‘ഗ്രേമാന്‍’ എന്ന സിനിമയിലൂടെ ഹോളിവുഡിന്റെ ഹൃദയം കവര്‍ന്ന നടനാണ് ധനുഷ്. ചിത്രത്തിലെ താരത്തിന്റെ ആക്ഷന്‍ രംഗങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും ഹോളിവുഡിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം. അമേരിക്കന്‍ നടി സിഡ്‌നി സ്വീനിക്കൊപ്പം താരം ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്ട്രീറ്റ് ഫൈറ്റര്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വിവരം. സോണിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വൈകാതെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും. 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍’ ആയിരുന്നു ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം. 2022 ലാണ് നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ദി ഗ്രേമാനില്‍ അഭിനയിച്ചത്. തന്റെ മൂന്നാം സംവിധാന സംരംഭമായ ‘ഇഡ്ലി കടൈ’യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധനുഷ്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ കുബേരയാണ് ധനുഷിന്റെ മറ്റൊരു ചിത്രം.