ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. 1946 ഡിസംബർ 9 -ന് തുടങ്ങി, 2 വർഷവും 11മാസവും 17 ദിവസവും എടുത്താണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ നടക്കും. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിൽ നടക്കുന്ന സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി ലോക് സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രിയും ലോക് സഭ രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ക്കും അവസരമില്ല. സംയുക്ത സമ്മേളനത്തിൽ ഇന്ത്യ സഖ്യം പങ്കെടുക്കും. രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുന ഖർഗെയേയും വേദിയിലിരുത്താമെന്ന് സർക്കാർ സമ്മതിച്ചു. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan