കുഞ്ചാക്കോ ബോബന്‍ നായകനായി വന്ന ചിത്രമാണ് ‘ബോഗയ്ന്‍വില്ല’. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഒടിടി റീലിസ് തിയ്യതി പ്രഖ്യാപിച്ച് സോണിലിവ് ടീസര്‍ പുറത്തുവിട്ടു. 13 നാണ് ബോഗയ്ന്‍വില്ല ഒടിടിയില്‍ എത്തുക. ബോഗയ്ന്‍വില്ല ഓപ്പണിംഗ് കളക്ഷന്‍ ആറ് കോടിക്ക് മുകളിലായിരുന്നു. കുഞ്ചാക്കോ ബോബന്‍ സോളോ നായകനായ ചിത്രത്തിന് റിലീസിന് ഇങ്ങനെ തുക ലഭിക്കുന്നത് ആദ്യമായിട്ടാണ് എന്നും സൂചനകളുണ്ട്. ചിത്രത്തില്‍ ഫഹദും ഷറഫുദ്ദീനും നിര്‍ണായക കഥാപാത്രങ്ങളായുണ്ടെങ്കിലും ജ്യോതിര്‍മയിയെ ചുറ്റിപ്പറ്റിയാണ് ബോഗന്‍വില്ലയില്‍ എന്ന സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മുമ്പെത്തിയ ചിത്രം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം ആണ്. നായകന്‍ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാന്‍ ഭീഷ്മ പര്‍വത്തിന് സാധിച്ചിരുന്നു.
‘ബോഗയ്ന്‍വില്ല’ ഇനി സോണിലിവിലൂടെ
