ചെലതരം കേള്വികളും കാഴ്ചകളും എല്ലാര്‍ക്കുവൊന്നും കാണാന്‍ പറ്റത്തില്ല മോളേ. പുസ്തകത്തേലൊക്കെ എഴുതിവെക്കണ അറിവുകളേ ആള്ക്കാര് കൈമാറ്റം ചെയ്യത്തൊള്ളു. എഴുതിവെക്കാന്‍ പറ്റാത്ത ചെല അറിവുകളൊണ്ട്. അതൊക്കെ കയ്യിലൊള്ളവര് മറ്റുള്ളവര്‍ക്ക് കാണാന്‍ പറ്റാത്തതൊക്കെ കാണും, കേക്കാന്‍ പറ്റാത്തതൊക്കെ കേക്കും. പൊറത്തൊരു കുഞ്ഞിനോട് പോലും ഒന്നും പറയത്തുമില്ല. പറഞ്ഞാ തലയ്ക്ക് സുഖവില്ലെന്ന് പറഞ്ഞ് കേക്കണവര് ചിരിക്കും. അവമ്മാരെ കുറ്റം പറയാനും പറ്റത്തില്ല. കണ്ട അണ്ടനും അടകോടനുമൊക്കെ കാണാനോ കേക്കാനോ പറ്റണ കാര്യങ്ങളല്ലല്ലോ അതൊന്നും..’ രതിയോടു വാപ്പന് പറഞ്ഞ ഈ വാചകങ്ങളിലുണ്ട്, ഉറക്കപ്പിശാചിനുള്ളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ താക്കോല്‍. പഞ്ചേന്ദ്രിയങ്ങള്‍ക്കു പിടിതരാതെ പ്രകൃതിയിലൊളിച്ചിരിക്കുന്ന അദ്ഭുതങ്ങളെ ഭാവനയുടെ കണ്ണടയിലൂടെ അനാവരണം ചെയ്യുന്ന നോവല്‍. ‘ഉറക്കപ്പിശാച്’. എസ്.പി ശരത്. മനോരമ ബുക്സ്. വില 275 രൂപ.