രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില മുന്നേറ്റത്തിലാണ്. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,115 രൂപയായി. പവന്‍ വില 400 രൂപ ഉയര്‍ന്ന് 56,920 രൂപയിലുമെത്തി. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 56,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയില്‍ തുടരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധ ആശങ്കകള്‍ വീണ്ടും ഉയര്‍ന്നത് സ്വര്‍ണ വിലയിലും കുതിപ്പിന് കളമൊരുക്കി. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ നിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ണത്തെ ഉയര്‍ത്തുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യാന്തര സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാകുന്നത്. ഇന്നലെ 0.75 ശതമാനം ഉയര്‍ന്ന സ്വര്‍ണം ഇന്ന് നേരിയ നേട്ടത്തോടെ 2,641 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും മറ്റ് ആഗോള രാഷ്ട്രീയ പ്രശ്നങ്ങളുമെല്ലാം സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. നവംബര്‍ അഞ്ചിന് 2,750 ഡോളര്‍ വരെ എത്തിയ സ്വര്‍ണം ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക് എത്തുമെന്ന് ഉറപ്പായതിനു ശേഷം തുടര്‍ച്ചയായി ഇടിവിലായിരുന്നു. നവംബര്‍ 15 വരെ ആറ് ശതമാനത്തോളം ഇടിഞ്ഞ ശേഷമാണ് ഇപ്പോഴത്തെ മുന്നേറ്റം.