തുടര്‍ച്ചയായ മൂന്നാം മാസവും മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തി സ്വകാര്യ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം ഉപയോക്താക്കളെയും എയര്‍ടെല്ലിന് 14 ലക്ഷം ഉപയോക്താക്കളെയും നഷ്ടമായി. സെപ്റ്റംബറില്‍ രാജ്യത്തെ പുതിയ കസ്റ്റമേഴ്സിന്റെ എണ്ണത്തില്‍ വളര്‍ച്ച നേടിയത് പൊതുമേഖലാ കമ്പനിയായ ബി.എസ്.എന്‍.എല്‍ മാത്രമാണ്. 8.49 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബി.എസ്.എന്‍.എല്‍ നേടിയത്. കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യം ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ കാര്യമായ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് ഉപയോക്താക്കളെ കൂട്ടത്തോടെ ബി.എസ്.എന്‍.എല്ലിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. മൊബൈല്‍ നിരക്കുകള്‍ 11 മുതല്‍ 25 ശതമാനം വരെ വര്‍ധനയാണ് സ്വകാര്യ കമ്പനികള്‍ വരുത്തിയത്.
ജിയോക്ക് നഷ്ടപ്പെട്ടത് 79 ലക്ഷം ഉപയോക്താക്കള്‍!
