വിവാഹ വീട്ടിൽ പരസ്പരം കണ്ടപ്പോൾ പി സരിന്റെ ഹസ്തദാനം നിരസിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും പെരുമാറ്റത്തെ വിമര്‍ശിച്ച് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. രാഹുലും ഷാഫിയും ചെയ്തത് തെറ്റാണ് . രാഷ്ട്രീയത്തില്‍ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല. ശത്രുക്കളെ പോലെ പെരുമാറുന്നത് തെറ്റാണ്.സരിനോട് വ്യക്തിപരമായി ശത്രുത പുലർത്തേണ്ട ആവശ്യമില്ല. രാഹുലിന്റെയും ഷാഫിയുടെയും അസഹിഷ്ണുതയാണ് പുറത്തുവന്നത്. ഏത് വേദിയിൽ വച്ചും സരിനോടും രാഹുലിനോടും സൗഹൃദം പങ്കിടാൻ താൻ തയാറാണെന്നും സി. കൃഷ്ണകുമാർ പറഞ്ഞു.
താൻ ബി ജെ പിയിലേക്ക് പോകുന്ന വേളയിൽ തന്റെ അമ്മയെ സംസ്കാര ശൂന്യമായി അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുൽ എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്പത്മജയും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തി . രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നതെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു, കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.