ജെമിനെയെ കൂടാതെ മറ്റൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റന്റിനെ കൂടി ഗൂഗിള്‍ പുറത്തുവിടുന്നു. ജാര്‍വിസ് എന്ന പേരിട്ടിരിക്കുന്ന എ.ഐ അസിസ്റ്റന്റിന്റെ വിവരങ്ങള്‍ ഗൂഗിള്‍ അബദ്ധത്തില്‍ പുറത്ത് വിടുകയായിരുന്നു. ഇന്റര്‍നെറ്റില്‍ വെബ് സര്‍ഫിങ്ങിന് ഉള്‍പ്പടെ വലിയ സഹായം നല്‍കുന്നതാണ് ജാര്‍വിസ്. നിത്യജീവിതത്തിലെ പല ടാസ്‌കുകളും ചെയ്യാന്‍ ജാര്‍വിസിന് സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതും, സാധനങ്ങള്‍ വാങ്ങുന്നതും വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നതുമെല്ലാം ജാര്‍വിസ്‌ചെയ്യും. സ്വതന്ത്രമായി ഒരു കമ്പ്യൂട്ടറിനെ ചലിപ്പിക്കാന്‍ ജാര്‍വിക്ക് സാധിക്കും. ഇത് മനുഷ്യന്റെ ഇടപെടലുകള്‍ പരമാവധി കുറക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഗൂഗിള്‍ ക്രോമിന്റെ തന്നെ ഒരു എക്സ്റ്റന്‍ഷനായിട്ടായിരിക്കും ജാര്‍വിയെത്തുക. ഡിസംബറിലാവും ഗൂഗിള്‍ എ.ഐ അസിസ്റ്റിനെ ഔദ്യോഗികമായി പുറത്തിറക്കുക. ഇതിന് മുമ്പ് ഗൂഗിള്‍ സ്റ്റോറില്‍ ജാര്‍വിയുടെ ബീറ്റ പതിപ്പ് എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഗൂഗിള്‍ ക്രോമില്‍ തന്നെയുള്ള ഉപഭോക്തൃ സൗഹൃദമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളായിരിക്കും ജാര്‍വി. ഇതിനൊപ്പം ജെമിനെയുടെ പുതിയ പതിപ്പായ ജെമിനെ 2.0 യും ഗൂഗിള്‍ പുറത്തിറക്കും.