മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍. സ്‌നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും. സ്‌നേഹവും സൗഹൃദവും ഓര്‍മ്മകളും സംഗീതവും നന്മയും നിറഞ്ഞ ലോകത്തിന്റെ ശുഭ്രവെളിച്ചം ഈ കഥകളില്‍ നിന്ന് പ്രവഹിക്കുന്നു. കരുവന്നൂര്‍, പുണ്യം, ദയ, സ്വപ്നങ്ങള്‍, നിസ്സര്‍ഗ്ഗസുന്ദരം തുടങ്ങി ടി. പത്മനാഭന്റെ ഏറ്റവും പുതിയ പതിനൊന്നു കഥകളുടെ സമാഹാരം. ‘കരുവന്നൂര്‍’. മാതൃഭൂമി. വില 119 രൂപ.
കരുവന്നൂര്‍
