വൈദ്യശാസ്ത്ര മാനവികത, സാഹിതീയ പീഡാസിദ്ധാന്തം, ബിബ്ലിയോ തെറാപ്പി, സോഷ്യല്‍ തെറാപ്പി, ഡ്രാമാതെറാപ്പി, യോഗചികിത്സ, പ്രകൃതി മരുന്ന് എന്നിങ്ങനെ അനേനകം വിഷയങ്ങളെ മലയാളത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. കേരളത്തിന്റെ വൈദ്യശാസ്ത്ര പാരമ്പര്യത്തിന്റെ സാംസ്കാരിക ചരിത്രത്തെ രേഖപ്പെടുത്തുക എന്നതും, അതിലൂടെ വിജ്ഞാനസമൂഹനിര്മ്മിതിയ്ക്ക് സഹായകമാവുക എന്നതും ഈ കൃതിയുടെ ലക്ഷ്യമാണ്. സാമൂഹികചികിത്സ എന്ന നിലയില്‍ കേരള നവോത്ഥാനത്തെ പുനര്വായിക്കുന്നതാകട്ടെ, സമൂഹം നേരിടുന്ന പുതിയ രോഗങ്ങളെ നേരിടുന്നതിനുള്ള മരുന്നുകള്‍ നമ്മുടെ കൈയിലുണ്ട് എന്നു ബോധ്യപ്പെടാനാണ്. സാഹിത്യ പഠിതാക്കളെ സമാന്തര ചികിത്സാരംഗത്തിനുവേണ്ടി പാകപ്പെടുത്തുന്ന പ്രായോഗിക ചിന്തയും ഇതോടൊപ്പം വരും സാഹിത്യ പഠനത്തിന് പുതിയൊരു വഴി തുറക്കുന്ന സൂക്ഷ്മ ചിന്തകളുടെ പുസ്തകം. ‘ലിറ്റെററി തെറാപ്പി’. ഡോ എം എ സിദ്ദിഖ്. ലോഗോസ് ബുക്സ്. വില 256 രൂപ.