yt cover 14

https://dailynewslive.in/ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച മണിയാര്‍ വൈദ്യുത പദ്ധതി കരാര്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കെഎസ്ഇബിയുടെ എതിര്‍പ്പ് മറികടന്നാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന നീക്കത്തെ കമ്പനിയുടെ വാദങ്ങളെല്ലാം തള്ളിയാണ് കെഎസ്ഇബി എതിര്‍ത്തത്. കരാര്‍ നീട്ടണമെന്ന കമ്പനിയുടെ വാദങ്ങളില്‍ കഴമ്പില്ലെന്നും പ്രളയകാലത്ത് ഉല്‍പ്പാദന നഷ്ടമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും കരാര്‍ പുതുക്കുന്നത് സര്‍ക്കാര്‍ താല്‍പര്യത്തിന് വിരുദ്ധമെന്നും കെഎസ്ഇബി നിലപാടെടുത്തിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കെഎസ്ഇബി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്.

https://dailynewslive.in/ മണിയാര്‍ വൈദ്യുത പദ്ധതി കരാര്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന് നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നുവെന്നും ഇതിന് പിന്നില്‍ അഴിമതിയെന്നും രമേശ് ചെന്നിത്തല. കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ ഗ്രൂപ്പിന് മണിയാറില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഒരു യൂണിറ്റിന് 50 പൈസക്കാണ് അവസരം നല്‍കിയതെന്നും ബിഒടി അടിസ്ഥാനത്തിലുള്ള കരാര്‍ 30 വര്‍ഷത്തേക്കാണ് ഒപ്പിട്ടതെന്നും ഈ മാസം 30 ന് കരാര്‍ കാലാവധി കഴിയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കാലാവധി കഴിയുന്നതിന് 30 ദിവസം മുന്‍പ് നോട്ടീസ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടതെന്നും എന്നാല്‍ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ കള്ളക്കളി ആരോപിച്ച് രണ്ടാമത്തെ അഴിമതി ആരോപണമാണ് ചെന്നിത്തല സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അദാനി കമ്പനികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരും വൈദ്യുതി റെഗുലേറ്ററി കമ്മീഷനും കെഎസ്ഇബിയും ഒത്തുകളിച്ചുവെന്നായിരുന്നു ആദ്യത്തെ ആരോപണം.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 11 ലെ വിജയി : ഹമീദ് കിഴൂര്‍, ചെട്ടുംകുഴി, ഹിദായത്ത് നഗര്‍ പോസ്റ്റ്, കാസറഗോഡ്.*

https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

https://dailynewslive.in/ തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. സ്മാരകത്തില്‍ ഇരുനേതാക്കന്മാരും പുഷ്പാര്‍ച്ചന നടത്തി തുടര്‍ന്ന് ഇരുവരും പെരിയാര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി. തമിഴ്‌നാട്ടില്‍ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ, സാമൂഹിക പരിഷ്‌കര്‍ത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയില്‍ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു.

https://dailynewslive.in/ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയമെന്ന് കെ.മുരളീധരന്‍. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം പിടിക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്നും ചര്‍ച്ചയുടെ കഥകളൊക്കെ ആരാണുണ്ടാക്കിയതെന്നറിയില്ലെന്നും ഇത് അനാവശ്യമായ ചര്‍ച്ചയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിനെ നിലനിര്‍ത്തണമെന്നുള്ള അഭിപ്രായമാണ് എല്ലാവര്‍ക്കുമുള്ളതെന്നും പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖിലിനെ മാധ്യമ വിഭാഗം പാനലില്‍ നിന്ന് ഒഴിവാക്കി. ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് നടപടി.

https://dailynewslive.in/ മുനമ്പം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവായ അഡ്വക്കേറ്റ് മുഹമ്മദ് ഷായ്‌ക്കെതിരെ പോസ്റ്ററുകള്‍. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പാര്‍ട്ടിയെ അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. അതേസമയം മുനമ്പം പ്രശ്‌നവും സമസ്ത തര്‍ക്കവും അടക്കം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് ചേരും.

https://dailynewslive.in/ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് മൂലം വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. അസുഖ ബാധിതര്‍, പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയില്‍ നല്‍കിയിട്ടുള്ളത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ തോട്ടട ഐ ടി ഐ സംഘര്‍ഷത്തില്‍ പരുക്കേറ്റ കെഎസ്യു പ്രവര്‍ത്തകന്‍ മുഹമ്മദ് റിബിന്റെ പരാതിയില്‍ 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പരുക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആഷിക്കിന്റെ പരാതിയില്‍ 6 കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തു. സംഭവത്തില്‍ നാളെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളെയും ഉള്‍പ്പെടുത്തി പോലീസ് സര്‍വകക്ഷിയോഗം ചേരും. സംഘര്‍ഷത്തെ തുടര്‍ന്ന് കെഎസ്യു ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

https://dailynewslive.in/ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ചില്ലുകുപ്പിയില്‍ കരിങ്ങാലി വെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് ചിന്ത ജെറോം. പ്രചരിപ്പിച്ചത് അസംബന്ധമായ കാര്യങ്ങളാണെന്നും സമ്മേളനത്തില്‍ ചൂടുവെള്ളം വിതരണം ചെയ്ത കുപ്പിയാണ് ദൃശ്യങ്ങളിലുള്ളത് താന്‍ മാത്രമല്ല, ഒപ്പമുള്ള സഖാക്കളും അതില്‍ വെള്ളം കുടിച്ചെന്നും ചിന്ത പറഞ്ഞു. സൈബര്‍ ആക്രമണത്തിലെ തുടര്‍നടപടി പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചിന്ത അറിയിച്ചു.

https://dailynewslive.in/ നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന നല്‍കിയത് ഗൗരവതരമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റ് ഭക്തര്‍ക്ക് തടസം നേരിട്ടുവെന്ന് മനസ്സിലായെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റ് ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്നും സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു.

https://dailynewslive.in/ കേരള ടൂറിസത്തിന്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. ശബരിമലയിലെ ആചാരങ്ങള്‍, ഉത്സവങ്ങള്‍, പൂജാ വിവരങ്ങള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോ സൈറ്റില്‍ ലഭ്യമാണ്. ശബരിമലയിലേയ്ക്ക് എരുമേലി, ചാലക്കയം, വണ്ടിപ്പെരിയാര്‍ തുടങ്ങിയ റൂട്ടുകളിലൂടെ എങ്ങനെ എത്തിച്ചേരാം എന്നതിനെ കുറിച്ചും വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

https://dailynewslive.in/ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നുമാണ് അതിജീവിത ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും.

https://dailynewslive.in/ വീട് നിര്‍മ്മാണത്തിന് വനംവകുപ്പ് എന്‍ഒസി നല്‍കിയില്ലെന്ന പരാതിയുമായി ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുന്നില്‍ സമരവുമായി ആദിവാസി കുടുംബം. ഇടുക്കി കണ്ണംപടി വലിയമൂഴിക്കല്‍ രാജപ്പനും ഭാര്യ ലൈലാമ്മയും ആണ് ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്. ലൈഫ് മിഷനില്‍ ലഭിച്ച വീട് നിര്‍മ്മിക്കുന്നതിന് വനംവകുപ്പ് തടസ്സം നില്‍ക്കുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.

https://dailynewslive.in/ യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ പൂവച്ചല്‍ സ്വദേശിയായ മുഹമ്മദ് അനസിനെ ആക്രമിച്ച കേസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. അമല്‍, മിഥുന്‍, അലന്‍, വിധു എന്നിവരാണ് കേസിലെ നാല് പ്രതികള്‍.

https://dailynewslive.in/ ചാവക്കാട്ടെ ബ്ലാങ്ങാട് ബീച്ചിലുണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തില്‍ ബീച്ചിന് സമീപത്തെ വാഹന പാര്‍ക്കിങ് മേഖലയിലേക്കും ബീച്ചിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം കയറി. കടലേറിയതിനെ തുടര്‍ന്ന് മത്സ്യബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ബീച്ചിലേക്കുള്ള സന്ദര്‍ശകരേയും താത്ക്കാലികമായി വിലക്കിയിട്ടുണ്ട്.

https://dailynewslive.in/ തൃശ്ശൂര്‍ റൗണ്ടില്‍ വാഹനങ്ങള്‍ക്കിടയിലൂടെ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് അഭ്യാസം നടത്തിയ സംഭവത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

https://dailynewslive.in/ കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍വാഹന വകുപ്പ്. വാഹന ഉടമ സാബിത്, ജീവനക്കാരന്‍ റയീസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

https://dailynewslive.in/ തൃശ്ശൂര്‍ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടു. പ്രതികളെന്ന് ആരോപണമുള്ള പോലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത സമുദായ മുന്നണിയും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

https://dailynewslive.in/ ബെംഗളൂരുവില്‍ ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യ വന്‍ചര്‍ച്ചയാകുന്നതിനിടെ വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നതിന് എട്ട് നിബന്ധനകള്‍ മുന്നോട്ടു വെച്ച് സുപ്രീം കോടതി. രാജ്യത്തെ എല്ലാ കോടതികളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഈ വ്യവസ്ഥകള്‍ ജീവനാംശം വിധിക്കുന്നതിനുള്ള മാര്‍ഗരേഖയായി കണക്കാക്കണമെന്നും. ജീവനാംശം വിധിക്കുന്നത് ഭര്‍ത്താവിനെ ശിക്ഷിക്കുന്ന തരത്തിലാകരുതെന്നും എന്നാല്‍ ഭാര്യയ്ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

https://dailynewslive.in/ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ചെന്നൈ ഉള്‍പ്പെടെ 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈറോഡ്, സേലം അടക്കം 17 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ചെന്നൈ, വിഴുപുരം, കടലൂര്‍ അടക്കം 12 ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലൂം ഓറഞ്ച് അലര്‍ട്ട് ആണ്. ഇവിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.

https://dailynewslive.in/ കേരള ഹൗസിലെ കൊച്ചിന്‍ ഹൗസിന് സമീപം നിര്‍ത്തിയിട്ടിരുന്ന കേരള ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ ഡല്‍ഹി സംസ്ഥാനത്തിന്റെ ലോ ഓഫീസറുടെ വാഹനം ഇടിച്ചു. ഇടിയുടെ ആഘോതത്തില്‍ ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തിന്റെ ബംബര്‍ പൂര്‍ണ്ണമായി തകര്‍ന്നു. സംഭവം ചോദ്യം ചെയ്ത സുരക്ഷ ജീവനക്കാരോട് ലോ ഓഫീസര്‍ കയര്‍ത്തുവെന്നാണ് വിവരം. വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ത്തെങ്കിലും ഗവര്‍ണറുടെ സുരക്ഷ ചുമതലയുള്ള സിആര്‍പിഎഫ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

https://dailynewslive.in/ ഡല്‍ഹിയില്‍ അതിശൈത്യം. ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില.

https://dailynewslive.in/ പശ്ചിമ ബംഗാളും ഒഡീഷയും ബിഹാറും പിടിച്ചെടുക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട ബംഗ്ലാദേശിലെ ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ക്കും സൈനികര്‍ക്കും മറുപടി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പിടിച്ചെടുക്കാന്‍ വരുമ്പോള്‍ ഇന്ത്യക്കാരുടെ കയ്യില്‍ ലോലിപോപ്പ് ആയിരിക്കുമെന്ന് കരുതിയോ എന്നായിരുന്നു മമതയുടെ മറുപടി. അതോടൊപ്പം ബംഗ്ലാദേശ് നടത്തിയ പ്രസ്താവനകളില്‍ പ്രകോപിതരാകരുതെന്നും ശാന്തത പാലിക്കണമെന്നും മമത ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു. ചിത്രം റിലീസ് ചെയ്ത തിയ്യറ്ററില്‍ ഉണ്ടായ ദുരന്തത്തില്‍ ഒരു സ്ത്രീ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്ലു അര്‍ജുനെ കൂടാതെ തീയേറ്റര്‍ ഉടമകള്‍ക്കും സുരക്ഷാജീവനക്കാര്‍ക്കും എതിരെയും കേസെടുത്തിരുന്നു.

https://dailynewslive.in/ അമേരിക്കയിലെ ടെക്‌സസിലെ ഹൈവേയില്‍ ലാന്‍ഡ് ചെയ്ത ചെറു വിമാനം കാറുകള്‍ക്ക് മുകളിലേക്ക് ഇടിച്ചുകയറി. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് കാറുകള്‍ക്ക് മുകളിലേക്കാണ് ഇരട്ട എഞ്ചിനുകളുള്ള ചെറു പ്രൊപ്പല്ലര്‍ വിമാനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു.

https://dailynewslive.in/ വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍. ബാഷര്‍ അല്‍-അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സിറിയയ്ക്കെതിരെ ആക്രമണം ആരംഭിച്ചത്. 48 മണിക്കൂറിനിടെ 400-ലേറെ ആക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയന്‍ മണ്ണില്‍ നടത്തിയത്. സിറിയയുടെ തന്ത്രപ്രധാനമായ സൈനിക സംവിധാനങ്ങളില്‍ ഭൂരിഭാഗവും തങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു.

https://dailynewslive.in/ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും. എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്‍കി കാത്തിരിക്കേണ്ടി വരില്ലെന്നതാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസം. ഏഴ് കോടി വരിക്കാരാണ് ഇപിഎഫ്ഒയിലുള്ളത്. പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയും വര്‍ധിപ്പിക്കും. പദ്ധതി വിഹിതത്തിലെ നിലവിലെ 12 ശതമാനം പരിധി എടുത്തുകളയുമെന്നും തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള തുക വിഹിതമായി നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്നും സൂചനയുണ്ട്.

https://dailynewslive.in/ നിരവധി പുതിയ ഫീച്ചറുകളാല്‍ സമ്പന്നമാണ് ഇപ്പോള്‍ വാട്സ്ആപ്. എന്നാല്‍, ഇപ്പോള്‍ വാട്സ്ആപ് അക്കൗണ്ടുകാര്‍ ഒന്ന് ശ്രദ്ധിക്കേണ്ട സമയമാണ്. ചില വാക്കുകള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ അക്കൗണ്ട് ഉടന്‍തന്നെ നിരോധിക്കും. ചിലപ്പോള്‍ നിയമ നടപടികള്‍ക്കും അത് വഴിവെച്ചേക്കും. നിയമവിരുദ്ധമായ ഉള്ളടക്കമാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ, ഭീഷണിസ്വരമുള്ള പ്രയോഗങ്ങളുള്ള സന്ദേശങ്ങള്‍ അയക്കരുതെന്നാണ് വാട്സ്ആപ് തരുന്ന പ്രധാന വാണിങ്. പരസ്യ സന്ദേശങ്ങളും സ്പാമുകളും നിരന്തരം അയക്കുന്നതുവഴിയും നിരോധനം നിങ്ങളെത്തേടിയെത്താം. ബള്‍ക്ക് മെസേജിങ്ങുകള്‍ക്കും ഇത് ബാധകമാവും. തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നതും നിരോധനത്തിന് കാരണമാവും. മാല്‍വെയറോ വൈറസുകളോ അടങ്ങിയ ഫയലുകള്‍ അയക്കുന്നതും ബാന്‍ എളുപ്പമാക്കും. ഓട്ടോമേറ്റഡ് ഡേറ്റ പ്രോസസിങ് പ്രക്രിയയിലൂടെ വാട്സ്ആപ് നിങ്ങളുടെ സന്ദേശങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട് എന്ന് ഓര്‍ക്കുക.

https://dailynewslive.in/ സിനിമാപ്രേമികളെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് കുതിക്കുകയാണ് അല്ലു അര്‍ജുന്റെ ‘പുഷ്പ 2’. ഇപ്പോള്‍ ആയിരം കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ആഗോള തലത്തില്‍ നിന്ന് ഇതിനോടകം 1002 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇതോടെ ഏറ്റവും വേഗത്തില്‍ ആയിരം കോടി നേടുന്ന ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് പുഷ്പ 2 ദി റൂള്‍. റിലീസ് ചെയ്ത് ആറാം ദിവസമാണ് ചിത്രത്തിന്റെ നേട്ടം. ദംഗല്‍, ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍, ആര്‍ ആര്‍ആര്‍, കെ ജി എഫ്, കല്‍ക്കി, പഠാന്‍, ജവാന്‍ എന്നിവയാണ് ആയിരം കോടിയില്‍ ഇടം നേടിയ മറ്റ് സിനിമകള്‍. 2000 കോടിയിലേക്ക് ചിത്രം എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

https://dailynewslive.in/ എസ്സാ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹീം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. അജീഷ് ദാസന്റെ വരികളില്‍ ‘ഇതിലെ തിരയെ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് നിഹാല്‍ സാദിഖ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സൂരജ് സന്തോഷ്, ഹനാന്‍ ഷാ എന്നിവര്‍ക്കൊപ്പം നിഹാല്‍ സാദിഖും ചേര്‍ന്നാണ് ആലാപനം. കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ബോബന്‍ സാമുവല്‍, ഭഗത് മാനുവല്‍, ജയകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

https://dailynewslive.in/ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതുതലമുറ കാംറി ഇന്ത്യയില്‍ അവതരിപ്പിച്ചു. 48 ലക്ഷം രൂപ മുതലാണ് വില. കാംറിയുടെ ഒമ്പതാം തലമുറ മോഡല്‍ സിമന്റ് ഗ്രേ, ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ, ഇമോഷണല്‍ റെഡ്, പ്ലാറ്റിനം വൈറ്റ് പേള്‍, പ്രെഷ്യസ് മെറ്റല്‍ എന്നിങ്ങനെ ആറ് നിറങ്ങളില്‍ ലഭ്യമാണ്. ഒരു ഹൈബ്രിഡ് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന വാഹനം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് നിരത്തില്‍ എത്തുന്നത്. 230 ബിഎച്ച്പിയാണ് വാഹനത്തിന്റെ കരുത്ത്. ഇ-സിവിടി ഗിയര്‍ ബോക്‌സ് വഴിയാണ് 230 ബിഎച്ച്പി കരുത്ത് വീലുകളില്‍ എത്തുന്നത്. സ്‌പോര്‍ട്ട്, ഇക്കോ, നോര്‍മല്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ ഉണ്ട്. ഇപിബി, വയര്‍ലെസ് മൊബൈല്‍ പ്രൊജക്ഷന്‍, എച്ച്യുഡി, വയര്‍ലെസ് ചാര്‍ജര്‍, 10-വേ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഒമ്പത് എയര്‍ബാഗുകള്‍, റിക്ലൈന്‍ ഫംഗ്ഷനുള്ള പിന്‍ സീറ്റുകള്‍ എന്നിവയും പ്രത്യേകതകളാണ്. സിംഗിള്‍, ഫുള്ളി ലോഡഡ് വേരിയന്റില്‍ പ്രീമിയം സെഡാന്‍ ലഭ്യമാണ്.

https://dailynewslive.in/ ‘ഉമ്മയുടെ കൈയും പിടിച്ച് അന്നും പതിവുപോലെ സൂപ്പില്‍ നിന്ന് പുറപ്പെട്ടു.’ അനുഭവങ്ങളുടെ വിചിത്രമായ ലോകത്തേക്കുള്ള അനുസരണയില്ലാത്ത യാത്രയുടെ തുടക്കമാണത്. കുസൃതി നിറഞ്ഞ കുട്ടിക്കാലങ്ങളിലൂടെയുള്ള നഗ്നമായ യാത്ര. കഥ തുടങ്ങുന്നതിനോടൊപ്പം ഓരോ വായനക്കാരനും ആ ഉമ്മയുടെകൂടെയാണ്. തിരക്കഥയും സംവിധാനവും സ്വയം ഏറ്റെടുക്കുന്ന ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ കഥയുടെ വിശാലതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. പ്രകൃതിയും മനുഷ്യനും ദൈവവും ഒരു താളഗതിയില്‍ ഒന്നിക്കുന്ന കാഴ്ച. മാജിക്കല്‍ റിയലിസത്തിന്റെ അബോധപൂര്‍വ്വമായ ഇടപെടല്‍ എഴുത്തില്‍ ഒളിച്ചിരിക്കുന്നു. മതവും രാഷ്ട്രീയവും കലാപവും വികസനവും ഓരോ മനുഷ്യനും മാംസങ്ങളെയും മനസ്സുകളെയും മാത്രമല്ല അവര്‍ ഉള്‍പ്പെടുന്ന പ്രകൃതിയെ തന്നെയും നശിപ്പിച്ചു കളയുന്നു. ആ കാഴ്ചകളിലേക്കാണ് ഉമ്മ നമ്മളെ കൈ പിടിച്ചു കൊണ്ടുപോകുന്നത്. ‘ഒന്നാം ക്ലാസ്സിലേക്കൊരു യാത്ര’. വി.കെ. കരീം. ഗ്രീന്‍ ബുക്സ്. വില 94 രൂപ.

https://dailynewslive.in/ മുണ്ടിവീക്കം, തൊണ്ടിവീക്കം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മംപ്‌സ് രോഗാണുവിലൂടെയാണ് പകരുന്നത്. മുണ്ടിനീര് പാരാമിക്‌സോവൈറസില്‍ നിന്നാണ് ഉണ്ടാകുന്നത്. രോഗബാധിതനായ വ്യക്തിയുടെ മുകളിലെ ശ്വാസകോശ ലഘുലേഖയില്‍ നിന്നുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വായുവിലൂടെയോ പടരുന്നു. നേരിയ പനി, തലവേദന, വീര്‍ത്ത താടിയെല്ല്, പേശി വേദന, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. രണ്ടോ നാലോ ആഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഉമിനീര്‍ ഗ്രന്ഥികളുടെ വര്‍ദ്ധനവാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ചെറിയ കുട്ടികളിലാണ് സാധാരണയായി കാണപ്പെടുന്നുണ്ടെങ്കിലും കൗമാരക്കാരും മുതിര്‍ന്നവരും അണുബാധയ്ക്ക് ഇരയാകുന്നു. വായ തുറക്കുന്നതിനും ഭക്ഷണം ചവച്ചിറക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം അനുഭവപ്പെടുന്നതും മുണ്ടിനീരിന്റെ ലക്ഷണമാണ്. എംഎംആര്‍ അല്ലെങ്കില്‍ എംഎംആര്‍വി വാക്സിന്‍ എടുക്കുക എന്നതാണ് മുണ്ടിനീര് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. ആദ്യത്തെ ഡോസ് സാധാരണയായി കുഞ്ഞുങ്ങള്‍ക്ക് 12-15 മാസങ്ങള്‍ക്കിടയിലും രണ്ടാമത്തെ ഡോസ് 4-6 വയസ്സിനിടയിലും നല്‍കുന്നു. രണ്ട് ഡോസുകളും നല്‍കിക്കഴിഞ്ഞാല്‍ വാക്സിന്‍ മുണ്ടിനീരിനെതിരെ ഏകദേശം 88% സംരക്ഷണം നല്‍കുന്നതായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വ്യക്തമാക്കുന്നു. ഉമിനീര്‍ ഗ്രന്ഥികള്‍ വീര്‍ക്കാന്‍ തുടങ്ങിയതിന് ശേഷം 5 ദിവസം വരെ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. അസുഖ ബാധിതര്‍ രോഗം പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗികള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ പതിവായി കഴുകുക. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ ഉപയോഗിച്ച് വായും മൂക്കും മൂടാനും ശ്രദ്ധിക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.86, പൗണ്ട് – 108.31. യൂറോ – 89.24, സ്വിസ് ഫ്രാങ്ക് – 96.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.43, ബഹറിന്‍ ദിനാര്‍ – 225.05, കുവൈത്ത് ദിനാര്‍ -275.96, ഒമാനി റിയാല്‍ – 220.43, സൗദി റിയാല്‍ – 22.58, യു.എ.ഇ ദിര്‍ഹം – 23.10, ഖത്തര്‍ റിയാല്‍ – 23.28, കനേഡിയന്‍ ഡോളര്‍ – 59.98.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *