https://dailynewslive.in/ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 13-ാം തീയതിയില്‍നിന്ന് 20-ാം തീയതിയിലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

https://dailynewslive.in/ മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാന്‍ ഈ മാസം 16 ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ യോഗം വിളിച്ചു. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാനും വഖഫ് ബോര്‍ഡ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുക്കും. നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലാകും ചര്‍ച്ച. കോടതിയില്‍ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*നവംബര്‍ 3 ലെ വിജയി : ആശാ ലക്ഷ്മി, വെട്ടത്തേട്ട്, പിഴക് പോസ്റ്റ്, മാനത്തൂര്‍, കോട്ടയം*

https://dailynewslive.in/ ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

https://dailynewslive.in/ മുനമ്പം വിഷയത്തില്‍ ഇരു മുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഇരു മുന്നണികളും ചേര്‍ന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയം തെറ്റായി പോയെന്ന് വ്യക്തമാക്കണമെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഇരു മുന്നണികളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് വഖഫ് ബോര്‍ഡ് ഉന്നയിച്ചിട്ടുള്ള അവകാശവാദം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് നിയമോപദേശം നല്‍കി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം. ഈ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ടു പോകാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. ഇതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് പലയിടങ്ങളിലായി ബിജെപിക്കായി ഹവാലപ്പണം എത്തിച്ചെന്ന ഇടനിലക്കാരന്റെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങളും പുറത്തുവന്നു.

*

class="selectable-text copyable-text x117nqv4">തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധര്‍മരാജന്റെ മൊഴി. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആകെ കേരളത്തില്‍ എത്തിയത് 41 കോടി രൂപയാണെന്നും, കര്‍ണാടകത്തില്‍ നിന്ന് നേരിട്ടെത്തിച്ചത് 14 കോടിയോളം രൂപയാണെന്നും , 8 കോടി കവര്‍ച്ച ചെയ്യപ്പെട്ടുവെന്നും. മൂന്നരക്കോടി കൊടകരയില്‍ കവര്‍ന്നെന്നും നാലരക്കോടി സേലത്ത് കവര്‍ന്നെന്നും ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നു.

https://dailynewslive.in/ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിയില്‍ വലിയ കലാപമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേസ് അന്വേഷിക്കാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും കേന്ദ്ര ഏജന്‍സികളില്‍ ഒരു സമ്മര്‍ദവും ഉണ്ടായില്ല. കേസില്‍ പ്രതിയാകേണ്ടയാള്‍ പറയുന്നത് ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നാണെന്നും ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല, ചാക്കിന്‍കെട്ടിലെ കറന്‍സിയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

https://dailynewslive.in/ തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മുട്ടില്‍ മരം മുറികേസിലെ പ്രതി ആന്റോ അഗസ്റ്റിനാണെന്ന് ശോഭ സുരേന്ദ്രന്‍. തിരൂര്‍ സതീഷിനെ ഇറക്കാന്‍ ആന്റോ ഗൂഢാലോചന നടത്തിയെന്നും തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കില്‍ പുറത്തുവിടണമെന്നും ശോഭ വെല്ലുവിളിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ആന്റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍

◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ തിരൂര്‍ സതീഷിന്റെ വീട്ടില്‍ താന്‍ ഒരിക്കലും പോയിട്ടില്ല എന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ ഫോട്ടോകള്‍ പുറത്തുവിട്ട് തിരൂര്‍ സതീഷ്. ശോഭയും സതീഷിന്റെ കുടുംബാംഗങ്ങളും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് സതീഷ് പുറത്തുവിട്ടത്. ഫോട്ടോ തന്റെ വീട്ടില്‍ വച്ച് എടുത്തതെന്ന് സതീഷ് പറയുന്നു.

https://dailynewslive.in/ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍. തന്റെ സഹപ്രവര്‍ത്തകക്കെതിരെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാവരും ഒറ്റക്കെട്ടായി വന്ന് പറഞ്ഞാലും ഒരു തരി പോലും വിശ്വസിക്കില്ലെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

https://dailynewslive.in/ പാലക്കാട് ബിജെപി വന്‍തോതില്‍ പണമൊഴുക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ പി സരിനെ വെല്ലുവിളിക്കുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. സരിന്‍ തെളിവ് പുറത്തുവിടണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. സരിന്‍ പ്രതിരോധിക്കേണ്ടത് യുഡിഎഫിനെയാണെന്നും സരിന്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്പോണ്‍സര്‍ഡ് സ്ഥാനാര്‍ഥിയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

https://dailynewslive.in/ പാലക്കാട് ബിജെപിക്കായി പ്രചരണത്തിന് പോകില്ലെന്നും, അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍. മാനസികമായി കടുത്ത സമ്മര്‍ദ്ദത്തില്‍ ആണെന്നും മനുഷ്യന്റെ ആത്മാഭിമാനം പരമപ്രധാനമാണെന്നും ഒരു പരിപാടിയില്‍ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളതെന്നും നിരവധി സംഭവങ്ങള്‍ തുടര്‍ച്ചയായിട്ട് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പ്രിയദര്‍ശന്‍ സിനിമ പോലെയാണ് കോണ്‍ഗ്രസിലെ കാര്യങ്ങളെന്നും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കാന്‍ കെ മുരളീധരന് ആഗ്രഹമില്ലെന്നും പത്മജ വേണുഗോപാല്‍. കെ .മുരളീധരന്‍ പാലക്കാട് പ്രചാരണത്തിന് എത്തുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും പത്മജ പറഞ്ഞു. താന്‍ എപ്പോഴായാലും കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നുവെന്നും വടകരയില്‍ ഷാഫി പറമ്പിലിനെ നിര്‍ത്തിയത് കെസി വേണുഗോപാലിന് വേണ്ടിയാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പാലക്കാട് പിരായിരി പഞ്ചായത്തില്‍ കുടുംബസംഗമവുമായി കോണ്‍ഗ്രസ്. എംഎല്‍എ ആയിരുന്ന സമയത്ത് ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ വിവരിക്കുന്നതോടൊപ്പം പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

https://dailynewslive.in/ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് നിര്‍ദ്ദേശിച്ചു . ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തര്‍ക്ക് ധരിക്കാന്‍ നല്‍കുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള തുക, ചിത്രങ്ങളും ശില്‍പ്പങ്ങളും വില്‍ക്കുന്നതില്‍ നിന്നും, എഴുന്നള്ളിപ്പിനായി ആനയെ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നമുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തില്‍ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടി വകുപ്പ് പറയുന്നത്.

https://dailynewslive.in/ സംസ്ഥാനത്ത് ഹിന്ദുക്കളായ ഐ ഐ എസ് ഉദ്യോഗസ്ഥരെ ചേര്‍ത്തുകൊണ്ട് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ആവര്‍ത്തിച്ച് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐ എ എസ് . മല്ലു ഹിന്ദു ഓഫീസേഴ്‌സ് മാത്രമല്ല മല്ലു മുസ്ലിം ഓഫീസര്‍സ് എന്ന ഗ്രൂപ്പും തന്നെ അഡ്മിന്‍ ആക്കിക്കൊണ്ട് ഫോണ്‍ ഹാക്ക് ചെയ്തവര്‍ ഉണ്ടാക്കിയെന്നും ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു.

https://dailynewslive.in/ പാലക്കാട് ജില്ലയില്‍ മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്ത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വരുന്നു. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസില്‍ ഒന്ന് മുതല്‍ 3 വരെയുള്ള പ്രതികളായ അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടു. എട്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. 2016 ജൂണ്‍ 15നായിരുന്നു സംഭവം.

https://dailynewslive.in/ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി കൊച്ചിയിലെ കുണ്ടന്നൂര്‍- തേവര പാലം തുറന്നു. 1.75 കിലോ മീറ്ററില്‍ ടാറിങ് യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയാണ് 20 ദിവസത്തിന് ശേഷം പാലം തുറന്നത്. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്.

https://dailynewslive.in/ വീടിന്റെ ടെറസില്‍ തുണി വിരിക്കാന്‍ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനില്‍ ശശിധരന്റെ മകള്‍ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയില്‍ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്.

https://dailynewslive.in/ സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലികക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്.

https://dailynewslive.in/ വര്‍ക്കലയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെല്‍സണ്‍ ജെയ്സണ്‍ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റല്‍ പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ നെല്‍സണും നാല് സുഹൃത്തുക്കളും വര്‍ക്കല ആലിയിറക്കം ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരെ മൂന്ന് പേരേയും രക്ഷപ്പെടുത്തിയിരുന്നു. ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

https://dailynewslive.in/ ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് 200 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. ബസ്സില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗര്‍വാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോള്‍ മാര്‍ച്ചുല എന്ന സ്ഥലത്തു വെച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്.

https://dailynewslive.in/ 2018 ഒക്ടോബറില്‍ കിഴക്കേ ഇന്ത്യയില്‍ വ്യാപകമായ നാശം വിതച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റായ തിത്‌ലിയില്‍ നിലം പൊത്തിയ രക്ത ചന്ദനമരങ്ങള്‍ ലേലത്തിന് വയ്ക്കാനൊരുങ്ങി ഒഡിഷ. 771 ടണ്‍ രക്ത ചന്ദനമാണ് ആഗോളതലത്തിലുള്ള ലേലത്തിനായി സജ്ജമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം രക്ത ചന്ദന ലേലത്തിലൂടെ 20 കോടി നേടാനായതിന് പിന്നാലെയാണ് 400 കോടി രൂപ ലക്ഷ്യമിട്ടുള്ള ലേലത്തിനായി ഒഡിഷ തയ്യാറെടുക്കുന്നത്.

https://dailynewslive.in/ അനുയോജ്യയായ വധുവിനെ കണ്ടെത്തി നല്‍കാത്തതിന് മാട്രിമോണിയല്‍ സൈറ്റിന് 60,000 രൂപ പിഴ ചുമത്തി ബെംഗളൂരു ഉപഭോക്തൃ കോടതി. ബെംഗളൂരുവിലെ എംഎസ് നഗറില്‍ താമസിക്കുന്ന വിജയകുമാര്‍ കെ എസ് എന്നയാളാണ് പരാതി നല്‍കിയത്.

https://dailynewslive.in/ ഡ്രസ് കോഡിനെതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്ത് ഇറാന്‍. എന്നാല്‍ അടിവസ്ത്രങ്ങളുമായി പൊതുവിടത്ത് പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനിയെ ഉപാധികളില്ലാതെ വിട്ടയ്ക്കണമെന്നാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ കര്‍ശനമായ വസ്ത്ര ധാരണ നിയമങ്ങള്‍ക്കെതിരായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധം.

https://dailynewslive.in/ കാനഡയിലെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഖാലിസ്ഥാന്‍ വാദികളുടെ ആക്രമണം. ഖാലിസ്ഥാന്‍ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറില്‍ മുന്നില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാര്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തില്‍ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാന്‍ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്‌സില്‍ കുറിച്ചു.

https://dailynewslive.in/ ഭാരമേറിയ ചരക്കുകളുമായി ദീര്‍ഘദൂരം പറക്കാന്‍ കഴിയുന്ന സൈനിക വിമാനമായ ഓസ്‌പ്രേ വിമാനങ്ങളെ സര്‍വ്വീസില്‍ നിന്ന് തിരിച്ചിറക്കി ജപ്പാന്‍. കഴിഞ്ഞ ഞായറാഴ്ച അമേരിക്കയുമൊത്തുള്ള സംയുക്ത അഭ്യാസ പ്രകടനത്തിനിടയിലുണ്ടായ അപകടത്തിന് പിന്നാലെയാണ് വി 22 ഓസ്പ്രേ വിമാനങ്ങളെ സര്‍വ്വീസില്‍ നിന്ന് പിന്‍വലിച്ചത്. ഞായറാഴ്ച മൂന്ന് അമേരിക്കന്‍ സൈനികര്‍ അടക്കം 16 യാത്രക്കാരുമായ സൈനിക അഭ്യാസത്തിന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

https://dailynewslive.in/ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സ്പാനിഷ് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും നേരെ ചെളിയെറിഞ്ഞ് രോഷാകുലരായ ജനങ്ങള്‍. സ്പാനിഷ് രാജാവ് ഫിലിപ്പ്, രാജ്ഞി ലെറ്റിസിയ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവര്‍ക്ക് നേരെയാണ് ജനരോഷമിരമ്പിയത്. വെള്ളപ്പൊക്കത്തെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും ദുരന്തമുണ്ടായപ്പോള്‍ അടിയന്തര സേവനങ്ങള്‍ വൈകിയെന്നുമാണ് പരാതി. വെള്ളപ്പൊക്കത്തില്‍ 200ലധികം പേര്‍ മരിച്ചിരുന്നു.

https://dailynewslive.in/ ഒളിമ്പിക്സ് മാതൃകയില്‍ നടത്തുന്ന പ്രഥമ സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് വൈകിട്ട് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നവംബര്‍ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും.

https://dailynewslive.in/ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നാട്ടില്‍ നടന്ന പരമ്പര 3-0 ന് നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അതുകൊണ്ടു തന്നെ അക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

https://dailynewslive.in/ ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് എട്ടുലക്ഷം കോടി രൂപ. ഇതോടെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോഡ് താഴ്ചയിലെത്തി. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നത്. വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.1050 എന്ന റെക്കോര്‍ഡ് തലത്തിലേക്കാണ് താഴ്ന്നത്. സെന്‍സെക്‌സ് 1400 പോയിന്റാണ് ഇടിഞ്ഞത്. 1.77 ശതമാനം ഇടിവോടെ 79,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി നിഫ്റ്റി 24000ല്‍ താഴെ എത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന അനിശ്ചിതത്വവും വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയ പ്രഖ്യാപനവും കമ്പനികളുടെ മോശം രണ്ടാം പാദ ഫലങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നത്. വ്യാപാരത്തിന്റെ ആദ്യ ഒന്നര മണിക്കൂറിനുള്ളില്‍ നിക്ഷേപകരുടെ 8.44 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 439.66 ലക്ഷം കോടിയായാണ് താഴ്ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. മഹീന്ദ്ര, സിപ്ല, ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ കമ്പനികള്‍ മാത്രമാണ് പിടിച്ചുനിന്നത്.

https://dailynewslive.in/ ഭക്ഷണത്തിന്റെ രുചി നോക്കാന്‍ ഇനി ഇ – നാവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് നാവ് കണ്ടെത്തി എന്നതാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിടുന്ന പുതിയ വിവരം. ഇനി രുചിയുണ്ടോ എന്നുനോക്കാന്‍ നമ്മുടെ നാവിന്റെ ആവശ്യമില്ല എന്നര്‍ഥം. ഭക്ഷണത്തിന്റെ ഗുണനിലവാരവും അത് എത്രത്തോളം സുരക്ഷിതമാണ് എന്നുമെല്ലാം കണ്ടെത്താന്‍ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശവാദം. ഇനി ഫുട് ടേസ്റ്റര്‍ തസ്തികകളില്‍ ഈ ഇലക്ട്രോണിക് നാവുകളായിരിക്കും വാഴുക. ആദ്യ ഘട്ടത്തില്‍ പാനീയങ്ങളിലാണ് ഇവയുടെ രുചി പരീക്ഷണങ്ങള്‍. ഫീല്‍ഡ് ഇഫക്ടീവ് ട്രാന്‍സിസ്റ്റര്‍ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത്. രാസ അയോണുകളെ തിരിച്ചറിയാന്‍ കഴിയുന്നവയാണ് ഇവ. അയോണുകളുടെ വിവരങ്ങള്‍ സെന്‍സര്‍ വഴി ശേഖരിച്ച് കമ്പ്യൂട്ടര്‍ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്നലാക്കി മാറ്റുകയാണ് ചെയ്യുന്നത്. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷണസംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍.

https://dailynewslive.in/ വിജയ്അറ്റ്‌ലി ചിത്രം ‘തെരി’ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. ‘ബേബി ജോണ്‍’ എന്നാണ് ഹിന്ദിയില്‍ സിനിമയുടെ ടൈറ്റില്‍. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രം അറ്റ്ലിയാണ് നിര്‍മിക്കുന്നത്. 2019 ല്‍ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തെരി’ സിനിമയുടെ അതേ ഫോര്‍മാറ്റിലാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നതെന്ന് ടീസറില്‍ നിന്നു വ്യക്തം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. സമാന്തയും ആമി ജാക്സണുമായിരുന്നു ‘തെരി’യിലെ നായികമാര്‍. ഹിന്ദിയിലെത്തുമ്പോള്‍ സമാന്ത അവതരിപ്പിച്ച വേഷമാകും കീര്‍ത്തി പുനരവതരിപ്പിക്കുക. കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ആമി ജാക്സണ്‍ അവതരിപ്പിച്ച കഥാപാത്രമായി വാമിഖ ഗബ്ബി എത്തുന്നു. ജാക്ക് ഷ്റോഫ് ആണ് വില്ലന്‍. 2016ല്‍ വിജയ്യെ നായകനാക്കി അറ്റ്‌ലി ഒരുക്കിയ ചിത്രമാണ് ‘തെരി’. വിജയ്കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായിരുന്നു.

https://dailynewslive.in/ ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വാണി വിശ്വനാഥും ദില്‍ഷാ പ്രസന്നനും ഒന്നിച്ചുള്ള തകര്‍പ്പന്‍ ഡാന്‍സ് നമ്പറാണ് പുറത്തുവന്നത്. ആളേ പാത്താ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഗാനരചന പളനി ഭാരതിയും, ആലപിച്ചത് അഖില രവീന്ദ്രനുമാണ്. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറാണ് നിര്‍മിക്കുന്നത്. ചിത്രം നവംബര്‍ 8നു തിയറ്ററുകളിലെത്തും. ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. സംവിധായകന്‍ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഏകദേശം 70ഓളം താരങ്ങളാണ് അണിനിരക്കുന്നത്.

https://dailynewslive.in/ മിഡ് സൈസ് സെഡാന്‍ സിറ്റിയുടെ ഫെയ്സ്ലിഫ്റ്റ് മോഡലുമായി ഹോണ്ട. നവംബര്‍ 9ന് ബ്രസീല്‍ വിപണിയില്‍ പുറത്തിറങ്ങുന്ന വാഹനം അടുത്ത വര്‍ഷം ഇന്ത്യയില്‍ എത്തിയേക്കും. നിലവിലെ അഞ്ചാം തലമുറ ഹോണ്ട സിറ്റിയില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ പുതിയ മോഡലിനുണ്ട്. റീഡിസൈന്‍ ചെയ്ത ഗ്രില്ലും ബംബറുമാണ് വാഹനത്തിന്. ഗ്രില്ലിന് മുകളിലുള്ള ക്രോസ് സ്ട്രിപ് ചെറുതായിട്ടുണ്ട്. മാറ്റങ്ങള്‍ വരുത്തിയ എല്‍ഇഡി ഹെഡ്‌ലാംപും എല്‍ഇഡി ഡിആര്‍എല്ലുകളും നല്‍കിയിരിക്കുന്നു. നിലവിലെ മോഡലുകളെക്കാള്‍ 25 എംഎം അധിക നീളമുണ്ട് കാറിന്. പിന്‍ ബംബറിനുണ്ട് ചെറിയ മാറ്റങ്ങള്‍. ബ്രസീല്‍ മോഡലില്‍ ഡ്യുവല്‍ ടോണ്‍ എസിയാണ് ഉപയോഗിക്കുന്നത് എന്നാല്‍ ഇന്ത്യന്‍ മോഡലില്‍ അത് ഉണ്ടാകുമോ എന്ന് വ്യക്തമല്ല. കാബിനും ചെറിയ അപ്ഡേഷനുകള്‍ വരുത്തിയിട്ടുണ്ട്. നിലവിലെ എന്‍ജിന്‍ തന്നെയാണ് പുതിയ മോഡലുകളിലും ഉപയോഗിക്കുന്നത്. 1.5 ലീറ്റര്‍ എന്‍ജിന്‍ 119 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമുണ്ട്. ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകള്‍. ഇതുകൂടാതെ ഹൈബ്രിഡ് എന്‍ജിനുമുണ്ട്. ഇന്ത്യന്‍ മോഡലിലും ഈ എന്‍ജിന്‍ തന്നെയായിരിക്കും ഉപയോഗിക്കുക.

https://dailynewslive.in/ അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സര്‍വേശ്വരന്റെ കാരുണ്യമായി ലഭിച്ച ഓമന മകന്‍. മായാവിദ്യകള്‍കൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം. ‘പോയാലൊരാളും തിരിച്ചുവരാത്ത ലോക’ ത്തേക്ക് പിതാവ് യാത്രയായതോടെ, അവന്‍ തന്റെ സ്വപ്നവിളക്കിനു തിരികളിടുന്നു. കച്ചവടത്തിന്റെയും കണക്കുകളുടെയും ലോകത്തുനിന്ന് ഉമ്മയുടെ സമ്മതത്തോടെ മാന്ത്രികവിദ്യകള്‍ പഠിക്കാനിറങ്ങുന്നു. ചെപ്പടിവിദ്യകള്‍ക്കപ്പുറം യഥാര്‍ഥ മാന്ത്രികവിദ്യകളുടെ താഴും താക്കോലും കൈവശമുള്ള ഒരു ഗുരുവിനെ തേടിയെത്തിയ അവനെ കാത്തിരുന്നത് അതീവദുഷ്‌കരമായ ഒരു തടവുകാലമായിരുന്നു. എന്നാല്‍ വിഷമങ്ങളില്‍ തളരാതെ, നിരാശനാകാതെ, പ്രതീക്ഷ കൈവെടിയാതെ ആ ‘ഇന്ദ്രജാലക്കാരന്‍’ എല്ലാ പ്രതിബന്ധങ്ങളെയും ‘മാന്ത്രികവാടി’ വീശി അകറ്റുന്നു. ‘ഒരു അറബിക്കഥ’. ഡോ.എന്‍ പി ഹാഫിസ് മുഹമ്മദ്. എച്ആന്‍ഡ്സി ബുക്സ്. വില 180 രൂപ.

https://dailynewslive.in/ വായയുടെ ശുചിത്വം നിലനിര്‍ത്തുന്നതിന് പല്ലുകള്‍ ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. ദിവസവും രണ്ട് നേരം പല്ലു തേക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അമിതമായതോ അനുചിതമായതോ പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമല്‍ നഷ്ടമാകാന്‍ കാരണമാകും. ഇത് പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമല്‍. ഇത് നഷ്ടമായാല്‍ വീണ്ടും വളരില്ല. കൂടാതെ മോണയില്‍ നിന്ന് പല്ലുകള്‍ വിട്ടുപോകാനും അമികമായി പല്ലുതേക്കുന്നത് കാരണമാകും. ഹാര്‍ഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോഗിക്കുന്നതും പല്ലുകളുടെ ഇനാമല്‍ വലിയ രീതിയില്‍ നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ മീഡിയം അല്ലെങ്കില്‍ സോഫ്റ്റ് ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കുന്നത് പല്ലുകള്‍ ആരോഗ്യം സംരക്ഷിക്കും. പല്ലുകള്‍ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 45 ഡിഗ്രി കോണില്‍ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകള്‍ വൃത്താകൃതിയില്‍ 15 മുതല്‍ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്. സിട്രസ് പഴങ്ങള്‍, സോഡ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നതും പല്ലുകളുടെ ഇനാമല്‍ നഷ്ടപ്പെടുത്തും. ഇത് തടയുന്നതിന് അസിഡിക് ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മാത്രം ബ്രഷ് ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.11, പൗണ്ട് – 109.09. യൂറോ – 91.64, സ്വിസ് ഫ്രാങ്ക് – 97.26, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.45, ബഹറിന്‍ ദിനാര്‍ – 223.18, കുവൈത്ത് ദിനാര്‍ -274.53, ഒമാനി റിയാല്‍ – 218.47, സൗദി റിയാല്‍ – 22.40, യു.എ.ഇ ദിര്‍ഹം – 22.90, ഖത്തര്‍ റിയാല്‍ – 23.13, കനേഡിയന്‍ ഡോളര്‍ – 60.46.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *