ് നാല്‍പ്പത്തിയാറ് ഭാഷകളിലായി ലോകമെമ്പാടും വിറ്റുപോയത്.
◾https://dailynewslive.in/ ടിവിഎസ് മോട്ടര്‍ കമ്പനി ഗോവയില്‍ നടത്തിയ മോട്ടോസോള്‍ 4.0 ഈവന്റില്‍, കമ്പനി രൂപപ്പെടുത്തിയ പുതിയ എന്ജിന് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ആര്‍ടിഎക്സ്ഡി4 എന്ന പുതിയ പ്ലാറ്റ്ഫോമിലെ എന്‍ജിനുകള്‍ റേസിങ് പെര്‍ഫോമന്‍സ് ശേഷി ഉള്ളവയായിരിക്കുമെന്നു കമ്പനി അറിയിച്ചു. ആര്‍ടിഎക്സ്ഡി4 300 എന്ന ലിക്വിഡ് കൂള്‍ഡ് 299.1 സിസി എന്‍ജിനാണ് ഈ പ്ലാറ്റ്ഫോമില്‍ ആദ്യമെത്തുന്നത്. 35 പിഎസ് കരുത്തും 28.5 എന്‍എം ടോര്‍ക്കുമാണുള്ളത്. 6സ്പീഡ് ഗിയര്‍ബോക്സ് ആണ് ഒപ്പമുണ്ടാവുക. മോഡേണ്റെട്രോ സ്റ്റൈല്‍ ബൈക്ക് ആയ ടിവിഎസ് റോണിനിന്റെ 2025 പതിപ്പും മോട്ടോസോളില്‍ അവതരിപ്പിച്ചു. 20.4 പിഎസ് കരുത്തുള്ള 225 സിസി ബൈക്കാണിത്. 3 വേരിയന്റുകളില്‍ ഇതുവരെ ടോപ് വേരിയന്റിനു മാത്രമായിരുന്നു ഡ്യുവല്‍ ചാനല്‍ എബിഎസ് എങ്കില്‍ 2025 പതിപ്പില്‍ ബേസ് വേരിയന്റ് ഒഴികെ 2 വേരിയന്റിലും ഈ സുരക്ഷാ സംവിധാനം ലഭ്യമാണ്.
◾https://dailynewslive.in/ ജീവിതത്തിന്റെ ഇടവഴികളില്‍ ഒരിലയടയാളം പോലുമാവാതെ പോയ ആലംബമില്ലാത്ത മനുഷ്യരുടെ കഥകളാണ് ഈ സമാഹാരത്തില്‍ ഏറെയും. കഥയില്ലാത്ത മനുഷ്യരുടെ കഥകള്‍. ഒരുവേള ആഹ്വാനങ്ങളിലേക്കോ, ആശിസ്സുകളിലേക്കോ ചോദ്യങ്ങളിലേക്കോ ഉത്തരങ്ങളിലേക്കോ മുതിരാത്ത നിശ്ചലതടാകങ്ങളാണ് രാധാകൃഷ്ണന്റെ കഥകള്‍. ‘ദി നെയ്ക്കഡ് മേന്‍ ഇന്‍ റെയിന്‍’. ടി.കെ. രാധാകൃഷ്ണന്. ഗ്രീന്‍ ബുക്സ്. വില 119 രൂപ.
◾https://dailynewslive.in/ മഞ്ഞുകാലം എന്നത് ആരോഗ്യത്തിന് ‘ഡബിള്‍ കെയര്‍’ നല്‍കേണ്ട സമയം കൂടിയാണ്. കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് ദഹനവ്യവസ്ഥയും രോഗപ്രതിരോധ ശേഷിയും ദുര്‍ബലമാകുമെന്ന് മാത്രമല്ല, ചര്‍മത്തിനും മുടിക്കും നിരവധി പ്രശ്നങ്ങളും ഉണ്ടാകാം. മുടികൊഴിച്ചിലിനും അകാലനരയ്ക്കും ചര്‍മം വരണ്ടതാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മഞ്ഞുകാലത്ത് ആരോഗ്യകാര്യത്തില്‍ മുന്‍കരുതല്‍ ആവശ്യമാണ്. നമ്മുടെ നാടന്‍ നെല്ലിക്ക ഇതിനൊരു മികച്ച പരിഹാരമാണ്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റി-ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുന്നതിനും ചര്‍മത്തെ ആരോഗ്യമുള്ളതാക്കുന്നതിനും ആവശ്യമായ കൊളാജന്‍ ഉല്പാദനത്തിന് മഞ്ഞുകാലത്ത് ഇത് വളരെ പ്രധാനമാണ്. കൂടാതെ വിറ്റാമിന്‍ സി ചര്‍മത്തിലെ ഈര്‍പ്പത്തെ ലോക്ക് ചെയ്യുകയും ഡള്‍നസ് കുറയ്ക്കുകയും ചെയ്യും. കൂടാതെ ചര്‍മത്തിലെ കറുത്ത പാടുകള്‍ നീക്കി ചര്‍മം തിളങ്ങാനും സഹായിക്കും. നെല്ലിക്കയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മഞ്ഞുകാലത്തുണ്ടാകുന്ന മുടി കൊഴിച്ചില്‍ ഒഴിവാക്കി മുടിയെ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കും. നെല്ലിക്ക പച്ചയ്ക്ക് കഴിക്കുന്നതിലും നെല്ലിക്ക അച്ചാറാക്കി കഴിക്കുന്നത് തണുത്തകാലാവസ്ഥയില്‍ ഇരുട്ടി ഗുണം ചെയ്യുമെന്നാണ് പോഷകവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 100 ഗ്രാം നെല്ലിക്കയില്‍ 3000 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ് അടങ്ങിയിട്ടുള്ളതെങ്കില്‍ നെല്ലിക്ക അച്ചാറില്‍ വിറ്റാമിന്‍ സിയുടെ അളവ് 4000 മുതല്‍ 5000 മില്ലിഗ്രാമായി ഉയരും.
*ശുഭദിനം*
*കവിത കണ്ണന്*
രാജാവ് വര്‍ഷത്തിലൊരിക്കലാണ് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുക. ഓരോ ഗ്രാമത്തിലുമുളളവര് രാജാവ് വരുമ്പോള്‍ അതിവിശിഷ്ടമായ വീഞ്ഞ് നല്‍കും. ഏല്ലാവര്‍ക്കും രാജാവ് സമ്മാനങ്ങളും നല്‍കും. അങ്ങനെ രാജാവിന്റെ എഴുന്നള്ളത്തിനുളള സമയമാകാറായി. ഗ്രാമത്തിലുള്ള ഓരോ കുടുംബവും വലിയ വീപ്പയിലേക്ക് തങ്ങളുടെ വീഞ്ഞ് ഒഴിച്ചു. പക്ഷേ, ഒരു കുടുംബം മാത്രം വീഞ്ഞിന് പകരം വെളളമാണ് ഒഴിച്ചത്. അതിനെ അവര്‍ ന്യായീകരിച്ചത് ഇങ്ങനെയാണ്: എല്ലാവരും വീഞ്ഞ് ഒഴിക്കുമ്പോള്‍ തങ്ങള്‍ കുറച്ച് വെള്ളം ഒഴിച്ചാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. വീഞ്ഞ് ഉണ്ടാക്കാന്‍ ധാരാളം പണവും സമയവും ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തവണ വീഞ്ഞിന് പകരം വെള്ളം ഒഴിക്കാം. രാജാവ് വന്നെത്തി. വീപ്പയില്‍ നിന്നും അദ്ദേഹം വീഞ്ഞെടുത്തു രുചിച്ചു. വീഞ്ഞിന് വെള്ളത്തിന്റെ രുചി. അദ്ദേഹം ഇത് ചോദിച്ചപ്പോള്‍ എല്ലാവരുടേയും തല കുനിഞ്ഞു. കാരണം, ആ ഒരു കുടുംബം ചിന്തിച്ചതുപോലെ തന്നെയാണ് ഗ്രാമവാസികള്‍ ഒന്നടങ്കം ചിന്തിച്ചത്. എല്ലാവരും വീഞ്ഞിന് പകരം വെളളമായിരുന്നു നിറച്ചത്. എല്ലാവരുടേയും പങ്ക് നിസ്സാരമാണെന്ന് എല്ലാവരും കരുതി. ഒരുമിച്ച് നിന്ന് നേടിയെടുക്കേണ്ട ബഹുമാനത്തെ നിസ്സാരമാക്കി കളഞ്ഞു. ചില കാര്യങ്ങള്‍ കൂട്ടായി ചെയ്യുമ്പോള്‍, എല്ലാവരും മുമ്പിലുണ്ട് അതുകൊണ്ട് താനല്പം പുറകോട്ട് പോയാലും കുഴപ്പമില്ല എന്ന് കരുതുന്നവരുണ്ട്. പക്ഷേ, ആ കൂട്ടായ പ്രവര്‍ത്തനത്തില്‍ തനിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന ചില വിടവുകളുണ്ട്. ആ വിടവുകളെ പൂര്‍ത്തീകരിക്കുക തന്നെ വേണം… അപ്പോഴേ പൂര്‍ണ്ണത കൈവരൂ.. – ശുഭദിനം.