◾https://dailynewslive.in/ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലേയും വോട്ടെണ്ണല്‍ ഇന്ന്. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലുമാണ് കേരളത്തില്‍ ഇന്ന് വോട്ടെണ്ണല്‍. വയനാടും പാലക്കാടും യുഡിഎഫിന്റേയും ചേലക്കര സിപിഎമ്മിന്റേയും സിറ്റിംഗ് സീറ്റുകളാണ്. മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിനും ജാര്‍ഖണ്ഡില്‍ എന്‍ഡിഎ സഖ്യത്തിനുമാണ് കഴിഞ്ഞദിവസം പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങളും സാധ്യത പ്രവചിച്ചത്.
◾https://dailynewslive.in/ മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതായും മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, വി അബ്ദുറഹിമാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുനമ്പം വിഷയത്തിലെ ഉന്നതതല യോഗത്തിനുശേഷമാണ് നിര്‍ണായക തീരുമാനം മന്ത്രിമാര്‍ അറിയിച്ചത്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും സങ്കീര്‍ണമായ വിഷയമായതിനാല്‍ സര്‍ക്കാരിന് ഒറ്റക്ക് പരിഹാരം കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*നവംബര്‍ 22 ലെ വിജയി : അജിത്കുമാര്‍, കുട്ടമത്ത്, അമിഞ്ഞിക്കോട്, ചെറുവത്തൂര്‍, കാസറഗോഡ്*
◾https://dailynewslive.in/ വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുനമ്പം സമരസമിതി. തര്‍ക്കപരിഹാരം വീണ്ടും നീണ്ടുപോവാനാണ് സാധ്യതയെന്നും അതിനാല്‍ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. തീരുമാനം നിരാശാജനകമാണെന്നും കുടിയിറക്കില്ലെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ തള്ളി പ്രദേശവാസികള്‍ മുനമ്പത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
◾https://dailynewslive.in/ മുനമ്പത്തെ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്നും ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച തീരുമാനത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും വിഡി സതീശന്‍ . പത്ത് മിനിറ്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന ഒരു വിഷയം മനപൂര്‍വം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ മുനമ്പം വഖഫ് ഭൂമിപ്രശ്‌നം പരിഹരിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. സമാധാനപരമായി പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മുനമ്പത്തെ ജനങ്ങള്‍ കമ്മീഷനോട് സഹകരിക്കണമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ വഖഫ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുനമ്പത്തെ സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സമരക്കാര്‍ പ്രതിഷേധം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്
◾https://dailynewslive.in/ മുനമ്പം ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ വില്പന നടത്തിയത് തെറ്റെന്ന് വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി വില്‍പ്പന നടത്താന്‍ അനുവാദമില്ലെന്നും നിയമ വിരുദ്ധമായി ഭൂമി വില്‍പ്പന നടത്തിയതില്‍ ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ മറുപടി പറയണമെന്നും സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന നിര്‍ദ്ദേശവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ . നവംബര്‍ 13, 20 തീയതികളില്‍ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്. തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25 നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇന്നലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ പൊലീസിന് കോടതി നല്‍കിയിരുന്ന നിര്‍ദേശം. ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നു എന്നായിരുന്നു പൊലീസ് അറിയിച്ചത്.
◾https://dailynewslive.in/ വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതൊക്കെ പറഞ്ഞാല്‍ പലരുടെയും യഥാര്‍ഥ മുഖങ്ങള്‍ നാടറിയുമെന്നും സജി ചെറിയാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.
◾https://dailynewslive.in/ പത്തനംതിട്ടയിലെ അമ്മു സജീവന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വാദിച്ചു.അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും.
◾https://dailynewslive.in/ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ആണെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീം കോടതി. ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ ശബരിമലയിലെ റോപ് വേക്ക് തറക്കല്ലിട്ടാല്‍ 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടു നല്‍കിയ ഉത്തരവ് വനംവകുപ്പിന് കൈമാറി. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ ശബരിമലയില്‍ റോപ് വേ നിര്‍മ്മാണം തുടങ്ങാനാകും. 14 വര്‍ഷം പഴക്കമുള്ള പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാനായി കാത്തിരിപ്പ് തുടരുന്നത്.
◾https://dailynewslive.in/ ശബരിമലയില്‍ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരില്‍ 20 മുതല്‍ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ദര്‍ശനത്തിന് വരുന്നില്ലെങ്കില്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണമെന്നുള്ള നിര്‍ദേശം മാധ്യമങ്ങളിലൂടെ അടക്കം അറിയിപ്പായി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദശിച്ചു.
◾https://dailynewslive.in/ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. ബി.പി.സി.എല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം.
◾https://dailynewslive.in/ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അജിത് പവാറുമായുള്ള സഖ്യ നീക്കങ്ങള്‍ തള്ളാതെ രമേശ് ചെന്നിത്തല. ഫലം വന്നതിന് ശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്നും ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവസാന വിലയിരുത്തലെന്നും ഫലം അറിഞ്ഞശേഷം കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിക്കാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് രണ്ടു പേരെ കാണാതായി. കിഴക്കന്‍ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 13 പേരുണ്ടായിരുന്ന മാര്‍ത്തോമ എന്ന മത്സ്യബന്ധന ബോട്ടും ഇന്ത്യന്‍ നാവിക സേനയുടെ സ്‌കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുമാണ് കൂട്ടിയിടിച്ചത്. തെരച്ചിലില്‍ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെ കണ്ടെത്തി രക്ഷിക്കാനായി.
◾https://dailynewslive.in/ മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവരെ നിരീക്ഷിക്കാനായി എഐ ക്യാമറകള്‍ സജ്ജീകരിക്കാന്‍ യുപി സര്‍ക്കാര്‍. കുംഭമേളയ്ക്ക് എത്തിയവരില്‍ ആരെയെങ്കിലും കാണാതായാല്‍ അവരെ കണ്ടെത്തുന്നതിന് എഐ ക്യാമറകളുടെയും ഒപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, എക്സ് എന്നിവയുടെയും സേവനം ഉറപ്പാക്കും.മഹാ കുംഭമേളയില്‍ ഇത്തവണ 45 കോടി ആളുകള്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.
◾https://dailynewslive.in/ ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാര്‍പദാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തര്‍ റേഞ്ച് ഐ.ജി സുന്ദര്‍രാജ് സ്ഥിരീകരിച്ചു. മേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
◾https://dailynewslive.in/ വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുമെന്ന് മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. സംസ്ഥാനത്ത് കേന്ദ്രസേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുന്നത് .
◾https://dailynewslive.in/ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ വക്കീല്‍ നോട്ടീസ്. വോട്ട് ചെയ്യാന്‍ വിനോദ് താവ്‌ഡെ ജനങ്ങള്‍ക്ക് പണം നല്‍കി എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തിലാണ് നോട്ടീസ് . രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, വക്താവ് സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കാണ് വിനോദ് താവ്‌ഡെ നോട്ടീസ് അയച്ചിരിക്കുന്നത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
◾https://dailynewslive.in/ സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് കരാര്‍ കിട്ടാന്‍ ഇന്ത്യയില്‍ കൈക്കൂലി നല്കിയെന്ന കേസില്‍ അദാനി ഗ്രൂപ്പിനെതിരായ നിയമനടപടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അറിവോടെയെന്നും അദാനിക്കെതിരായ വാറണ്ടിനെക്കുറിച്ച് അറിയാമെന്നും സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടി തുടരുമെന്ന് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചെയ്ഞ്ച് കമ്മീഷന്‍ വ്യക്തമാക്കി. അദാനിയെ കൈമാറണം എന്ന നിര്‍ദ്ദേശം അമേരിക്ക മുന്നോട്ടു വച്ചാലും അത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കില്ല. കേസിനെ തുടര്‍ന്ന് അദാനി ഓഹരി വില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു.
◾https://dailynewslive.in/ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ തിരിച്ചടിച്ച് ഇന്ത്യ. ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ വെറും 150 റണ്‍സിനാണ് പുറത്തായത്. എന്നാല്‍ അതേ ശക്തിയില്‍ തിരിച്ചടിച്ച ഇന്ത്യ ആദ്യദിനം കളിയവസാനിക്കുമ്പോള്‍ വെറും 67 റണ്‍സിന് ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് എടുത്ത ബുംറ തന്നെയാണ് ഓസ്‌ട്രേലിയയെ തകര്‍ക്കുന്നതിലും മുന്നില്‍നിന്നു നയിച്ചത്.
◾https://dailynewslive.in/ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് 60 ശാഖകളുമായി കേരളത്തില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നു. സംസ്ഥാനത്ത് 531 നെറ്റ്വര്‍ക്ക് ആശുപത്രികളുടെയും 53,000 ഏജന്റുമാരുടെയും ശക്തമായ ശൃംഖലയുള്ള സ്റ്റാര്‍ ഹെല്‍ത്ത് 21 ലക്ഷം ആളുകള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്. വിപണി വിഹിതം 72 ശതമാനമാണ്. അഞ്ച് വര്‍ഷത്തിനിടെ 2,650 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ പ്രധാന വിപണിയാണ് കേരളം. ഹോം ഹെല്‍ത്ത് കെയര്‍ സേവനം, കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയിലി പോളിസി, ഫ്രീ ടെലി മെഡിസിന്‍, സമഗ്ര വാക്‌സിനേഷന്‍ എന്നീ സേവനങ്ങള്‍ വിപുലീകരിക്കുകയാണ്. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തീര്‍പ്പാക്കിയത് 740 കോടി മൂല്യമുള്ള ക്ലെയിമുകളാണ്.
◾https://dailynewslive.in/ തെലുങ്കിന്റെ നാഗചൈതന്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. തണ്ടേലിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍ എന്നാണ് റിപ്പോര്‍ട്ട്. ബുജ്ജി എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജാവേദ് അലിയാണ് ഗാനം പാടിയിരിക്കുന്നത്. നാഗചൈതന്യ നായകനാകുമ്പോള്‍ സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയാകുന്നത്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും. സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല.
◾https://dailynewslive.in/ രാഹുല്‍ കല്ല്യാണ്‍ കഥയും തിരക്കഥയും എഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ എത്തി. ‘ശുക്രന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില്‍ ലോഞ്ചും പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം കലൂര്‍ ഐഎംഎ ഹാളില്‍ വെച്ച് നടന്നു. പ്രശസ്ത സംവിധായകന്‍ വിനയനായിരുന്നു ടൈറ്റില്‍ ലോഞ്ചിങ് നിര്‍വ്വഹിച്ചത്, നിര്‍മ്മാതാവും നടിയുമായ ഷീലു എബ്രഹാം സ്വിച്ചോണും, ടിനി ടോം ഫസ്റ്റ് ക്ലാപ്പും ചെയ്തു. താരങ്ങളായ ആന്‍സന്‍ പോള്‍, ബിബിന്‍ ജോര്‍ജ്, എന്നിവരും പങ്കെടുത്തു. ചിത്രത്തിലെ നായിക ആരാണെന്ന കാര്യം അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. നീല്‍ സിനിമാസിന്റെ ബാനറില്‍ എസ്‌കെജി ഫിലിംസും തമ്പുരാന്‍ ഇന്റര്‍നാഷണല്‍ ഫിലിംസും അസ്സോസിയേറ്റ് ചെയ്യുന്ന ചിത്രം കൂടിയാണിത്.
◾https://dailynewslive.in/ ഐ5വിന് പിന്നാലെ ഇന്ത്യയില്‍ പുത്തന്‍ എം5 കൂടി പുറത്തിറക്കി ബിഎംഡബ്ല്യു. ഈ മോഡലിന് ഇന്ത്യയില്‍ 1.99 കോടി രൂപയാണ് വില. ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, സോഫിസ്റ്റോ ഗ്രേ, ബ്രൂക്ക്‌ലിന്‍ ഗ്രേ, ഫയര്‍ റെഡ്, കാര്‍ബണ്‍ ബ്ലാക്ക്, ഐസില്‍ ഓഫ് മാന്‍ ഗ്രീന്‍, സ്റ്റോം ബേ, മറീന ബേ ബ്ലൂ, ഫ്രോസന്‍ ഡീപ്പ്ഗ്രേ എന്നിവയാണ് പ്രധാന കളര്‍ ഓപ്ഷനുകള്‍. 4.4 ലീറ്റര്‍ വി 8 പെട്രോള്‍ എന്‍ജിനാണ് ബിഎംഡബ്ല്യു എം5വിന്റെ കരുത്ത്. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. അധികമായി ഇലക്ട്രിക് മോട്ടോറിന്റേയും 18.6കിലോവാട്ട്അവര്‍ ബാറ്ററി പാക്കിന്റേയും കരുത്തുമുണ്ട്. എന്‍ജിന്‍ 585 പിഎസ് കരുത്തും പരമാവധി 750എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍ 197പിഎസ് കരുത്തും 280എന്‍എം ടോര്‍ക്കും വാഹനത്തിന് നല്‍കും. രണ്ടും ചേര്‍ന്ന് എം5വിന്റെ കരുത്ത് 727പിഎസ്സും പരമാവധി ടോര്‍ക്ക് 1000 എന്‍എമ്മുമാക്കി മാറ്റും. വൈദ്യുതി മാത്രം ഇന്ധനമാക്കി 69 കീലോമീറ്റര്‍ സഞ്ചരിക്കാനാവും. ഹൈബ്രിഡ് കരുത്തുള്ള ബിഎംഡബ്ല്യു എം5വിന് 3.5 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാനാവും. ഇനി ഇവി മാത്രം ഉപയോഗിച്ചാണെങ്കില്‍ പരമാവധി വേഗത മണിക്കൂറില്‍ 140 കീലോമീറ്ററില്‍ ഒതുങ്ങും.
◾https://dailynewslive.in/ കുഞ്ഞുമനസ്സിന്റെ കുതൂഹലങ്ങളിലേക്ക് മിഴി തുറക്കുന്ന കഥകളുടെ അത്ഭുതപ്രപഞ്ചമാണിത്. ബുദ്ധിയും ശക്തിയും കൊണ്ട് വിജയിക്കുന്ന കൊണ്ടസ്. സത്യസന്ധനായ ജുഹാസ്. അമ്മയുടെ രക്ഷകനായി മാറുന്ന യോക്കോ. അതുല്യശക്തിപ്രഭാവമുള്ള ഓറിയസ്. സത്യനീതികള്‍ പുലര്‍ത്തുന്ന ഗോജവെര്‍. വാക്കുപാലിച്ച് റോജോയും ഫെഡ്മയും. ജിജ്ഞാസുവായ നലുവും ജെസിബാബയും അംഗുലീമാലനും ഹൊര്‍മോണ്ടോയുമടക്കം പൈശാചികശക്തിയുള്ള കഥാപാത്രങ്ങള്‍. ഹിമപര്‍വ്വതത്തില്‍നിന്നുള്ള രാജകുമാരി, വിശ്വസ്തയായ ലാലി, ഭീകരനായ അംഗുലീമാല, ഓറിയുടെ ഖഡ്ഗം തുടങ്ങിയ നാടോടിസഞ്ചാരികളായ ജിപ്‌സികളുടെ രസകരമായ കഥകള്‍. ‘സുന്ദരിയായ മന്ത്രവാദിനി’. കെ.എസ് വേണുഗോപാല്‍. ഗ്രീന്‍ ബുക്സ്. വില 228 രൂപ.
◾https://dailynewslive.in/ ദിവസത്തില്‍ പത്ത് മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകാമെന്ന് പഠനം. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തില്‍ ദിവസത്തില്‍ 10.6 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് പിന്നീട് ഏട്രിയല്‍ ഫൈബ്രിലേഷന്‍, ഹൃദയസ്തംഭനം, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നിവയ്ക്കുള്ള അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു. എല്ലാ ആഴ്ചയും ശുപാര്‍ശ ചെയ്യപ്പെടുന്ന 150 മിനിറ്റ് മിതമായ വ്യായാമം ചെയ്താലും ഈ സാഹചര്യത്തില്‍ മാറ്റം വരുന്നതായി കണ്ടെത്താനായിട്ടില്ലെന്നും ഗവേഷകര്‍ പറഞ്ഞു. യുകെ ബയോ ബാങ്കില്‍ നിന്ന് ശരാശരി 62 വയസുള്ള 90,000 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. എട്ട് വര്‍ഷം നീണ്ട പഠനത്തില്‍ പങ്കെടുത്തവരില്‍ അഞ്ച് ശതമാനം ആളുകളില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ (ഹൃദയത്തിന്റെ മുകള്‍ അറകളില്‍ ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍) വികസിച്ചതായി കണ്ടെത്തി. 2.1 ശതമാനം ആളുകള്‍ക്ക് ഹൃദയസ്തംഭനം സംഭവിച്ചു. ഏകദേശം രണ്ട് ശതമാനം ആളുകളില്‍ ഹൃദയാഘാതം ഉണ്ടായി. ഏതാണ്ട് ഒരു ശതമാനത്തില്‍ താഴെ ഹൃദയസംബന്ധമായ കാരണങ്ങളാലുള്ള മരണവും രേഖപ്പെടുത്തി. കൂടാതെ ഇരിപ്പിനിടെ ഇന്‍ട്രാ ആക്ടിവിറ്റി ബ്രേക്കുകള്‍ അല്ലെങ്കില്‍ വ്യായാമ സമയം നീട്ടേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാണിക്കുന്നു. ദീര്‍ഘനേരമുള്ള ഇരിപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. നിവര്‍ന്ന് നില്‍ക്കുമ്പോഴും നടക്കുമ്പോഴും പേശികളുടെ ആരോഗ്യം മെച്ചപ്പെടും എന്നാല്‍ ഇരിക്കുമ്പോള്‍ ഇവ അയയുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് മെറ്റബോളിസം കുറയ്ക്കുകയും പേശികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൊഴുപ്പ് വര്‍ധിക്കാനും കാരണമാകുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
എന്നും ചൂണ്ടയിട്ടാണ് അയാള്‍ മീന്‍ പിടിക്കുക. ഒരു ദിവസം മീന്‍ പിടിക്കാന്‍ പോയ അയാളുടെ ചൂണ്ട പുഴയില്‍ വീണ് കാണാതായി. നാട്ടുകാര്‍ പറഞ്ഞു: നിര്‍ഭാഗ്യം തന്നെ. അയാള്‍ പറഞ്ഞു: ആവോ, ആയിരിക്കാം. പിറ്റേന്ന് അദ്ദേഹം നഷ്ടപ്പെട്ട ചൂണ്ടയന്വേഷിച്ച് പുഴയോരത്തുകൂടി നടന്നുനോക്കി. ആ ചൂണ്ട കണ്ടെത്താനായില്ല. പക്ഷേ, പുഴയുടെ ഒരു വളവിലെത്തിയപ്പോള്‍ വലിയൊരു മത്സ്യസങ്കേതം കണ്ടെത്തി. അദ്ദേഹം പുതിയൊരു ചൂണ്ടയുമായി വന്ന് ധാരാളം മത്സ്യത്തെപിടിച്ചു. ഗ്രാമത്തിലെത്തി നല്ല വിലയ്ക്കത് വിറ്റു. അപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു: എന്തൊരു ഭാഗ്യം!.. അയാള്‍ പറഞ്ഞു: ആവോ, ആയിരിക്കാം. മത്സ്യശേഖരം കണ്ട സ്ഥലത്ത് രണ്ടു ദിവസത്തിന് ശേഷം അയാള്‍ വീണ്ടും പോയി. നദിക്കടുത്തുളള ഒരു മരക്കൊമ്പില്‍ കാല് തട്ടി അയാളുടെ കാലൊടിഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാര്‍ പറഞ്ഞു: എന്തൊരു ഭാഗ്യക്കേട് ! അപ്പോഴും അയാള്‍ പഴയപോലെതന്നെ പ്രതികരിച്ചു. അയാള്‍ കിടപ്പായതറിഞ്ഞ് കുറച്ച് പേര്‍ അതേ സ്ഥലത്ത് മീന്‍ പിടിക്കാന്‍ പോയി. പക്ഷേ, ഏതോ കാട്ടുമൃഗം ആക്രമിച്ച് അവര്‍ മരിച്ചു. ഇതറിഞ്ഞ് നാട്ടുകാര്‍ പറഞ്ഞു: നിങ്ങളെത്ര ഭാഗ്യവാന്‍.. അയാള്‍ അപ്പോഴും പറഞ്ഞു: ആവോ, ആയിരിക്കാം.. ജീവിതം അങ്ങിനെയാണ് . എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കുമറിയില്ല. ഒരു സംഭവം ഭാഗ്യമാണോ നിര്‍ഭാഗ്യമാണോയെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. ജീവിതം ഒരു പുഴപോലെയാണ്. അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു.. പുഴയുടെ ഒഴുക്കിനനുസരിച്ച് നീന്തിക്കൊണ്ടിരിക്കാനേ നമുക്ക് കഴിയൂ.. ആ ഒഴുക്കില്‍ ചിലപ്പോള്‍ ഭാഗ്യം നമ്മെ തേടിവരും.. ചിലപ്പോഴൊക്കെ നിര്‍ഭാഗ്യവും.. രണ്ടും സ്വീകരിക്കുക – പുഴപോലെ ഒഴുകിക്കൊണ്ടേയിരിക്കുക – ശുഭദിനം.