ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ റേറ്റിംഗുള്ള വിവിധതരം എസ്യുവികള് ടാറ്റയുടെ നിരയിലുണ്ടെങ്കിലും ഏറ്റവും മികച്ചത് ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്യുവിയായ പഞ്ച് ഇവി തന്നെയാണ്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ ഇലക്ട്രിക് എസ്യുവി 32 പോയിന്റില്‍ 31.46 പോയിന്റും അതുപോലെ, കുട്ടികളുടെ സുരക്ഷയില്‍ ഇലക്ട്രിക് എസ്യുവി 49-ല്‍ 45 പോയിന്റുമാണ് നേടിയിരിക്കുന്നത്. ഇന്നുവരെയുള്ള ക്രാഷ് ടെസ്റ്റില്‍ ഒരു ടാറ്റ വാഹനം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള സമര്‍പ്പിത പ്ലാറ്റ്ഫോമായ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് പഞ്ച് ഇവി. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്സി, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നീ സുരക്ഷാ സന്നാഹങ്ങള്‍ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയാണ് വാഹനത്തെ വിപണനത്തിന് എത്തിക്കുന്നതും. സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ടാറ്റ പഞ്ച് ഇവി വിപണനത്തിന് എത്തുന്നത്. ഒപ്പം രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുും. 9.99 ലക്ഷം രൂപ മുതല്‍ 14.29 ലക്ഷം രൂപ വരെയാണ് ഇവിയുടെ എക്സ്ഷോറൂം വില വരുന്നതും.