വെട്രിമാരന്‍ ചിത്രം ‘വിടുതലൈ 2’വിലെ ഗാനം ശ്രദ്ധ നേടുന്നു. വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ഗാനത്തില്‍ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഇളയരാജ സംഗീതം നല്‍കിയ ‘ദിനം ദിനമും’ ഗാനം ഇളയരാജയും അനന്യ ഭട്ടും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയതും ഇളയരാജയാണ്. വ്യത്യസ്ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെ ഗാനരംഗത്തില്‍ കാണാനാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജുവിന്റെ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്. വിടുതലൈ 2 ഡിസംബര്‍ 20ന് ആണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഭരണകൂട ഭീകരതയെ കുറിച്ചാണ് ചിത്രം പറയുന്നത്. വിടുതലൈ എന്ന ആദ്യ ഭാഗം 2023 മാര്‍ച്ച് 31ന് ആണ് തിയേറ്ററുകളിലെത്തിയത്. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
‘വിടുതലൈ 2’വിലെ ലിറിക്കല്‍ വീഡിയോ
